Latest News

Bigg Boss Malayalam 3: ബിഗ് ബോസ് വീടിനകത്തെ എല്ലാ പ്രണയനാടകങ്ങളും കയ്യോടെ പൊക്കി മോഹൻലാൽ

Bigg Boss Malayalam Season 3: വീടിനകത്തെ കുഞ്ഞുകുഞ്ഞു കള്ളത്തരങ്ങളും രാത്രികാലങ്ങളിലെ മറ്റാരുമറിയാത്ത സംസാരങ്ങളുമെല്ലാം വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എടുത്തു പറഞ്ഞു

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 13 episode, Bigg Boss malayalam day 27, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: വീക്ക്‌ലി എപ്പിസോഡിനെത്തിയ മോഹൻലാൽ മത്സരാർത്ഥികളെ ഓരോരുത്തരെയായി അഭിനന്ദിച്ചുകൊണ്ടാണ് ഷോ തുടങ്ങിയത്. പാട്ടും ഡാൻസും റൊമാൻസുമെല്ലാം നിറഞ്ഞ ഒരു സിനിമ പോലെ മനോഹരമായിരുന്നു ഈ ആഴ്ചയിലെ ബിഗ് ബോസ് കാഴ്ചകൾ എന്ന് മോഹൻലാൽ പറഞ്ഞു. ഓരോരുത്തരോടും അവരുടെ പെർഫോമൻസിനെ കുറിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ച മോഹൻലാൽ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയിൽ മികവു പുലർത്തിയ ഒരു ഡമാൽ പ്രതിഭയേയും ഡമാൽ തിലകത്തെയും തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. വീട്ടിലെ അംഗങ്ങളെല്ലാം ചേർന്ന് നോബിയേയും ഭാഗ്യലക്ഷ്മിയേയും ആണ് മികവു പുലർത്തിയ മത്സരാർത്ഥികളായി തിരഞ്ഞെടുത്തത്.

Read more: Bigg Boss Malayalam Season 3: ഫിറോസിന്റെ പ്രാങ്ക്, കണ്ണു നനഞ്ഞ് മണിക്കുട്ടൻ; ഈ മനുഷ്യൻ ഇത്ര പാവമായിരുന്നോ എന്ന് ആരാധകർ

ഫിറോസ് ഖാൻ ഭാഗ്യലക്ഷ്മിയെ അധിക്ഷേപിച്ച സംഭവവും മോഹൻലാൽ ചർച്ചയ്ക്ക്​ എടുത്തു. ഗ്രൂപ്പിലെ നിയമങ്ങൾക്ക് എതിരാണ് ഈ സംഭവമെന്നും ശാരീരികമായോ മാനസികമായോ ആരെയും ഉപദ്രവിക്കാൻ ഇവിടുത്തെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും മോഹൻലാൽ ഫിറോസിന് അന്ത്യശാസനം നൽകി. കിച്ചൻ ഡ്യൂട്ടിയെ ചൊല്ലി സജ്നയും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസവും മോഹൻലാൽ ചർച്ചയ്ക്ക് വെച്ചു. ഇനി കിച്ചൻ ഏരിയയിലേക്ക് കുറച്ചുനാൾ പോവുകയേ വേണ്ടെന്ന് ഭാഗ്യലക്ഷ്മിയോട് മോഹൻലാൽ പറഞ്ഞു.

എല്ലാം ഞാൻ കാണുന്നുണ്ട്; പില്ലോ ടോക്കും ആപ്പിൾ കൊടുക്കലുമെല്ലാം വിഷയമാക്കി മോഹൻലാൽ

വീടിനകത്തെ കുഞ്ഞുകുഞ്ഞു കള്ളത്തരങ്ങളും പ്രണയനാടകങ്ങളും കണ്ടുപിടിച്ച് രസകരമായി അവതരിപ്പിക്കാനും മോഹൻലാൽ മറന്നില്ല. പാതിരാത്രി അഡോണിയും ഏഞ്ചലും തമ്മിൽ നടന്ന പില്ലോ ടോക്കിനെ കുറിച്ചായിരുന്നു മോഹൻലാൽ ആദ്യം ചോദിച്ചത്.

പില്ലോയിലെ ലെറ്റേഴ്സ് ഉപയോഗിച്ച് ഏഞ്ചൽ അഡോണിയോട് പറഞ്ഞതെന്താണെന്ന് മോഹൻലാൽ ഡിംപലിന്റെ സഹായത്തോടെ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുത്തു. ഈ പില്ലോയിൽ ഉമ്മ ഒളിഞ്ഞു കിടന്നിരുന്നുവെന്ന് നിങ്ങളാരെങ്കിലും മുൻപ് കണ്ടുപിടിച്ചിരുന്നോ എന്നും താരം തമാശരൂപേണ ചോദിച്ചു. പാതിരാത്രി ഋതു റംസാന് കൊടുത്ത ആപ്പിളിന്റെ പിന്നിലെ കഥയും സൂര്യ മണിക്കുട്ടന് വേണ്ടി എഴുതിയ പ്രണയകവിതയുമെല്ലാം വാരാന്ത്യ എപ്പിസോഡിലെ ചർച്ചയായി. സൂര്യ എഴുതിയ പ്രണയകവിത സൂര്യയെ കൊണ്ട് തന്നെ വായിപ്പിക്കുകയും ചെയ്തു. എല്ലാവരിലും ചിരിയുണർത്തുന്ന ഒന്നായിരുന്നു മോഹൻലാലിന്റെ സംസാരം.

എലിമിനേഷൻ ഘട്ടത്തിലേക്ക് കടന്ന മോഹൻലാൽ ഋതു, സൂര്യ എന്നിവർ ഇത്തവണ എലിമിനേഷനിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്ന സന്തോഷവാർത്ത ഇരുവരെയും അറിയിച്ചു. ആരാണ് പുറത്തുപോയത് എന്ന് അടുത്ത എപ്പിസോഡിൽ പറയാം എന്നു പറഞ്ഞാണ് മോഹൻലാൽ മത്സരാർത്ഥികളോട് വിട പറഞ്ഞത്.

Read more: Bigg Boss Malayalam Season 3: ഫിറോസ് ഖാന്റെ മാനസിക ആക്രമണത്തിൽ അടിപതറി ഭാഗ്യലക്ഷ്മി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 13 episode live updates elimination

Next Story
മണവാട്ടിയെ പോലെ ഐശ്വര്യ, കല്യാണിയുടെ കല്യാണം കഴിഞ്ഞോയെന്ന് ആരാധകർMounaragam, Mounaragam serial, Mounaragam serial, Aishwarya Ramsai, Aishwarya Ramsai photos, മൗനരാഗം സീരിയൽ, ഐശ്വര്യ റംസായി
The moderation of comments is automated and not cleared manually by malayalam.indianexpress.com