Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിൽ വീണ്ടും നോമിനേഷൻ പ്രകിയ. സജ്ന- ഫിറോസ് ദമ്പതികൾക്കാണ് ഇത്തവണ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ഒമ്പത് വോട്ടുകളാണ് ഫിറോസിനും സജ്നയ്ക്കും ലഭിച്ചത്. സൂര്യയ്ക്ക് ആറു വോട്ടും മണിക്കുട്ടന് നാല് വോട്ടും ഏഞ്ചലിന് മൂന്നുവോട്ടുകളുമാണ് കിട്ടിയത്.
Read more: Bigg Boss Malayalam 3: മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സൂര്യ; വീഡിയോ
ഫിറോസ്- സജ്ന ദമ്പതിമാർ ഏഞ്ചൽ, സൂര്യ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. മജിസിയ ഋതുവിനെയും ഏഞ്ചലിനെയും നോമിനേറ്റ് ചെയ്തപ്പോൾ ഭാഗ്യലക്ഷ്മി ഫിറോസ് സജ്ന ദമ്പതിമാരെയും സൂര്യയേയുമാണ് നോമിനേറ്റ് ചെയ്തത്.
അഡോണി, സൂര്യ എന്നിവർക്ക് ഡിംപൽ വോട്ട് ചെയ്തപ്പോൾ സജ്ന-ഫിറോസ്, സൂര്യ എന്നിവർക്കായിരുന്നു ഏഞ്ചലിന്റെ വോട്ട്. സായ്, റംസാൻ, കിടിലം ഫിറോസ്, അഡോണി എന്നിവർ നാലുപേരും മണിക്കുട്ടൻ, സജ്ന-ഫിറോസ് ദമ്പതികൾക്കാണ് വോട്ട് ചെയ്തത്.
ഡിംപൽ, സജ്ന- ഫിറോസ് എന്നിവർക്കായിരുന്നു സൂര്യയുടെ വോട്ട്. ഫിറോസ്- സജ്ന, സൂര്യ എന്നിവർക്കാണ് സന്ധ്യ തന്റെ വോട്ട് നൽകിയത്. ഋതു, ഭാഗ്യലക്ഷ്മി എന്നിവർക്കായിരുന്നു അനൂപിന്റെ വോട്ട്. ഏഞ്ചൽ, ഋതു എന്നിവരെ രമ്യയും സൂര്യ, രമ്യ എന്നിവരെ ഋതുവും വോട്ടിംഗിനായി തിരഞ്ഞെടുത്തു. ഡിംപൽ, സജ്ന ഫിറോസ് എന്നിവർക്കായിരുന്നു സൂര്യയുടെ വോട്ട്.
ബിഗ് ബോസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ
രണ്ടുദിവസമായി അൽപ്പം വിഷമത്തിൽ ഇരിക്കുന്ന മണിക്കുട്ടനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്താണ് കാര്യം എന്നു തിരക്കി. സജ്ന, ഫിറോസ്- സായി പ്രശ്നത്തിൽ ബിഗ് ബോസ് ഇടപെടണം എന്നു പറഞ്ഞ് കൺഫെഷൻ റൂമിലെത്തിയ തന്നോട് ബിഗ് ബോസിന്റെ പെരുമാറ്റം ഒരു തരത്തിൽ ഗെറ്റ് ഔട്ട് അടിച്ചതുപോലെയാണ് ഫീൽ ചെയ്തത് എന്ന് കണ്ണീരോടെയാണ് മണിക്കുട്ടൻ പറഞ്ഞത്. സന്ദർഭം അങ്ങനെ ആയതുകൊണ്ടാണ് അതുപോലെ പ്രതികരിച്ചത് എന്നു പറഞ്ഞ് ബിഗ് ബോസ് മണിക്കുട്ടനെ സമാശ്വസിപ്പിച്ചു.
പിന്നീട് വുമൻസ് ഡേയോട് അനുബന്ധിച്ചുള്ള ടാസ്കുകൾക്കുള്ള നിർദ്ദേശം മണിക്കുട്ടനെ ഏൽപ്പിക്കുകയും ചെയ്തു.
മണിക്കുട്ടന്റെ പിറകെ നടക്കാനൊന്നും എനിക്ക് പറ്റില്ല: സൂര്യ
സൂര്യ രഹസ്യമായി ഇഷ്ടപ്പെടുന്ന ആ ആൾ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് റംസാൻ. ചേച്ചി മണിക്കുട്ടനോട് സംസാരിക്കൂ എന്നാണ് റംസാൻ സൂര്യയെ ഉപദേശിക്കുന്നത്. ഇതിന്റെ പേരിൽ പിറകെ നടക്കാനൊന്നും വയ്യ, സെൽഫ് റെസ്പെക്ട് കളയാൻ വയ്യ എന്നാണ് സൂര്യ റംസാന് മറുപടി കൊടുത്തത്.
Read more: Bigg Boss Malayalam 3: കാർത്തുമ്പിയും മാണിക്യനുമായി സൂര്യയും മണിക്കുട്ടനും; വീഡിയോ