കൂട്ടത്തോടെയുള്ള ആക്രമണത്തിൽ നിലതെറ്റി സൂര്യ; ചേർത്തു പിടിച്ച് സായി

Bigg Boss Malayalam Season 3: കൂടെയുണ്ടെന്ന് തോന്നിപ്പിച്ച് തന്നെ കുറിച്ച് മോശമായി സംസാരിച്ച കിടിലത്തിന്റെ യഥാർത്ഥമുഖം കൂടിയാണ് സൂര്യ ഇന്നലെ കണ്ടത്

Soorya, Soorya Manikuttan, Soorya Manikuttan Nattukoottam task, Soorya Sai, Ramzan Bigg Boss Malayalam, Bigg Boss, Ramzan throws sandal, evict Ramzan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: നാട്ടുക്കൂട്ടം ടാസ്കിനിടെ ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരുകളിലൊന്ന് സൂര്യയുടേതാണ്. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം മണിക്കുട്ടനെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുന്ന കിടിലം ഫിറോസിനെയും സംഘത്തെയുമാണ് ഇന്നലെ കണ്ടത്. ഫിറോസിന്റെയും റംസാന്റെയും ആരോപണങ്ങൾക്ക് മണിക്കുട്ടൻ മറുപടി പറയുമ്പോഴും അതിൽ സൂര്യയെ കുറിച്ചുള്ള പരാമർശങ്ങൾ ഉയർന്നു.

തന്റെ വികാരങ്ങളെ ഒരു ഗെയിം പ്ലാനാക്കി മറ്റുള്ളവർ ടാസ്ക് കളിക്കുന്നത് അമ്പരപ്പോടെയും വേദനയോടെയുമാണ് സൂര്യ നോക്കി നിന്നത്. കൂടെയുണ്ടെന്ന് തോന്നിപ്പിച്ച് തന്നെ വ്യക്തിഹത്യ ചെയ്ത കിടിലത്തിന്റെയും നോബിയുടെയും യഥാർത്ഥമുഖം കൂടിയാണ് സൂര്യ ഇന്നലെ മനസ്സിലാക്കിയത്.

Read more: സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷകർ

ജയിക്കാനായി സൂര്യയുടെ പ്രണയത്തെ ചർച്ചവിഷയമാക്കി കിടിലം മണിക്കുട്ടനോട് സംസാരിക്കുമ്പോൾ സങ്കടത്തോടെ നിന്ന സൂര്യയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന സായി വിഷ്ണുവിനെയും ഇന്നലത്തെ എപ്പിസോഡിൽ കണ്ടു.

ടാസ്കിനു ശേഷം മണിക്കുട്ടനും സായിയും അഡോണിയും ഡിംപലും അനൂപും ചേർന്ന് കിടിലൻ ഫിറോസിന്റെ ഇരട്ടത്താപ്പ് സൂര്യയ്ക്ക് മനസ്സിലാക്കി കൊടുത്തു. സൂര്യയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച എന്താണെന്നും സ്നേഹത്തോടെ ഇവർ സൂര്യയെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

അതേസമയം, സൗഹൃദങ്ങളെ പോലും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയും സൂര്യയെ ഗെയിം പ്ലാനായി ഉപയോഗിക്കുകയും ചെയ്ത കിടിലത്തിന് എതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്.

സ്ത്രീസുരക്ഷയേയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന ഫിറോസ് ഇപ്പോൾ കളിക്കുന്നത് ഏറ്റവും മോശമായ ഗെയിമാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. അതേസമയം, ഫിറോസ് ഇതുപോലെ തനിക്കെതിരെ ആക്രമണം അഴിച്ചുവിടുമെന്ന് മുൻപെ അറിയാമായിരുന്ന മണിക്കുട്ടന് തന്റെ ഭാഗം സുവ്യക്തതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്നലത്തെ എപ്പിസോഡിന്റെ ഒരു ഹൈലൈറ്റ്. മണിക്കുട്ടൻ സേഫ് ഗെയിം കളിക്കുന്നു, എല്ലാവരെയും ഭയന്നാണ് ഇവിടെ കഴിയുന്നത് തുടങ്ങിയ കിടിലം ഫിറോസിന്റെ ആരോപണങ്ങൾക്കും തക്ക മറുപടി കൊടുക്കുന്നതായിരുന്നു മണിക്കുട്ടന്റെ ഇന്നലത്തെ പെർഫോമൻസ്.

Read more: കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 soorya manikuttan kidilam firoz nattukoottam task sai vishnu

Next Story
സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷകർRamzan Bigg Boss Malayalam, Evict Ramzan
The moderation of comments is automated and not cleared manually by malayalam.indianexpress.com