Latest News

ബിഗ് ബോസ് വീടിനകത്ത് കൂട്ടവഴക്ക്, പുറത്ത് സൂര്യയുടെ മെഡിറ്റേഷൻ

Bigg Boss Malayalam Season 3: നാട്ടുകൂട്ടം ടാസ്ക് കഴിഞ്ഞിട്ടും ടാസ്കിനിടെ മത്സരാർത്ഥികൾ പരസ്പരം ഉന്നയിച്ച ആരോപണങ്ങളും അനിഷ്ട സംഭവങ്ങളുമൊക്കെ വീടിനകത്ത് പുകഞ്ഞു കൊണ്ടിരിക്കുകയാണ്

Bigg Boss, Bigg Boss Malayalam, bigg boss soorya meditation scene, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: നാട്ടുകൂട്ടം ടാസ്ക് കഴിഞ്ഞതോടെ ബിഗ് ബോസ് വീടിനകം അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. കലിംഗ നാട്, കോലോത്ത് നാട് എന്നിങ്ങനെ മത്സരാർത്ഥികളെ രണ്ടു ഗ്രൂപ്പായി തിരിച്ചായിരുന്നു നാട്ടുകൂട്ടം എന്ന വീക്ക്‌ലി ടാസ്ക് നടത്തിയത്. ഓരോ ടീമും എതിർ ടീമിൽ നിന്നും തങ്ങൾ വിചാരണ ചെയ്യാൻ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുത്ത് അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറുപടി ആരായുക എന്നതായിരുന്നു മത്സരം.

അനൂപ്, മണിക്കുട്ടന്‍, സായി, സൂര്യ, ഡിംപല്‍, അഡോണി എന്നിവരാണ് കോലോത്ത് നാട് ടീമിലെ അംഗങ്ങൾ. കലിംഗ നാട് ടീമില്‍ കിടിലം ഫിറോസ്, ഋതു മന്ത്ര, രമ്യ, നോബി, റംസാന്‍, സന്ധ്യ തുടങ്ങിയവരും അണിനിരന്നപ്പോൾ വാക്ക്പോരുകളും വ്യക്തിഗത ആരോപണങ്ങളുമൊക്കെയായി തീപ്പാറുന്ന സംവാദങ്ങളാണ് ബിഗ് ബോസ് വീട്ടിൽ പിന്നെ നടന്നത്.

ഋതുമന്ത്ര ജാതി അധിക്ഷേപം നടത്തിയെന്ന മണിക്കുട്ടന്റെ ആരോപണവും ഡിംപൽ സഹതാപം നേടിയെടുക്കാൻ രോഗത്തെ കൂട്ടുപിടിക്കുകയാണെന്ന കിടിലം ഫിറോസിന്റെ പ്രസ്താവനയും സൂര്യയുടെ പ്രണയം ചൂഷണം ചെയ്ത സ്ത്രീവിരുദ്ധനാണ് മണിക്കുട്ടൻ എന്ന കിടിലത്തിന്റെ ആരോപണവുമൊക്കെ ഏറെ വഴക്കുകൾക്ക് കാരണമായിരുന്നു. രമ്യയെ റംസാൻ മോശമായി ചിത്രീകരിച്ചു എന്ന സായിയുടെ ആരോപണവും വലിയ ബഹളങ്ങൾക്കാണ് തുടക്കമിട്ടത്. കോപാകുലനായ റംസാൻ ചെരിപ്പൂരി സായിയെ എറിയുകയും, ലക്ഷ്യം തെറ്റിയ ചെരിപ്പ് മണിക്കുട്ടനെ സ്പർശിച്ചു കടന്നുപോയതുമൊക്കെ ഇന്നലെ ബിഗ് ബോസ് വീടിനകത്ത് കോളിളക്കം സൃഷ്ടിച്ച കാര്യങ്ങളാണ്.

ഒരു ഷോയിൽ സഹമത്സരാർത്ഥിയ്ക്ക് എതിരെ ചെരിപ്പ് എറിഞ്ഞ റംസാന്റെ നടപടിയെ മണിക്കുട്ടനും ഡിംപലും അഡോണിയും അനൂപും സായിയുമെല്ലാം ചോദ്യം ചെയ്തപ്പോഴും റംസാൻ ചെയ്യുന്നതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു കിടിലം ഫിറോസും നോബിയും അടങ്ങുന്ന ടീമിന്റെ സംസാരം. ചെരിപ്പ് റംസാന്റെ കയ്യിൽ നിന്നും വഴുതി പോയതാണെന്നും, അതു നിന്റെ ദേഹത്ത് കൊണ്ടില്ലല്ലോ, പിന്നെ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത് എന്നൊക്കെയുള്ള സംഭാഷണങ്ങളുമായി പതിവിനു വിപരീതമായി ശബ്ദമുയർത്തി സംസാരിക്കുന്ന നോബിയേയും ഇന്നലത്തെ എപ്പിസോഡിൽ കണ്ടു.

നാട്ടുകൂട്ടം ടാസ്ക് കഴിഞ്ഞിട്ടും ടാസ്കിനിടെ മത്സരാർത്ഥികൾ പരസ്പരം ഉന്നയിച്ച ആരോപണങ്ങളും അനിഷ്ട സംഭവങ്ങളുമൊക്കെ വീടിനകത്ത് പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ടാസ്കിനിടെയുണ്ടായ സംഭവങ്ങളെ പരാമർശിച്ച് ഒന്നിലേറെ തവണ റംസാനും സായിയും ഏറ്റുമുട്ടുകയും ചെയ്തു. അകത്ത് മറ്റു മത്സരാർത്ഥികൾ പരസ്പരം പോരടിക്കുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന ഭാവത്തിൽ ബിഗ് ബോസ് വീടിന്റെ വരാന്തയിൽ വന്നിരുന്ന് മെഡിറ്റേഷൻ ചെയ്യുന്ന സൂര്യയാണ് ഇന്നലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മത്സരാർത്ഥി. നിരവധി ട്രോളുകളാണ് ഇപ്പോൾ സൂര്യയ്ക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്.

തന്റെ പ്രണയം മണിക്കുട്ടനെതിരെയുള്ള ആയുധമാക്കി കിടിലം ഫിറോസ് ഉപയോഗിക്കുന്നതും അനാവശ്യമായി തന്റെ പേര് വലിച്ചിടുന്നത് കണ്ടിട്ടും പ്രതികരിക്കാതെ സെയ്ഫ് സോണിലൂടെ മുന്നേറുന്ന സൂര്യയുടെ നിലപാടുകൾ പ്രേക്ഷകരിൽ നിന്നും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.

Read more: സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 soorya meditation

Next Story
Bigg Boss Malayalam Season 3 latest Episode 22 April Highlights: റംസാന് കളി കൈവിട്ടു പോകുന്നോ?Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com