scorecardresearch

Bigg Boss Malayalam 3: എംജി കോളേജിലെ ഞങ്ങളുടെ കില്ലാടി സീനിയർ; മോഹൻലാലിനെ ട്രോളി മണിക്കുട്ടൻ

Bigg Boss Malayalam Season 3: "പുള്ളി അവിടെ കാണിച്ചത് പോലെ ഇപ്പോഴത്തെ ജനറേഷൻ പോലും കാണിച്ചിട്ടില്ല," എന്ന മണിക്കുട്ടന്റെ വാക്കുകളോട് ചിരിയോടെയാണ് മോഹൻലാൽ പ്രതികരിച്ചത്

Bigg Boss Malayalam Season 3: "പുള്ളി അവിടെ കാണിച്ചത് പോലെ ഇപ്പോഴത്തെ ജനറേഷൻ പോലും കാണിച്ചിട്ടില്ല," എന്ന മണിക്കുട്ടന്റെ വാക്കുകളോട് ചിരിയോടെയാണ് മോഹൻലാൽ പ്രതികരിച്ചത്

author-image
Entertainment Desk
New Update
Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 14 episode, Bigg Boss malayalam day 28, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3: തിരുവനന്തപുരം എം ജി കോളേജിലെ പൂർവ്വവിദ്യാർത്ഥികളിൽ ഒരാളാണ് മോഹൻലാൽ. എം ജി കോളേജിന് എന്നും അഭിമാനമേകുന്ന താരം. മോഹൻലാലിന്റെ കോളേജ് കാലം ഓർമ്മിപ്പിച്ചുകൊണ്ട് നടൻ മണിക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. എം ജി കോളേജിൽ നിന്നു തന്നെയാണ് മണിക്കുട്ടനും തന്റെ ബിരുദം നേടിയത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ മൂന്നാമത്തെ ആഴ്ചയിലെ എലിമിനേഷൻ എപ്പിസോഡിനു വേണ്ടി മോഹൻലാൽ എത്തിയപ്പോഴായിരുന്നു മണിക്കുട്ടന്റെ കമന്റ്.

Advertisment

കഴിഞ്ഞ ആഴ്ചയിലെ 'എൺപതുകളിലെ കോളേജ് കാലം ആവിഷ്കരിക്കുക' എന്ന ടാസ്കിൽ മികച്ച പ്രകടനം നടത്തിയ മത്സരാർത്ഥികളെ അഭിനന്ദിക്കുകയായിരുന്നു മോഹൻലാൽ. ടാസ്കിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച മണിക്കുട്ടനോട് സംസാരിക്കുകയായിരുന്നു താരം. ഹെലികോപ്റ്റർ ലൂയിസ് എന്ന കഥാപാത്രമായെത്തി രസകരമായ പെർഫോമൻസ് ആണ് മണിക്കുട്ടൻ കാഴ്ച വച്ചത്. ഈ ഐഡിയ ഒക്കെ എവിടുന്നു കിട്ടി എന്ന മോഹൻലാലിന്റെ ചോദ്യത്തിന് കോളേജ് കാലത്തെ സംഭവങ്ങൾ പലതും കഥാപാത്രത്തിനായി കോർത്തിണക്കിയിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു. ഈ സംസാരമാണ് എംജി കോളേജിലെ അതിപ്രശസ്തനായ ആ സീനിയറെ കുറിച്ചുള്ള കമന്റിലേക്ക് മണിക്കുട്ടനെ എത്തിച്ചത്.

"എംജി കോളേജിൽ ഞങ്ങൾക്ക് ഒരു സീനിയർ ഉണ്ടായിരുന്നു. പുള്ളി അവിടെ കാണിച്ചതിന്റെ പകുതി പോലും ഇപ്പോഴത്തെ ജനറേഷൻ പോലും കാണിച്ചിട്ടില്ല എന്നാണ് കേട്ടത്," മണിക്കുട്ടൻ പറഞ്ഞു. കുസൃതികളും കോളേജ് കാല തമാശകളുമൊക്കെയായി നടന്ന മോഹൻലാൽ എന്ന എംജി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെ മണിക്കുട്ടൻ ഓർത്തപ്പോൾ ചിരിയോടെയാണ് മോഹൻലാൽ പ്രതികരിച്ചത്. "കേട്ടതെല്ലാം സത്യമാവട്ടെ," എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് വീടിനകത്തെ എല്ലാ പ്രണയനാടകങ്ങളും കയ്യോടെ പൊക്കി മോഹൻലാൽ

Advertisment
Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: