scorecardresearch

Bigg Boss Malayalam 3: ഒരുമയുണ്ടെങ്കിൽ ക്ലീനിംഗ് ഇങ്ങനെയുമാവാം; വൈറലായി സജ്നയുടെ ചിത്രങ്ങൾ

Bigg Boss Malayalam Season 3: ഫിറോസിന്റെ തോളിലിരുന്ന് ബിഗ് ബോസ് വീട്ടിലെ വലിയ ഗ്ലാസ് വാളുകൾ വൃത്തിയാക്കുന്ന സജ്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

Bigg Boss Malayalam 3: ഒരുമയുണ്ടെങ്കിൽ ക്ലീനിംഗ് ഇങ്ങനെയുമാവാം; വൈറലായി സജ്നയുടെ ചിത്രങ്ങൾ

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഫിറോസും സജ്നയും. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇവർ ഷോയിൽ മത്സരിക്കുന്നത്. വന്ന സമയം മുതൽ മത്സരാർത്ഥികളെ മാനസികമായി തളർത്തുന്ന സ്ട്രാറ്റജി പുറത്തെടുത്ത ഫിറോസ് ഖാനോട് ആദ്യദിവസങ്ങളിൽ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കുമൊക്കെ നീരസമുണ്ടായിരുന്നുവെങ്കിലും ടാസ്കുകളിലൂടെയും ആക്റ്റീവ് ആയ ഇടപെടലുകളിലൂടെയും എല്ലാവരുടെയും ഇഷ്ടം കവരുകയാണ് ഈ ദമ്പതികൾ ഇപ്പോൾ.

കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്കായ ‘കളിയാട്ടം’ റൗണ്ടിലും മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വച്ചത്. സജ്നനയുടെ കസ്തൂരി വേഷത്തിന് മോഹൻലാലിൽ നിന്നടക്കം നല്ല പ്രതികരണമാണ് ലഭിച്ചത്. ആളുകളെ അനാവശ്യമായി ഇറിറ്റേറ്റ് ചെയ്യുന്ന ശീലമുണ്ടെങ്കിലും ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആയി മുന്നോട്ട് കൊണ്ടുപോവുന്നതിൽ ഫിറോസിനും സജ്നയ്ക്കും നല്ലൊരു പങ്കുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ, ഒത്തൊരുമയോടെ ക്ലീനിംഗ് ഡ്യൂട്ടി ചെയ്യുന്ന സജ്നയുടെയും ഫിറോസിന്റെയും വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധ കവരുന്നത്. ബിഗ് ബോസ് വീട്ടിലെ വലിയ ഗ്ലാസ് വാളുകൾ വൃത്തിയാക്കുകയാണ് സജ്ന. ഗ്ലാസ് വാളിന്റെ മുകൾവശത്തേക്ക് സജ്നയ്ക്ക് കയ്യെത്താത്തതിനാൽ സജ്നയെ തോളിലെടുത്തിരിക്കുകയാണ് ഫിറോസ്.

Big boss, Big Boss Malayalam Season 3, Bigg Boss Sajna Firos, ബിഗ് ബോസ്, Big boss malayalam season 3 episode 5, bigg boss malayalam season 3 March 23 episode,

വീഴുമോ എന്ന പേടിയോടെയാണ് സജ്നയുടെ ഇരിപ്പ്. ഏതായാലും ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Read more: ഡിംപൽ പറഞ്ഞ ഹിന്ദിയുടെ അർത്ഥം അന്വേഷിച്ച് വീട് മൊത്തം അലഞ്ഞ് മണിക്കുട്ടൻ; ട്രോൾ വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 sajna firoz house cleaning duty video photos

Best of Express