Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ടാസ്കിനിടെ റംസാനിട്ട് എട്ടിന്റെ പണി നൽകി സായി; നീ അവസരം മുതലാക്കിയതാണല്ലേ സജീ എന്ന് ആരാധകർ

പാവക്കൂത്ത് ടാസ്ക് ഏറ്റവും നല്ല രീതിയിൽ പൂർത്തിയാക്കിയത് രമ്യയും സായിയുമാണെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്

Bigg Boss, Bigg Boss sai ramzan pavakoothu task, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: റംസാനും സായി വിഷ്ണുവും തമ്മിലുള്ള ശീതയുദ്ധം ബിഗ് ബോസ് പ്രേക്ഷകർ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം സായിയെ പരിഹസിക്കാൻ ശ്രമിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് റംസാൻ. ആളുകളുടെ സിംപതി പിടിച്ചു പറ്റിയാണ് സായി ബിഗ് ബോസിൽ തുടരുന്നതെന്നും കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ റംസാൻ പറഞ്ഞിരുന്നു. സായിയെ ചെരിപ്പ് എറിഞ്ഞ സംഭവത്തിൽ റംസാന് ബിഗ് ബോസിൽ നിന്നും ശിക്ഷാനടപടി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

ഈ ആഴ്ച ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയ ‘പാവക്കൂത്ത്’ ഗെയിമിൽ റംസാന് സായി കൊടുത്ത ടാസ്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ പാവയായ സായി തിരഞ്ഞെടുത്തത് റംസാനെയാണ്. പാവയ്ക്ക് മനസ്സാക്ഷി എന്നും തനിക്ക് റംസാൻ എന്നുമുള്ള പേരുകളും സായി തിരഞ്ഞെടുത്തു. ടാസ്കിനിടയിൽ റംസാന്റെ മനസാക്ഷിയെ ചോദ്യം ചെയ്യുക എന്ന ബ്രില്ല്യന്റ് ഗെയിം പ്ലാനാണ് സായി നടപ്പിലാക്കിയത്.

ബിഗ് ബോസ് വീട്ടിൽ റംസാൻ പലപ്പോഴായി ചെയ്തിട്ടുള്ള തെറ്റുകൾ സായി ചൂണ്ടി കാണിക്കുകയും ടാസ്കിനിടെ അതിനൊക്കെ റംസാനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഓസ്കാർ നേടുക എന്നതാണ് തന്റെ സ്വപ്നമെന്ന് സായി പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ആവർത്തിക്കുന്ന ഒരു കാര്യമാണ്. അതിനെ പുച്ഛിച്ച റംസാനെ കൊണ്ട് ഓസ്കാർ എന്ന സ്വപ്നത്തിന് സല്യൂട്ട് ചെയ്യിക്കുകയാണ് സായി ചെയ്തത്. ഒപ്പം വീടിനകത്തെ പലരെയും പ്രായം നോക്കാതെ പോടാ, പോടീ എന്നൊക്കെ വിളിക്കുന്ന റംസാന്റെ സ്വഭാവത്തെയും സായി ടാസ്കിലൂടെ തെറ്റാണെന്നു കാണിച്ചു കൊടുത്തു. ആ തെറ്റിന് സായിയെ കൊണ്ട് മുഴുവൻ മത്സരാർത്ഥികളുടെ അടുത്തും മാപ്പു പറയിപ്പിക്കുകയും ചെയ്തു.

എന്തായാലും, കിട്ടിയ അവസരം മനോഹരമായി ഉപയോഗിച്ച സായിയെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. പാവക്കൂത്ത് ടാസ്ക് ഏറ്റവും നല്ല രീതിയിൽ പൂർത്തിയാക്കിയത് രമ്യയും സായിയുമാണെന്നും ഒരു പറ്റം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Read more: Bigg Boss Malayalam Season 3 Latest Episode 12 May Live Updates: ബിഗ് ബോസ് വീട്ടിൽ പാവകളിയോ പകരം വീട്ടലോ ?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 pavakoothu task sai performance

Next Story
ഫീനിക്സ് പക്ഷിയെ പോലെ ഡിംപൽ; വരവേറ്റ് ആരാധകർDimpal Bhal, Dimpal Bhal bigg boss malayalam, Bigg Boss, Bigg Boss Dimpal bhal, Dimpal Bhal comeback, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com