Latest News

മണിക്കുട്ടൻ ഒരു കളിപ്പാവയല്ല, നീ ചെയ്യുന്നത് തെറ്റ്; സൂര്യയോട് കയർത്ത് രമ്യ

“ഇവിടുന്ന് പോയിരിക്കുന്നത് കരുത്തനായൊരു മത്സരാർത്ഥിയാണ്. അയാളെ അപമാനിക്കരുത്”

Soorya Remya bigg boss, ramya angry to soorya

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ നിന്നും മണിക്കുട്ടൻ സ്വന്തം ഇഷ്ടത്തിന് പടിയിറങ്ങിയത് പ്രേക്ഷകരിലും സഹമത്സരാർത്ഥികളിലും നടുക്കമുണ്ടായ കാര്യമാണ്. എന്താണ് തന്റെ പ്രശ്നമെന്ന് സഹമത്സരാർത്ഥികളോട് ചർച്ച ചെയ്യാൻ നിൽക്കാതെ, അവർക്ക് യാതൊരുവിധ സൂചനയും കൊടുത്താതെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്തത്.

ഏതുവിധേനയും മണിക്കുട്ടനോട് സംസാരിച്ച് ഷോയിലേക്ക് മടക്കികൊണ്ടുവരണമെന്ന ആരാധകരുടെ അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒപ്പം മണിക്കുട്ടന് താൽപ്പര്യമില്ലാഞ്ഞിട്ടും പ്രണയം സ്ട്രാറ്റജിയാക്കി, മണിക്കുട്ടനെ അനാവശ്യപ്രശ്നങ്ങളിലേക്ക് വലിച്ചിടുകയും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്ത സൂര്യയ്ക്ക് എതിരെയും പ്രേക്ഷകരോഷം ഇരമ്പുകയാണ്. സൂര്യയെ ഷോയിൽ നിന്നും പുറത്താക്കി മണിക്കുട്ടനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരൂ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം, അത്തരം വാദങ്ങളെ എതിർത്തുകൊണ്ട് സൂര്യ ഫാൻസും രംഗത്തുണ്ട്.

മണിക്കുട്ടൻ പോയതോടെ സൂര്യ ഇനി എന്തു സ്ട്രാറ്റജി കളിക്കും എന്നായിരുന്നു നല്ലൊരു പക്ഷം ആരാധകരുടെയും ചോദ്യം. എന്നാൽ ഇന്നലത്തെ എപ്പിസോഡിലും ഒരു പാവയ്ക്ക് മണിക്കുട്ടൻ എന്നു പേരു നൽകി കണ്ടന്റ് ഉണ്ടാക്കുന്ന സൂര്യയെ ആണ് പ്രേക്ഷകർ കണ്ടത്. സൂര്യയുടെ ഈ ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ട് ബിഗ് ബോസ് വീടിനകത്തു നിന്നു തന്നെ ഒരു ശബ്ദം ഉയർന്നു വന്നിരിക്കുകയാണ് ഇപ്പോൾ. നടി രമ്യ പണിക്കരാണ് സൂര്യയോട് മുഖാമുഖം നിന്ന് ഈ പ്രവൃത്തിയെ ചോദ്യം ചെയ്തിരിക്കുന്നത്.

“നമുക്കറിയാം, മണിക്കുട്ടൻ ചേട്ടൻ ഇവിടുന്ന് പോയി. എന്താണ് കാരണം എന്ന് മണിക്കുട്ടൻ ചേട്ടനും ബിഗ് ബോസിനുമേ അറിയുകയുള്ളൂ. ആ പോയൊരു വ്യക്തിയുടെ പേരിട്ട് തമാശ ചെയ്യുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. ഇപ്പോൾ സൂര്യ തന്നെ പാവയ്ക്ക് മണിക്കുട്ടൻ എന്ന് പേരിട്ടത് ശരിയാണെന്നു തോന്നുന്നില്ല. ഇവിടുന്ന് പോയിരിക്കുന്നത് സ്ട്രോങ്ങായൊരു മത്സരാർത്ഥിയാണ്. അയാൾക്ക് നമ്മൾ കൊടുക്കുന്ന ആദരവ് ഇല്ലാതാക്കുന്ന പ്രവൃത്തിയാണത്,” രമ്യ സൂര്യയോട് പറഞ്ഞതിങ്ങനെ.

പാവയെ മണിക്കുട്ടൻ എന്നു പേരിട്ട് തമാശകൾ ഒപ്പിക്കുന്ന അഡോണിയേയും സൂര്യയേയും ഇന്നലെ പ്രേക്ഷകർ കണ്ടതാണ്. അതിനു പിന്നാലെയാണ് ക്യാപ്റ്റൻ കൂടിയായ രമ്യ തന്റെ അഭിപ്രായം സൂര്യയോട് തുറന്നുപറഞ്ഞത്.

മണിക്കുട്ടന്റെ പേരില്‍ ഗെയിം കളിക്കാനുള്ള സൂര്യയുടെ ശ്രമങ്ങള്‍ക്കു മുകളിൽ ആണി അടിച്ച രമ്യയെ അഭിനന്ദിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും മണിക്കുട്ടന്റെ ആരാധകരും.

Read more: എന്തൊരു മനുഷ്യനാണ് അയാൾ!; മണിക്കുട്ടനെ കുറിച്ച് നടൻ സുധീർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 ramya panicker angry to soorya menon on manikuttan issue

Next Story
എന്തൊരു മനുഷ്യനാണ് അയാൾ!; മണിക്കുട്ടനെ കുറിച്ച് നടൻ സുധീർmanikuttan, manikuttan bigg boss, mk bigg boss
The moderation of comments is automated and not cleared manually by malayalam.indianexpress.com