Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ബിഗ് ബോസ് വീടിനകത്തെ സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് മാതാപിതാക്കൾ

വളരെ നല്ല സ്വഭാവമുള്ള ആളാണ് മണിക്കുട്ടനെന്നും ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല മത്സരാർത്ഥിയായ മണിക്കുട്ടൻ ഫൈനലിൽ തീർച്ചയായും എത്തുമെന്നും സൂര്യയുടെ മാതാപിതാക്കൾ പറയുന്നു

Soorya Menon bigg boss, Surya bigg boss, Surya bigg boss parents response, Bigg Boss Surya Manikuttan love, Oviya tamil bigg boss, Oviya Aarav love story, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Bigg Boss Tamil, Oviya Helen, oviya single, oviya aarav love, oviya film, bigg boss tamil latest, bigg boss tamil contestants, oviya films, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam,

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് സൂര്യ മേനോൻ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോടുള്ള സൂര്യയുടെ വൺവേ പ്രണയം ബിഗ് ബോസ് വീടിനകത്തും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായ ഒന്നാണ്. ഗെയിമിൽ പിടിച്ചുനിൽക്കാനായി സൂര്യ പുറത്തെടുത്ത സ്ട്രാറ്റജിയാണോ ഈ പ്രണയമെന്നാണ് മത്സരാർത്ഥികളും പ്രേക്ഷകരും ഒന്നടക്കം ചോദിക്കുന്നത്.

Read more: കൊടുത്താൽ കൊല്ലത്തും കിട്ടും; ഫിറോസിന്റെ തേരോട്ടത്തിന് തടയിട്ട് ബിഗ് ബോസ് താരങ്ങൾ

ഇപ്പോഴിതാ, മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയത്തെപ്പറ്റി സൂര്യയുടെ മാതാപിതാക്കൾ സംസാരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീടിനകത്ത് ഏറ്റവും വിഷമിപ്പിച്ച വിഷയം ഏന്താണെന്ന ചോദ്യത്തിന് മണിക്കുട്ടൻ എന്നാണ് സൂര്യയുടെ അമ്മ ഉത്തരമേകിയത്. “ഇതുവരെ പ്രണയത്തെ കുറിച്ച് ഒരിക്കലും സൂര്യ പറഞ്ഞിട്ടില്ല. ഞങ്ങൾ കല്യാണത്തെ കുറിച്ച് പറയുമ്പോഴും ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇതിപ്പോൾ മണിക്കുട്ടന് ഇങ്ങോട്ട് സ്നേഹമില്ലാതെ സൂര്യ അങ്ങോട്ട് സ്നേഹം കാണിക്കുമ്പോൾ വിഷമം തോന്നുന്നു. അവൾ ചമ്മുകയല്ലേ,” സൂര്യയുടെ അമ്മ ചോദിക്കുന്നു.

പലപ്പോഴും പൊട്ടിപ്പെണ്ണായാണ് സൂര്യ വീടിനകത്ത് ഇടപെടുന്നത് എന്നാണ് അമ്മ പറയുന്നത്. എന്നാൽ സൂര്യയുടെ പ്രണയത്തെ വെറും ഗെയിമിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്നാണ് സൂര്യയുടെ അച്ഛൻ പ്രതികരിക്കുന്നത്.

മണിക്കുട്ടനെ ഇഷ്ട്ടമാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്. “വളരെ നല്ല സ്വഭാവമുള്ള ആളാണ് മണിക്കുട്ടൻ എന്ന് ഇരുവരും പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല മത്സരാർത്ഥിയെന്നാണ് സൂര്യയുടെ മാതാപിതാക്കൾ മണിക്കുട്ടനെ വിശേഷിപ്പിക്കുന്നത്. മണിക്കുട്ടൻ കല്യാണം ആലോചിച്ച് വന്നാൽ നടത്തി കൊടുക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന്, തീർച്ചയായും, നല്ല പയ്യൻ അല്ലേ എന്നായിരുന്നു ഇരുവരുടെയും മറുപടി.

ഫൈനലിൽ എത്തുന്ന മത്സരാർത്ഥികളുടെ കൂട്ടത്തിലും മണിക്കുട്ടൻ ഉണ്ടാവുമെന്ന് ഇരുവരും പറയുന്നു. “സൂര്യ ഫൈനലിൽ എത്താൻ ആഗ്രഹമുണ്ട്, എന്നാൽ എത്തുമോ എന്നറിയില്ല. മണിക്കുട്ടൻ, ഡിംപൽ, സജ്ന-ഫിറോസ് എന്നിവർ എന്തായാലും ഫൈനലിൽ വരും.”

ഒരു കലാകാരി എന്ന രീതിയിലും നർത്തകി എന്ന രീതിയിലും സൂര്യയെ കുറിച്ച് ഏറെ അഭിമാനമുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. സിനിമയിൽ അഭിനയിക്കണം, മികച്ച അഭിനേത്രിയാവണം എന്നൊക്കെയാണ് സൂര്യയുടെ ആഗ്രഹമെന്നും അമ്മ വെളിപ്പെടുത്തി. തരീയം, മിത്രം എന്നീ ചിത്രങ്ങളിൽ സൂര്യ നായികയായി അഭിനയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മൂന്നുവർഷമായി ബിഗ് ബോസിൽ പോവണമെന്ന് സൂര്യ ആഗ്രഹിച്ചിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ എല്ലാവർക്കും സന്തോഷമായെന്നും അമ്മ കൂട്ടിചേർത്തു. ബിഗ് ബോസ് ഹൗസിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഡ്രസ്സിംഗിലും പെരുമാറ്റത്തിലുമെല്ലാം സൂര്യ കാണിക്കുന്ന അടക്കവും ഒതുക്കവും തനിക്കിഷ്ടമാണെന്നും അമ്മ പറയുന്നു.

ബിഗ് ബോസ് മത്സരാർത്ഥികളായ സജ്ന ഫിറോസ്, കിടിലം ഫിറോസ് എന്നിവരുമായി മുൻപു തന്നെ സൂര്യയ്ക്ക് പരിചയം ഉണ്ടെന്നും തില്ലാന തില്ലാന എന്ന റിയാലിറ്റി ഷോയിൽ ഫിറോസ് ഖാനും സൂര്യയും ജോഡികളായിരുന്നുവെന്നും ഷോയിൽ ഒന്നാം സമ്മാനം നേടിയത് ഇരുവരുമായിരുന്നുവെന്നും സൂര്യയുടെ അമ്മ പറയുന്നു. വാൽക്കണ്ണാടി പ്രോഗ്രാമിൽ കിടിലം ഫിറോസുമൊത്തും സൂര്യ പ്രവർത്തിച്ചിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി.

Read more: ഓവിയ ആവാനാണോ സൂര്യയുടെ ശ്രമമെന്നു ഞാൻ ഭയക്കുന്നു; ആശങ്ക പങ്കുവച്ച് മണിക്കുട്ടൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 sooryas father and mother talk about manikuttan sooya relation

Next Story
സീരിയൽ താരം അനുശ്രീ വിവാഹിതയായിAnusree , Anusree wedding, serial actress Anusree wedding
The moderation of comments is automated and not cleared manually by malayalam.indianexpress.com