Bigg Boss Malayalam Season 3: വീക്ക്ലി എപ്പിസോഡിനായി ബിഗ് ബോസ് ഹൗസിലെത്തിയ മോഹൻലാലിന് ഒരുകൂട്ടം പ്രശ്നങ്ങളിൽ തീർപ്പു കൽപ്പിക്കാൻ ഉണ്ടായിരുന്നു. ആദ്യം സജ്ന- സായി പ്രശ്നം തന്നെയാണ് മോഹൻലാൽ ചർച്ചയ്ക്ക് വച്ചത്. എന്താണ് ഗെയിമിനിടയിൽ സംഭവിച്ചത് എന്നതിന്റെ വീഡിയോ മത്സരാർത്ഥികൾക്കായി മോഹൻലാൽ പ്ലേ ചെയ്ത് കാണിച്ചു. സായി മനഃപൂർവ്വം സജ്നയെ ഉപദ്രവിച്ചതല്ല എന്നത് വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. സായി വീട്ടിൽ തുടരണോ വേണ്ടയോ എന്ന് ഇനി സജ്നയ്ക്ക് തീരുമാനിക്കാം എന്ന് മോഹൻലാൽ പറഞ്ഞു. സായിയുമായി ഇപ്പോൾ പ്രശ്നങ്ങളില്ല ലാലേട്ടാ എന്നായിരുന്നു സജ്നയുടെ മറുപടി.
Read more: Bigg Boss Malayalam Season 3: മിഷേൽ പുറത്തേക്ക്; വൈൽഡ് കാർഡ് എൻട്രിയായി മിഴി മാർവ വീടിനകത്തേക്ക്?
ഫിറോസ് ഖാനും ഫിറോസും തമ്മിലുള്ള പ്രശ്നം, ഡിംപലും ഫിറോസ് ഖാനും തമ്മിലുള്ള പ്രശ്നം, രമ്യ- ഫിറോസ് പ്രശ്നം, സായ്- മണിക്കുട്ടൻ ഇഷ്യൂ എന്നിങ്ങനെ ഓരോരുത്തരുമായുള്ള പ്രശ്നങ്ങൾ എടുത്തിട്ട് മോഹൻലാൽ ചർച്ച ചെയ്യുകയാണ്. പ്രശ്നങ്ങൾ തീരില്ലെന്ന് കണ്ടപ്പോൾ “എന്നാൽ നിങ്ങൾ തല്ലി തീർക്കൂ, അതിനൊരു ഗെയിമുമായി ഞാൻ വരാം,” എന്നു പറഞ്ഞ് മോഹൻലാൽ തിരിച്ചു വന്നപ്പോഴേക്കും ബിഗ് ബോസ് ഹൗസ് പടക്കളമായിരുന്നു.
ഡിംപലിനെ കള്ളി എന്നു വിളിച്ച ഫിറോസ് ഖാന് എതിരെ അനൂപ് പൊട്ടിത്തെറിച്ചതോടെ ഇരുവരും തമ്മിൽ കയ്യേറ്റത്തിന്റെ വക്കിൽ എത്തി. ഈ ബഹളങ്ങൾക്കിടയിലേക്ക് എത്തിയ മോഹൻലാൽ മത്സരാർത്ഥികളോട് കയർത്തു. “തരികിട അഭ്യാസം എന്നോട് കാണിക്കരുത്. ഞാനിതൊക്കെ കഴിഞ്ഞാണ് ഇവിടെ വന്നു നിൽക്കുന്നത്,” എന്നായിരുന്നു മോഹൻലാൽ മത്സരാർത്ഥികളോട് ദേഷ്യപ്പെട്ട് സംസാരിച്ചത്.
നിയന്ത്രണം വിട്ട് പെരുമാറിയതിന് ഫിറോസും അനൂപും അടക്കമുള്ളവർ മോഹൻലാലിനോട് മാപ്പ് പറഞ്ഞു. ഇനിയും നിങ്ങൾക്കിടയിൽ ദേഷ്യവും വാശിയും ബാക്കിയുണ്ടെങ്കിൽ തല്ലി തീരുമാനിക്കൂ എന്നു പറഞ്ഞ് താരം പില്ലോ ഫൈറ്റ് ഗെയിം മണിക്കുട്ടനും സായിയ്ക്കുമായി നൽകി. എന്നാൽ സൗഹാർദ്ദപൂർവ്വം ഗെയിം എടുത്ത മണിക്കുട്ടനും സായിയും രംഗം തണുപ്പിച്ചു. സൗഹൃദങ്ങളിൽ ചെളി പുരട്ടരുത് എന്ന ഉപദേശമാണ് മോഹൻലാൽ മത്സരാർത്ഥികൾക്കായി നൽകിയത്.
Read more: Bigg Boss Malayalam Season 3: സജ്ന- സായ് പ്രശ്നം: സായിയെ തെളിവ് സഹിതം വിചാരണ ചെയ്ത് മോഹൻലാൽ