scorecardresearch

Latest News

Bigg Boss Malayalam 3: പണി വരുന്നുണ്ട് മോനേ, കരുതിയിരുന്നോ; സായിയെ സ്‌കെച്ച് ചെയ്ത് ഫിറോസ് ഖാൻ

Bigg Boss Malayalam Season 3: ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമടക്കമുള്ള പ്രബലരെ വരെ മാനസികമായി തളർത്തി കളഞ്ഞ ഫിറോസ് ഖാന്റെ പ്രതിരോധത്തിനു മുന്നിൽ സായിയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ?

Bigg Boss Malayalam Season 3, Bigg Boss Malayalam 3, Bigg Boss Firozh Khan Sai vishnu fight, Bigg Boss Sai vishnu morning task, ബിഗ് ബോസ് മലയാളം സീസൺ 2, ഫിറോസ് ഖാൻ, സായി വിഷ്ണു, bigg boss malayalam viral cut, bigg boss malayalam major fight, bigg boss malayalam today episode, bigg boss malayalam yesterday episode. bigg boss malayalam today episode hotstar, Indian express malayalam, IE malayalam

Bigg Boss Malayalam Season 3: മുൻകോപവും അഗ്രസീവ് ആയ മാനറിസവും പ്രതിപക്ഷ ബഹുമാനമില്ലാതെ തട്ടികയറിയുള്ള സംസാരവും കൊണ്ട് പലപ്പോഴും ഹൗസ് മെമ്പേഴ്സിന്റെയും പ്രേക്ഷകരുടെയും അതൃപ്തി പിടിച്ചുവാങ്ങിയ മത്സരാർത്ഥിയാണ് സായി വിഷ്ണു. സ്ക്രീൻ സ്പേസ് ലഭിക്കാനായി പലപ്പോഴും മത്സരാർത്ഥികളോട് തട്ടികയറുന്ന സായിയെ മോണിംഗ് ടാസ്ക് സ്പോയിലർ എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. അനൂപിനു ലഭിച്ച മോണിംഗ് ടാസ്കിനിടെ സജ്ന ഫിറോസ് പ്രശ്നം വലിച്ചിട്ട് ടാസ്ക് പാതിവഴിയിൽ ലഹളയിൽ കലാശിക്കാൻ കാരണമായത് സായിയായിരുന്നു. കഴിഞ്ഞ ദിവസം ഡിംപലിന് ലഭിച്ച മോണിംഗ് ടാസ്കിന് ഇടയിലും അനാവശ്യമായ ഇടപെടലുകൾ നടത്തി വലിയ വാക്കേറ്റത്തിൽ ആണ് സായി കൊണ്ടെത്തിച്ചത്.

Read more: മണിക്കുട്ടന്റെ പ്രകടനം കണ്ട് അമ്പരന്ന് റംസാനും സായിയും

ഇന്നലെ, തനിക്കു കിട്ടിയ ടാസ്കും വീട്ടിലെ മറ്റു അംഗങ്ങളുടെ അനിഷ്ടവും ദേഷ്യവും നേടാൻ ഉപയോഗിക്കുകയാണ് സായി ചെയ്തത്. ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾക്ക് അവർ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലാതെ, ഇണങ്ങുന്ന മറ്റൊരു ജോലി നിർദ്ദേശിക്കുക എന്നതായിരുന്നു സായിയ്ക്ക് ബിഗ് ബോസ് നൽകിയ ടാസ്ക്. സായി ആദ്യം തിരഞ്ഞെടുത്തത് ഡിംപലിനെയാണ്. കഴിഞ്ഞ ദിവസം നടന്ന വഴക്കിന്റെ ബാക്കി തീർക്കുന്ന രീതിയിലായിരുന്നു സായിയുടെ ഡയലോഗ്. “ഡിംപലിന് റേഡിയോ ജോക്കിയുടെ ജോലി ഇണങ്ങും. അതാവുമ്പോൾ ആരും അങ്ങോട്ടൊന്നും പറയില്ലല്ലോ,” എന്നായിരുന്നു സായിയുടെ കുറ്റപ്പെടുത്തൽ.  മജിസിയയേയും കളിയാക്കുന്ന രീതിയിലായിരുന്നു സായിയുടെ കമന്റ്.

പിന്നാലെ എത്തിയ സജ്ന- ഫിറോസ് ദമ്പതികളെ നോക്കി, ഏതെങ്കിലും അംഗനവാടി തകർക്കണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ നിങ്ങളെ രണ്ടുപേരെയും നിയോഗിച്ചാൽ മതി എന്നായിരുന്നു സായി പറഞ്ഞത്. രണ്ടുപേരും പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നും ഞാനാണ് നിങ്ങളുടെ ഹെഡ് മാഷ് എങ്കിൽ രണ്ടുപേരെയും പിരിച്ചുവിടുമായിരുന്നു എന്നും സായി കൂട്ടിച്ചേർത്തു. സായിയുടെ സംസാരം മറ്റ് മത്സരാർത്ഥികളെയും ഫിറോസിനേയും സജ്നയേയും ഒരുപോലെ ചൊടിപ്പിച്ചിരുന്നു. ടാസ്ക്കിന് ശേഷം സായ്ക്കെതിരെ രൂക്ഷമായി ഫിറോസ് സംസാരിക്കുകയും ചെയ്തിരുന്നു.

ടാസ്കിനു ശേഷം, അവന്റെ മോണിംഗ് ടാസ്ക് കുളമാക്കേണ്ട എന്നു കരുതി ഞാൻ വെറുതെ വിടുകയായിരുന്നുവെന്നും മറ്റൊരവസരം ഒത്തുവരും, അപ്പോൾ പൊളിച്ചടുക്കി കൊള്ളാം എന്നുമായിരുന്നു ഫിറോസ് സജ്നയോടും മറ്റു മത്സരാർത്ഥികളോടുമായി പറഞ്ഞത്. മത്സരാർത്ഥികളെ മാനസികമായി തളർത്തുന്ന സ്ട്രാറ്റജി നല്ല രീതിയിൽ വശമുള്ള പലപ്പോഴും ഫൗൾ ഗെയിം കളിക്കുന്ന ഫിറോസ് ഖാൻ നോട്ടമിട്ട സായിയ്ക്ക് ഇനിയെന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമടക്കമുള്ള പ്രബലരെ വരെ മാനസികമായി തളർത്തി കളഞ്ഞ ഫിറോസ് ഖാന്റെ പ്രതിരോധത്തിനു മുന്നിൽ സായിയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. സായിയും ഫിറോസും കൊമ്പ് കോർക്കുന്ന നിമിഷങ്ങളാണ് വരാൻ പോവുന്നത് എന്നാണ് പ്രമോ വീഡിയോ നൽകുന്ന സൂചന.

Read Here: Bigg Boss Malayalam Season 3 Latest Episode 17 March Live Updates: ബിഗ് ബോസ് വീട്ടിൽ ഇന്ന്

“ഫിറോസ് ഖാൻ സായിയെ നോട്ടമിട്ടിട്ടുണ്ട്, വീടിനകത്ത് പലരോടും സായിയെ കുറിച്ച് സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,” എന്ന് കിടിലം ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞ വാക്കുകളും വരാനിരിക്കുന്ന വലിയൊരു വഴക്കിനെ കുറിച്ചുള്ള സൂചനയാണ് തരുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 sai vishnu firoz khan issue fight