Bigg Boss Malayalam Season 3: ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ

Bigg Boss 2 Malayalam : മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്

bigg boss malayalam, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 timing, bigg boss malayalam timing, ബിഗ് ബോസ് മലയാളം 3, Mohanlal

Bigg Boss Malayalam Season 3 coming soon: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ തുടങ്ങുക എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട് ചാനൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ സീസൺ ഉടൻ എത്തുന്നു എന്ന വിവരം മോഹൻലാൽ തന്നെയാണ് പ്രമോ വീഡിയോയിലൂടെ അറിയിച്ചത്.

 

View this post on Instagram

 

A post shared by Asianet (@asianet)

Read More: ഒരു കോടി രൂപ എന്ത് ചെയ്യും? പഴയ എപ്പിസോഡുകള്‍ കാണുമോ?: ‘ബിഗ്‌ ബോസ്’ വിജയി സാബുമോനുമായി അഭിമുഖം

ഷോ തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് ചാനൽ. ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ അനൗൺസ് ചെയ്യുമെന്നാണ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ ഓളം സൃഷ്ടിച്ച ഒരാൾ. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Read more: കുടത്തിലെ ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’

ബിഗ്ഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.

അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 starts 2021 february

Next Story
പേളിയുടെ ബേബി ഷവറിനിടെ സർപ്രൈസുമായി ശ്രീനിഷ്; ചിത്രങ്ങൾPearle Maaney, Pearle Maaney baby shower, Pearle Maaney baby shower photos, Pearle Maaney valakappu photos, Srinish Aravind, Maaney Paul interview, Pearle Maaney father interview, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant
The moderation of comments is automated and not cleared manually by malayalam.indianexpress.com