Bigg Boss Malayalam Season 3: ബിഗ് ബോസ് ജ്വരത്തിലാണ് സോഷ്യൽ മീഡിയ. ഓരോ എപ്പിസോഡുകളെയും അവലോകനം ചെയ്തും ഇഷ്ട മത്സരാർത്ഥികൾക്കു വേണ്ടി പ്രചരണം നടത്തിയുമൊക്കെ ഫാൻസ് ആർമികളും രംഗത്തുണ്ട്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന ചെറിയ ചെറിയ വാക്കേറ്റങ്ങൾ പോലും സോഷ്യൽ മീഡിയയ്ക്ക് ചൂടുള്ള ചർച്ചകളാണ്.

Read more: Bigg Boss Malayalam 3: മിഷേൽ തെറ്റിച്ചത് ബിഗ് ബോസിലെ നിയമങ്ങൾ; രോഷാകുലനായി മോഹൻലാൽ

ഇപ്പോഴിതാ, മത്സരാർത്ഥികളിൽ ഒരാളായ സായ് വിഷ്ണുവിന്റെ ഒരു പരാമർശമാണ് ബിഗ് ബോസ് ആരാധകരെ കൺഫ്യൂഷൻ ആക്കുന്നത്. കിടിലം ഫിറോസിനൊപ്പം ജയിലിൽ ആയ സായ് വിഷ്ണു ഭാഗ്യലക്ഷ്മി, സന്ധ്യ, ലക്ഷ്മി, ഭാനു എന്നിവരോട് സംസാരിക്കുന്നതിനിടയിലാണ് ഒരു മൊബൈൽ പരാമർശം കയറിവന്നത്. അവിടെ മൊബൈൽ കുത്തിയിട്ടിരിക്കുകയാണ് എന്നാണ് സായ് വിഷ്ണു പറയുന്നത്.

പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, പത്രമോ ടിവിയോ ഫോണോ ഇല്ലാതെ നൂറു ദിവസം മത്സരാർത്ഥികൾ ഒരു വീടിനകത്ത് കഴിയുന്നു എന്നതാണ് ബിഗ് ബോസ് ഷോയുടെ പ്രത്യേകത. അതിനിടയിൽ എങ്ങനെയാണ് ബിഗ് ബോസ് ഹൗസിനകത്ത് മൊബൈൽ ഫോൺ വന്നത് എന്നാണ് പ്രേക്ഷകരുടെ സംശയം.

സായി എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് സംസാരത്തിൽ നിന്നും വ്യക്തമല്ല. വരും എപ്പിസോഡുകളിൽ ഇതിനൊരു വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more: Bigg Boss Malayalam 3: കിടിലം ഫിറോസും സായിയും ജയിലിലേക്ക്

ഈ ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഹമത്സരാർത്ഥികളാൽ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കിടിലം ഫിറേേസും സായിയും ജയിലിൽ ആയത്. ജയ് വിളിച്ചും പാട്ടുപാടിയുമാണ് ഇരുവരെയും മറ്റ് അംഗങ്ങൾ ജയിലിലേക്ക് അയച്ചത്. ഫിറോസ് സ്വമേധയാ ജയിലിൽ പോവാൻ റെഡിയായി മുന്നോട്ട് വന്നപ്പോൾ മറ്റു മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തതിനെ തുടർന്നാണ് സായ് ജയിലിൽ എത്തിയത്.

Read more: Bigg Boss Malayalam 3: ഇരവാദം ഉയർത്തിപ്പിടിച്ച് സജ്നയും ഫിറോസും; പരസ്പരം കലഹിച്ച് മത്സരാർത്ഥികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook