മണിക്കുട്ടനെ വേദനിപ്പിച്ചു വിട്ടവർ തന്നെയാണ് ഇപ്പോൾ പ്രഹസനം കാണിക്കുന്നത്; രമ്യയോട് സായി

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ ആദ്യമുണ്ടായിരുന്ന അകൽച്ച മാറി പരസ്പരം അടുത്തുവന്ന രണ്ടു മത്സരാർത്ഥികളാണ് മണിക്കുട്ടനും സായിയും

Bigg Boss, Bigg Boss manikuttan re- entry, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ബിഗ് ബോസ് ഷോ വിട്ടുപോയി എന്ന ബിഗ് ബോസിന്റെ അറിയിപ്പ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ച ഒന്നാണ്. സമ്മിശ്ര വികാരങ്ങളോടെയാണ് മറ്റു മത്സരാർത്ഥികൾ മണിക്കുട്ടൻ ഷോ വിട്ടുപോയി എന്ന വാർത്തകളോട് പ്രതികരിച്ചത്.

പ്രിയപ്പെട്ട ചങ്ങാതിയെ അപ്രതീക്ഷിതമായി വീടു വിട്ടുപോയ സങ്കടം താങ്ങാനാവാതെ ഡിംപൽ പൊട്ടിക്കരഞ്ഞപ്പോൾ സായിയും അനൂപും ഋതുവും അടക്കമുള്ളവർ സങ്കടം ഉള്ളിലൊതുക്കാൻ പണിപ്പെടുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്നലെ എപ്പിസോഡിന്റെ നല്ലൊരു പങ്കും മണിക്കുട്ടനെ കുറിച്ചുള്ള മറ്റു മത്സരാർത്ഥികളുടെ സംസാരമായിരുന്നു.

സായിയും രമ്യയും തമ്മിലുള്ള സംസാരമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിൽ ആദ്യമുണ്ടായിരുന്ന അകൽച്ച മാറി അടുത്തുവന്ന രണ്ടു മത്സരാർത്ഥികളാണ് മണിക്കുട്ടനും സായിയും. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്കിനിടയിലും ഇവർക്കിടയിലെ സൗഹൃദം വളരുന്ന കാഴ്ച പ്രേക്ഷകർ കണ്ടതാണ്.

മാനസിക സമ്മർദ്ദം താങ്ങാനാവാതെ മണിക്കുട്ടൻ ഷോ വിട്ട് പോയിട്ടും സ്വന്തം നിലനിൽപ്പിനുള്ള ടൂളായി മണിക്കുട്ടൻ വിഷയം ഉപയോഗിക്കുന്ന സൂര്യയെ പോലുള്ള മത്സരാർത്ഥികളുടെ ചെയ്തികളിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് സായി.

മണിക്കുട്ടൻ ഷോയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട് പുതിയ പ്രമോ. ആ നിമിഷത്തിനായി കാത്തിരിപ്പിലാണ് മണിക്കുട്ടൻ ആരാധകരും.

Read more: സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 sai vishnu about manikuttan

Next Story
Bigg Boss Malayalam Season 3 Latest Episode 27 April Highlights: സൂര്യയെ ചോദ്യം ചെയ്ത് സഹ മത്സാർത്ഥികൾBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com