Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ക്യാപ്റ്റൻസി ടാസ്‌കെന്ന കടമ്പ ചാടിക്കടക്കാനാവാതെ ഫിറോസും സജ്നയും; കർമ്മ ബൂമറാങ്ങ് പോലെയാണെന്ന് പ്രേക്ഷകർ

Bigg Boss Malayalam Season 3: പൊളിച്ചടുക്കൽ സ്ട്രാറ്റജിയിൽ മാത്രമാണ് ഫിറോസിന്റെ ശ്രദ്ധ. ഗെയിമിലും ടാസ്കിലുമെല്ലാം സ്പോർട്സ്‌മാൻ സ്പിരിറ്റോടെ തിളങ്ങുന്നത് സജ്ന മാത്രമാണ്

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ​ ഏറ്റവും ആക്റ്റീവ് ആയ രണ്ടു മത്സരാർത്ഥികളാണ് സജ്നയും ഫിറോസും. വഴക്കിൽ ആണെങ്കിലും ടാസ്കിൽ ആണെങ്കിലും മുൻപന്തിയിൽ നിൽക്കുന്നവർ. ഇതുവരെ ബിഗ് ബോസ് വീടിനകത്ത് നടന്ന വീക്ക്‌ലി ടാസ്കുകളിലും ലക്ഷ്വറി ബഡ്ജറ്റ് ടാസ്കുകളിലും സ്പോൺസേർഡ് ടാസ്കുകളിലുമെല്ലാം നല്ല പ്രകടനം ഇരുവരും കാഴ്ച വച്ചിട്ടുണ്ട്. വിജയിച്ച ടീമുകളിലെ നിറസാന്നിധ്യമായും ഇവർ ഉണ്ടായിരുന്നു. മൂന്നു തവണ ക്യാപ്റ്റൻസി ടാസ്കിലും ഇവർ ഇടം നേടി. എന്നാൽ രണ്ടുപേർക്കും ചുണ്ടിനും കപ്പിനുമിടയിൽ ക്യാപ്റ്റൻസി അവസരം നഷ്ടമാവുന്ന കാഴ്ചയാണ് മൂന്നു തവണയും കണ്ടത്.

Read more: ബിഗ് ബോസ് വീടിനകത്തെ സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് മാതാപിതാക്കൾ

എവിടെയാണ് സജ്നയ്ക്കും ഫിറോസിനും പിഴവ് പറ്റുന്നത് എന്ന് പരിശോധിക്കാം. രണ്ടുപേരുടെയും സ്ട്രാറ്റജി രണ്ടാണ്. സേഫ് സോണിൽ കളിക്കുന്നവരെ പുറത്തു ചാടിച്ചു വഴക്കുകളിലൂടെ ഓളം ഉണ്ടാക്കാൻ ആണ് ഫിറോസ്​ ശ്രമിക്കുന്നത്. പൊളിച്ചടുക്കൽ സ്ട്രാറ്റജിയുമായി ഫിറോസ് മുന്നോട്ടു പോവുമ്പോൾ ഗെയിമിലും ടാസ്കിലുമെല്ലാം സ്പോർട്സ്‌മാൻ സ്പിരിറ്റോടെ തിളങ്ങുന്നത് സജ്നയാണ്. ഒരൊറ്റ കണ്ടസ്റ്റന്റായി മത്സരിക്കുമ്പോഴും മികച്ച പ്രകടനത്തിന് സജ്നയും മോശം പ്രകടനത്തിന് ഫിറോസും നോമിനേഷനിൽ വരാൻ കാരണവും മറ്റൊന്നല്ല. പക്ഷേ, സഹമത്സരാർത്ഥികളെ മാനസികമായി തളർത്തുക എന്ന സ്ട്രാറ്റജി കൊണ്ടു നടക്കുകയും അതിനായി കൃത്യമായി കളമൊരുക്കി മുന്നേറുകയും ചെയ്യുന്ന ഫിറോസിന് ടാസ്കുകളുടെ കാര്യത്തിൽ അത്ര സൂക്ഷ്മത ഇല്ലെന്നു തന്നെ പറയേണ്ടി വരും.

ഇന്നലെ ബിഗ് ബോസ് ഹൗസിൽ നടന്ന ക്യാപ്റ്റൻസി ടാസ്കിലും ഫിറോസിന്റെ അശ്രദ്ധയാണ് ടാസ്കിൽ നിന്നും ഔട്ടാവാൻ കാരണം. മൂന്നു പുരുഷമത്സരാർത്ഥികളുമായി ടാസ്കിന്റെ ഭാഗമായി കൂട്ടികെട്ടിയപ്പോഴും വിട്ടുകൊടുക്കാതെ മികച്ച പ്രകടനമാണ് സജ്ന കാഴ്ച വെച്ചത്. എന്നാൽ സജ്നയുടെ അത്ര ശ്രദ്ധയോ സൂക്ഷ്മതയോ ഫിറോസ് പുലർത്താതെ പോയപ്പോഴാണ് ഇരുവരും ടാസ്കിൽ നിന്നും ഔട്ടായത്. ടാസ്കിൽ പരാജയപ്പെട്ടെങ്കിലും സഹ മത്സരാർത്ഥികളായ റംസാനും മണിക്കുട്ടനും അടക്കമുള്ളവരുടെ അഭിനന്ദനവും സജ്ന നേടി. ഡിംപലും ടാസ്കിന് ഒടുവിൽ സജ്നയുടെ ഡെഡിക്കേഷനെ അഭിനന്ദിക്കുകയുണ്ടായി.

ഫിറോസിന്റെ പ്രകടനം കാരണം സജ്‌ന എന്ത് ചെയ്താലും പ്രയോജനം കിട്ടുന്നില്ലല്ലോ എന്നാണ് ഇരുവരുടെയും ആരാധകരുടെയും വിഷമം. അടികണ്ടു രസിക്കുന്നവർക്ക് പൊളി ഫിറോസ് നല്ല മത്സരാർഥിയായിരിക്കുമ്പോഴും ക്യാപ്റ്റൻസി ടാസ്ക് ഓരോ തവണയും ഇരുവരുടെയും കയ്യെത്താദൂരത്ത് നിന്ന് നഷ്ടപ്പെട്ടു പോവുന്നതിൽ ആരാധകരും അസ്വസ്ഥരാണ്. എപ്പോഴാണ് ഫിറോസും സജ്നയും ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനാവുക എന്ന കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, എന്തൊക്കെ ചെയ്താലും കർമ്മ എന്നൊന്നുണ്ട്, മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന ഗെയിം സ്ട്രാറ്റജി ബൂമറാങ്ങ് പോലെ തിരിച്ചടിയ്ക്കുന്നതാണ് സജ്നയുടെയും ഫിറോസിന്റെയും പരാജയത്തിന്റെ കാരണമെന്നാണ് വിമർശകരുടെ വിലയിരുത്തൽ.

Read more: ഈ ബിഗ് ബോസ് താരത്തെ മനസ്സിലായോ?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 sajna firoz fails in captaincy task

Next Story
വല്യേട്ടന് വോട്ട് ചോദിച്ച് കൺമണിയും ചേട്ടത്തിമാരും പത്തനാപുരത്ത്; വീഡിയോmaneesha mahesh, maneesha mahesh photos, maneesha mahesh videos, maneesha mahesh election campaign, maneesha mahesh KB Ganesh kumar, padatha painkili serial, padatha painkili serial time, padatha painkili serial cast, padatha painkili serial actress, maneesha mahesh, പാടാത്ത പൈങ്കിളി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express