Bigg Boss Malayalam Season 3: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഗ് ബോസ് വീടിനകത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് സജ്ന- സായ് വഴക്ക്. ഗെയിമിനിടെ സായ് സജ്നയെ തല്ലി എന്നതാണ് സജ്ന ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടർന്ന് നിരവധി സംഭവങ്ങൾ ബിഗ് ബോസ് വീടിനകത്ത് അരങ്ങേറുകയും വഴക്കുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
Read more: തമ്മിൽ തല്ലി മത്സരാർത്ഥികൾ; തരികിട അഭ്യാസം എന്നോട് വേണ്ടെന്ന് കയർത്ത് മോഹൻലാൽ
ഒടുവിൽ ബിഗ് ബോസ് രണ്ടുപേരെയും കൺഫെഷൻ റൂമിൽ വിളിച്ചുവരുത്തി തമ്മിൽ സംസാരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമിച്ചിരുന്നു. എന്നിട്ടും തീരാത്ത പരിഭവവും പിണക്കവും ഇന്നലത്തെ വീക്ക്ലി ടാസ്കിനിടയിൽ പരസ്പരം ആലിംഗനം ചെയ്ത് സായിയും സജ്നയും പറഞ്ഞു തീർക്കുകയാണ് ചെയ്തത്.
ഇപ്പോഴിതാ, യഥാർത്ഥത്തിൽ നടന്നതെന്ത് എന്നതിന്റെ തെളിവുകളുമായി എത്തിയിരിക്കുകയാണ് വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ. സംഭവത്തിന്റെ വീഡിയോ പ്ലേ ചെയ്ത താരം തെളിവ് സഹിതം വിചാരണ ചെയ്യുകയാണ് സായിയെ. സായിക്കുള്ള ശിക്ഷ എന്തു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശവും മോഹൻലാൽ സജ്നയ്ക്ക് വിട്ടു നൽകി. സജ്ന എന്താണ് സായിയുടെ കാര്യത്തിൽ തീരുമാനം എടുക്കുക എന്ന ആകാംക്ഷയാണ് പ്രമോ സമ്മാനിക്കുന്നത്.
ബിഗ് ബോസ് സീസൺ രണ്ടിൽ രജിത് കുമാർ- രേഷ്മ പ്രശ്നം ഉണ്ടായപ്പോഴും ഇതുപോലെ തീരുമാനം എടുക്കാനുള്ള അവകാശം രേഷ്മയ്ക്ക് വിട്ടു നൽകിയിരുന്നു. അതിന്റെ ഫലമായി രേഷ്മ എടുത്ത തീരുമാനമാണ് രജിത് കുമാറിനെ ഷോയിൽ നിന്നും ഔട്ടാക്കിയത്. ഇവിടെ സജ്ന എന്ത് തീരുമാനം എടുക്കും എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Read more: Bigg Boss Malayalam Season 3: സൂര്യയും മിഷേലും ജയിലിലേക്ക്