Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ പത്തൊമ്പതാം ദിവസത്തെ മോണിംഗ് ടാസ്കും സംഘർഷഭരിതമായാണ് ആരംഭിച്ചത്. അനൂപിനായിരുന്നു ടാസ്കിന്റെ ഉത്തരവാദിത്വം. സീരിയലിന്റെ രീതിയിൽ അതീവ നാടകീയമായി മറ്റുള്ളവരെ കുങ്ഫു പഠിപ്പിക്കുക എന്നതായിരുന്നു അനൂപിനു ലഭിച്ച ടാസ്ക്. നോബി, ഡിംപൽ, ഭാഗ്യലക്ഷ്മി എന്നിവരെയെല്ലാം അനൂപ് ആദ്യം വിളിച്ച് സരസമായ രീതിയിൽ കുങ്ഫു പഠിപ്പിച്ചു. എന്നാൽ പിന്നീടെത്തിയ സായ് അൽപ്പം വേറിട്ട രീതിയിലാണ് പ്രതികരിച്ചത്.
കാലിനു വേദനയുണ്ടെന്ന് പറഞ്ഞാണ് സായ് ആദ്യം അനൂപിന് മുന്നിലെത്തിയത്. കുങ്ഹു പഠനത്തിനിടയിൽ പെട്ടെന്ന് കാല് വേദനിച്ച് സായ് നിലത്തിരുന്നു. പിന്നീട് എണീറ്റ് ക്യാമറയിൽ നോക്കി ബിഗ് ബോസിനോട് പരാതി പെട്ടു. അനൂപ് മന:പൂർവ്വം തന്നെ ദ്രോഹിച്ചതാണ് എന്നായിരുന്നു ബിഗ് ബോസിനോടുള്ള സായിയുടെ പരാതി. ഹൗസിലെ മറ്റു അംഗങ്ങൾ അമ്പരപ്പോടെ നോക്കുന്നത് കണ്ട് സായി തന്നെ തന്റെ ഗെയിം പ്ലാൻ തുറന്നു പറഞ്ഞു. ഇതല്ലേ ബിഗ് ബോസ് പറഞ്ഞ അതി നാടകീയമായ ഗെയിം പ്ലാൻ? എന്നായിരുന്നു സായിയുടെ ചോദ്യം.
“എല്ലാവരോടുമായി മറ്റൊരു കാര്യം കൂടി പറയാനുണ്ട്, ഇന്നലെ മുതൽ ഇവിടെ എല്ലാവരും പറയുന്നുണ്ട്. ഞാൻ ശാരീരികമായി ഉപദ്രവിക്കുന്ന ആളാണെന്ന്. ഞാനാരെയും അങ്ങനെ ഉപദ്രവിച്ചിട്ടില്ല,” എന്നും സായി കൂട്ടിച്ചേർത്തു. തലേ ദിവസത്തെ സംഭവങ്ങൾ സായി മോണിംഗ് ടാസ്കുമായി കൂട്ടിക്കുഴച്ചതാണ് മറ്റുള്ളവരിൽ അതൃപ്തി ഉണ്ടാക്കിയത്.
ഇതിനെതിരെ ആദ്യം പ്രതികരിച്ചത് ഫിറോസ് ഖാനാണ്. ടാസ്ക് അനൂപിനെയാണ് ബിഗ് ബോസ് ഏൽപ്പിച്ചത്, അവിടെ സായിയല്ല പ്രകടനം കാഴ്ച വയ്ക്കേണ്ടത് എന്ന വിമർശനവുമായി ഫിറോസ് ഖാൻ പ്രതികരിച്ചതോടെ വീണ്ടും അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിനു കാരണമായി.
Read more: Bigg Boss Malayalam 3: ഡിംപലിനെയും സജ്നയേയും റംസാനെയും ചിരിപ്പിച്ച ബിഗ് ബോസിന്റെ ‘താക്കീത്’
മോണിംഗ് ടാസ്കിനു ശേഷം, ടാസ്കിനിടയിൽ അങ്ങനെ ചെയ്തത് തനിക്ക് വിഷമം ഉണ്ടാക്കി എന്ന് അനൂപ് സായിയോട് മനസ്സു തുറന്നു. അനൂപിന് പെർഫോം ചെയ്യാനുള്ള ടാസ്കിൽ അനൂപ് മാത്രമേ പെർഫോം ചെയ്യാൻ പാടുള്ളൂ എന്നില്ലല്ലോ എന്നായിരുന്നു സായിയുടെ പ്രതികരണം.
നാവുളുക്കി ഏഞ്ചൽ
ജാസി ഗിഫ്റ്റ് എന്ന പേര് ജാസ്കി ഫിറ്റ് എന്നു ഉച്ചരിക്കുന്ന ഏഞ്ചൽ ആണ് ബിഗ് ബോസ് ഹൗസിനകത്ത് ചിരിയുണർത്തിയത്. എത്ര പറഞ്ഞിട്ടും കൃത്യമായി ജാസി ഗിഫ്റ്റിന്റെ പേര് ഉച്ചരിക്കാനാവാത്ത ഏഞ്ചലിനെ കളിപ്പിക്കുകയാണ് മറ്റ് മത്സരാർത്ഥികൾ.
മണിക്കുട്ടനെയും ഋതുവിനെയും ഒന്നിപ്പിക്കാൻ ഒരുങ്ങി അനൂപ്
ഫ്രീ ടൈമിൽ ഒരു തമാശയുമായി എത്തിയിരിക്കുകയാണ് അനൂപ്. മണിക്കുട്ടനും ഋതുവും അനൂപും ഒന്നിച്ചിരിക്കുമ്പോഴായിരുന്നു അനൂപിന്റെ തമാശ. ബിഗ് ബോസിൽ നമുക്കൊരു കല്യാണമൊക്കെ വേണ്ടേ? എന്നാണ് മണിക്കുട്ടനോടും ഋതുവിന്റെ ചോദ്യം. ഇരുവരെയും ഒന്നിച്ചു നിർത്തി നല്ല മാച്ചാണ് എന്ന് പറയുകയാണ് അനൂപ്. അനൂപിന്റെ തമാശ എല്ലാവരെയും ചിരിപ്പിക്കുകയാണ്.
Read more: Bigg Boss Malayalam 3: ആദ്യ 15 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ
ഫിറോസിനും സജ്നയ്ക്കും അന്തിമ താക്കീത് നൽകി ബിഗ് ബോസ്
സായിയും സജ്നയും തമ്മിലുള്ള പ്രശ്നം വീണ്ടും വീടിനകത്ത് പുകയുമ്പോൾ താക്കീതുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഫിറോസിനെയും സജ്നയേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. മാനസികമായുള്ള ആക്രമണങ്ങളെ തടയാൻ കഴിയില്ലെങ്കിൽ നിങ്ങൾക്ക് ബിഗ് ബോസ് വീടിനകത്ത് നിന്നു പുറത്തുപോവാം എന്നാണ് ബിഗ് ബോസ് പറയുന്നത്.