scorecardresearch
Latest News

ഞങ്ങളുടെ സായി എവിടെ? ബിഗ് ബോസ് താരങ്ങളോട് ആരാധകർ

മോഹൻലാൽ ചിത്രത്തിനായുള്ള പുത്തൻ ഗെറ്റപ്പിലാണ് സായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Sai vishnu, sai vishnu in baroz, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

ബിഗ് ബോസ് മലയാളം മൂന്നാം സീസണിനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. ഇതിനായി ബിഗ് ബോസ് മത്സരാർത്ഥികളും സെലബ്രിറ്റികളുമെല്ലാം ചെന്നൈയിൽ എത്തി കഴിഞ്ഞു. ദിവസങ്ങൾക്കു ശേഷം വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷത്തിൽ സെൽഫികളും ഇൻസ്റ്റഗ്രാം റീലുകളുമെല്ലാം എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാണ് ബിഗ് ബോസ് താരങ്ങൾ. എന്നാൽ ഇക്കൂട്ടത്തിൽ ആരാധകർ അന്വേഷിക്കുന്ന ഒരു മുഖം സായി വിഷ്ണുവിന്റേയാണ്.

പുറത്തുവരുന്ന ചിത്രങ്ങളിലോ വീഡിയോകളിലോ ഒന്നും സായി വിഷ്ണു ഇല്ല. അതിനാൽ തന്നെ സായി എവിടെ? എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം, സായിയും ചെന്നൈയിലെ താരങ്ങളുടെ താമസസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ടെന്ന് കിടിലം ഫിറോസും ഡിംപൽ ഭാലും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.

അതേസമയം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലേക്ക് സായിക്കും അവസരം ലഭിച്ചിട്ടുണ്ടെന്നും അതിനായുള്ള പുത്തൻ ഗെറ്റപ്പിലാണ് സായി എന്നുമാണ് പുറത്തുവരുന്ന മറ്റൊരു സൂചന. ഫിനാലെ വേദിയിൽ പുതിയ ലുക്കിലാവും സായി എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത സായിയെ ഷോയ്ക്ക് ശേഷം അധികമൊന്നും പ്രേക്ഷകർ കണ്ടിട്ടില്ല. അതിനാൽ തന്നെ പ്രിയപ്പെട്ട മത്സരാർത്ഥിയെ വീണ്ടും ബിഗ് ബോസ് ഫ്ളോറിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ സായി വിഷ്ണുവിന് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഫൈനൽ വോട്ടിംഗിലും മികച്ച പ്രേക്ഷകപിന്തുണ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് സായി വിഷ്ണു.

Read more: കെട്ടിപിടിച്ചും ഉമ്മ വച്ചും ഫിറോസ് ഖാൻമാർ; ബാഹുബലിയും പൽവാർ ദേവനും ഒന്നിച്ചോ എന്നാരാധകർ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 sai vishnu in mohanlal s barroz rumor