Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Bigg Boss Malayalam 3: മീശമാധവനായി മണിക്കുട്ടൻ, രാജമാണിക്യമായി കിടിലം; പാട്ടും ഡാൻസും മേളവുമായി ബിഗ് ബോസ്  വീട്

Bigg Boss Malayalam Season 3: കസ്തൂരി ഗാനവുമായി  ആദ്യമെത്തിയത് ഫിറോസും സജ്നയുമായിരുന്നു. രസകരമായിരുന്നു ഇരുവരുടെയും പെർഫോമൻസ്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 16 episode, Bigg boss malayalam today episode hotstar, bigg boss malayalam season 3 March 15 episode, Bigg Boss malayalam day 29, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3:  ബിഗ് ബോസ് വീടിനകത്തെ മുപ്പതാം ദിവസം. പതിവു പോലെ പാട്ടും ഡാൻസുമായാണ് മത്സരാർത്ഥികൾ അവരുടെ ദിനം ആരംഭിച്ചത്. രാവിലത്തെ മോണിംഗ് ടാസ്കിനുള്ള അവസരം ലഭിച്ചത് സായിയ്ക്ക്  ആയിരുന്നു.  ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾക്ക് അവർ ഇപ്പോൾ ചെയ്യുന്നതല്ലാതെ ഇണങ്ങുന്ന മറ്റൊരു ജോലി നിർദ്ദേശിക്കുക എന്നതായിരുന്നു സായിയ്ക്ക് നൽകിയ ടാസ്ക്.

സായി ആദ്യം തിരഞ്ഞെടുത്തത് ഡിംപലിനെയാണ്. ഇന്നലെ നടന്ന വഴക്കിന്റെ ബാക്കി തീർക്കുന്ന രീതിയിലായിരുന്നു സായിയുടെ ഡയലോഗ്. “ഡിംപലിന് റേഡിയോ ജോക്കിയുടെ ജോലി ഇണങ്ങും. അതാവുമ്പോൾ ആരും അങ്ങോട്ടൊന്നും പറയില്ലല്ലോ,” എന്നായിരുന്നു സായിയുടെ കുറ്റപ്പെടുത്തൽ.  അംഗനവാടി വല്ലതും തകർക്കാൻ ഉണ്ടെങ്കിൽ നിങ്ങളെ രണ്ടുപേരെയും നിയോഗിക്കും എന്നാണ് സജ്നയേയും ഫിറോസിനെയും കുറിച്ച് സായി പറഞ്ഞത്. മജിസിയയേയും കളിയാക്കുന്ന രീതിയിലായിരുന്നു സായിയുടെ കമന്റ്.

മോണിംഗ് ടാസ്ക് പേഴ്സണൽ പ്രശ്നങ്ങൾ തീർക്കാൻ ഉപയോഗിച്ച സായിയോട് ഹൗസ് മെമ്പേഴ്സ് അതൃപ്തി പ്രകടിപ്പിച്ചു. ഇതിനുള്ള മറുപടി മറ്റൊരു അവസരം കിട്ടുമ്പോൾ ഞാൻ സായിക്കു കൊടുക്കും എന്നായിരുന്നു ഫിറോസ് ഖാന്റെ വെല്ലുവിളി.

സിനിമയിലെ കഥാപാത്രങ്ങളായി ചുവടുവെച്ച് മത്സരാർത്ഥികൾ

രസകരമായൊരു ടാസ്ക് കൂടി ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകി. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് എത്തി ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ, എന്തു ജോലി ചെയ്യുകയാണെങ്കിലും അത് പാതിവഴിയിൽ ഉപേക്ഷിച്ച്, വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതായിരുന്നു ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.

കസ്തൂരി ഗാനവുമായി  ആദ്യമെത്തിയത് ഫിറോസും സജ്നയുമായിരുന്നു. രസകരമായിരുന്നു ഇരുവരുടെയും പെർഫോമൻസ്. അടുത്ത ഊഴം കിടിലം ഫിറോസിന്റേതായിരുന്നു, രാജമാണിക്യം എന്ന കഥാപാത്രമായി​ എത്തിയ ഫിറോസ് പാണ്ടിമേളം എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചു.

മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് കിട്ടിയത്. കിട്ടിയ ഗ്യാപ്പിൽ  വീടിനകത്തെ ഫയർ എക്സ്റ്റിംഗ്ഗ്യൂഷർ വരെ അടിച്ചുമാറ്റാൻ ശ്രമിച്ചും മീശ പിരിച്ചുമൊക്കെ നടക്കുന്നതിനിടയിലാണ് മണിക്കുട്ടന്റെ പാട്ടെത്തിയത്. ചിങ്ങമാസം ഗാനമായിരുന്നു മണിക്കുട്ടന് കിട്ടിയത്.  കാർത്തുമ്പിയായി എത്തിയ സന്ധ്യയും രസകരമായ പ്രകടനമാണ് കാഴ്ചവച്ചത്.  ‘ചതിക്കാത്ത ചന്തു’വിലെ വടയക്ഷി കഥാപാത്രമാണ് ഋതുവിന് ലഭിച്ചത്. യക്ഷിയെ ട്യൂൺ ചെയ്യാൻ നോക്കുന്ന മീശമാധവനും ചിരിയുണർത്തുന്ന രംഗങ്ങളാണ് സമ്മാനിച്ചത്.

Read more: Bigg Boss Malayalam 3: വടയക്ഷിയെ വരെ അടിച്ചുമാറ്റാനൊരുങ്ങി മീശമാധവൻ; കിടിലൻ പെർഫോമൻസുമായി മണിക്കുട്ടനും ഋതുവും

Bigg Boss Malayalam Season 3: ഏപ്രിൽ 15 എപ്പിസോഡിലെ പ്രധാന സംഭവങ്ങൾ

ഡിംപലിന് ആയിരുന്നു ബിഗ് ബോസ് മോണിംഗ് ടാസ്ക് നൽകിയത്. ഓരോരുത്തരെയും വിളിച്ച് അവരവരുടെ സ്വഭാവത്തിൽ വരുത്തേണ്ട നല്ല ഗുണത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുക എന്നതായിരുന്നു ഡിംപലിന് കിട്ടിയ ടാസ്ക്. കിടിലം ഫിറോസ്, ഋതു, ഫിറോസ് ഖാൻ എന്നിവരെയെല്ലാം വിളിച്ചു വരുത്തി വളരെ പോസിറ്റീവായാണ് ഡിംപൽ സംസാരിച്ചത്.

എന്നാൽ സായിയുടെ ഊഴം എത്തിയതോടെ ഡിംപലിന്റെ നിർദേശങ്ങളോട് നെഗറ്റീവായാണ് സായി പ്രതികരിച്ചത്. മോണിംഗ് ടാസ്കിനു ശേഷവും ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾ തുടർന്നു. ഡിംപലിനെ പ്രവോക്ക് ചെയ്യുന്ന രീതിയിൽ സംസാരിച്ച സായിയോട് ഈ ആറ്റിറ്റ്യൂഡിൽ എന്നോട് സംസാരിക്കരുത് എന്നാണ് ഡിംപൽ തീർത്തു പറയുന്നത്. ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾ കനത്തതോടെ ക്യാപ്റ്റൻ റംസാനും മറ്റു മത്സരാർത്ഥികളും ഇടപെടുന്നു. “മാനസിക പ്രശ്നങ്ങൾ ഉള്ളവരെയാണോ ബിഗ് ബോസ് ഹൗസിന് അകത്തേക്ക് കയറ്റി വിടുന്നത്,” എന്നാണ് ബിഗ് ബോസിനോട് ഡിംപൽ ചോദിക്കുന്നത്.

Read more: Bigg Boss Malayalam 3: ഒരു സൈക്കോളജിസ്റ്റ് ഇങ്ങനെയാണോ പെരുമാറേണ്ടത്? സോഷ്യൽ മീഡിയയിൽ ഡിംപലിനെതിരെ വിമർശനം

നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് നേടി സജ്നയും ഫിറോസും

ആദ്യം അഡോണിയാണ് കൺഫെഷൻ റൂമിലെത്തിയത്, ഋതുവിനെയും രമ്യയേയുമാണ് അഡോണി നോമിനേറ്റ് ചെയ്തത്. സജ്ന- ഫിറോസ് ഖാൻ, മജിസിയ എന്നിവർക്കായിരുന്നു നോബിയുടെ വോട്ട്. മജ്സിയ, രമ്യ എന്നിവരെയാണ് ഋതു നോമിനേറ്റ് ചെയ്തത്. ഫിറോസ് ഖാൻ- സജ്ന ദമ്പതികളേയും രമ്യയേയും കിടിലം ഫിറോസ് നോമിനേറ്റ് ചെയ്തു.

ഫിറോസ്- സജ്ന, രമ്യ എന്നിവർക്കായിരുന്നു സന്ധ്യയുടെ വോട്ട്. അനൂപ്, കിടിലം ഫിറോസ് എന്നിവരെയാണ് മണിക്കുട്ടൻ നോമിനേഷനായി തിരഞ്ഞെടുത്തത്. ഡിംപൽ, ഫിറോസ്- സജ്ന എന്നിവർക്കായിരുന്നു ഭാഗ്യലക്ഷ്മിയുടെ വോട്ട്. സായി, ഋതു എന്നിവരെ മജിസിയ നോമിനേറ്റ് ചെയ്തു. മജിസിയ, ഋതു എന്നിവർക്കായിരുന്നു സജ്ന- ഫിറോസിന്റെ വോട്ട്. ഫിറോസ്- സജ്ന, ഡിംപൽ എന്നിവരെ സൂര്യയും നോമിനേറ്റ് ചെയ്തു. ഡിംപൽ, മജിസിയ എന്നിവരെയാണ് സായി നോമിനേറ്റ് ചെയ്തത്. കിടിലം ഫിറോസ്, ഋതു എന്നിവരെ രമ്യ നോമിനേറ്റ് ചെയ്തു. ഋതു, സായി എന്നിവരെയാണ് ഡിംപൽ നോമിനേറ്റ് ചെയ്തത്. സജ്ന ഫിറോസ്, ഡിംപൽ എന്നിവരെയാണ് അനൂപ് നോമിനേറ്റ് ചെയ്തത്. മജിസിയ, ഡിംപൽ എന്നിവരെയാണ് റംസാൻ വോട്ട് ചെയ്തത്.

ഫിറോസ് (2), സായി (2), രമ്യ (4), ഋതു (5), മജിസിയ (5), ഡിംപൽ (5), സജ്ന- ഫിറോസ് (6) എന്നിവരാണ് ഇത്തവണ നോമിനേഷനിലെത്തിയത്. കഴിഞ്ഞ തവണയും നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ വാരിക്കൂട്ടിയത് സജ്ന- ഫിറോസ് ദമ്പതികളായിരുന്നു.

Read more: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? ഏഞ്ചൽ പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 15 episode live updates

Next Story
Bigg Boss Malayalam 3: വിനയായത് ലവ് സ്ട്രാറ്റജിയോ? ഏഞ്ചൽ മറുപടി പറയുന്നു Angel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com