Latest News

Bigg Boss Malayalam 3: ‘ഇലക്ഷൻ’ ചൂടിൽ ബിഗ് ബോസ് ഹൗസ്

Bigg Boss Malayalam Season 3: കോളേജ് ഇലക്ഷൻ ഒക്കെ വീറോടെയും വാശിയോടെയുമാണ് മത്സരാർത്ഥികൾ പുനരാവിഷ്കരിച്ചത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 10 episode, Bigg Boss malayalam day 22, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ 24-ാം ദിവസം. ഇന്നത്തെ മോണിങ് ടാസ്ക് ലഭിച്ചത് കിടിലം ഫിറോസിനായിരുന്നു. ആർ ജെ ആയി ടെലിവിഷൻ പ്രോഗ്രാം അവതരിപ്പിക്കുക എന്നതായിരുന്നു ഫിറോസിനുള്ള ടാസ്ക്. മറ്റു മത്സരാർത്ഥികൾക്ക് പ്രോഗ്രാമിലേക്ക് വിളിച്ച് ഇഷ്ടപ്പെട്ട പാട്ടുകൾ ഇഷ്ടപ്പെട്ടവർക്കായി ഡെഡിക്കേറ്റ് ചെയ്യാനുള്ള അവസരവും നൽകി. മണിക്കുട്ടൻ, ഡിംപൽ, ഭാഗ്യലക്ഷ്മി, സൂര്യ, ഋതു തുടങ്ങിയവരെല്ലാം ടാസ്കിൽ പങ്കെടുത്ത് ഫിറോസിനെ വിളിച്ച് ഇഷ്ടപ്പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.

പ്രോഗ്രാമിന്റെ ഇടവേളകളിൽ വരുന്ന പരസ്യസീനുകൾ മത്സരാർത്ഥികൾ പുനരാവിഷ്കരിച്ചത് ചിരിയുണർത്തുന്ന കാഴ്ചയായിരുന്നു. നോബി, അനൂപ്, മണിക്കുട്ടൻ എന്നിവരാണ് പരസ്യങ്ങൾ രസകരമായി ആവിഷ്കരിച്ചത്. മോണിംഗ് ടാസ്കിനു ശേഷം തലേ ദിവസം നിർത്തിയ 80കളിലെ കോളേജ് ടാസ്ക് വീണ്ടും പുനരാവിഷ്കരിച്ചു.

പ്രിൻസിപ്പൾ രമ്യ പണിക്കരെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയ ബിഗ് ബോസ് ടാസ്കിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു. കോളേജിന്റെ ഉടമസ്ഥൻ ഠമാൻ കൃഷ്ണൻനായർ മരിച്ചതിനെ തുടർന്ന് 110 ഏക്കർ സ്ഥലവും സ്കൂളും സ്ഥലവും ഏക പേരക്കുട്ടിയും സ്കൂളിലെ പ്യൂണുമായ ശാരദയ്ക്ക് (ഭാഗ്യലക്ഷ്മി) ലഭിക്കുന്നതോടെ ഗെയിമിന്റെ പ്ലോട്ട് മാറുകയാണ്. അതുവരെ ശാരദയെ അധിക്ഷേപിച്ചവർ കോളേജിന്റെ പുതിയ ഉടമസ്ഥയായ ശാരദയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. ‘ആർപ്പോ ഈറോ’ വിളികളുമായാണ് എല്ലാവരെയും ശാരദ വരവേൽക്കുന്നത്.

കോളേജ് ഇലക്ഷൻ പ്രചരണമൊക്കെ വീറോടെയും വാശിയോടെയുമാണ് മത്സരാർത്ഥികൾ പുനരരാവിഷ്കരിച്ചത്.

Read more: Bigg Boss Malayalam 3: ഇവർ മുൻപെ പരിചയക്കാരായിരുന്നോ? ആരാധകർ ചോദിക്കുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 10 episode live updates

Next Story
Bigg Boss Malayalam 3: ഇവർ മുൻപേ പരിചയക്കാരായിരുന്നോ? ആരാധകർ ചോദിക്കുന്നുBigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com