Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ അന്തരീക്ഷം അനുദിനം സംഘർഷഭരിതമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയ ‘പൊന്നും വിളയും മണ്ണ്’ എന്ന ഗെയിമിനിടെയുണ്ടായ സംഘർഷങ്ങൾ ഭാഗ്യലക്ഷ്മിയെ ഏറെ തളർത്തിയിരിക്കുകയാണ്. ഗെയിമിനിടെ മജ്‌സിയയും ഭാഗ്യലക്ഷ്മിയും തമ്മിൽ നടന്ന വഴക്കാണ് വീടിനകത്തെ അന്തരീക്ഷം കലുഷിതമാക്കുന്നത്.

ഒരേ ടീമിന്റെ ഭാഗമായി കളിച്ചിട്ടും മജ്സിയ എതിർ ടീമായ ഡിംപലിനെയും ടീമിനെയും സഹായിച്ചെന്നും അത് ചതിയാണെന്നുമുള്ള ഭാഗ്യലക്ഷ്മിയുടെ ആരോപണങ്ങളെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.

ഇങ്ങനെ നെറിക്കെട്ട ഗെയിം കളിക്കാനാവില്ലെന്നാണ് ഭാഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറയുന്നത്. മണിക്കുട്ടനും ഫിറോസും സന്ധ്യയും അടക്കമുള്ള മത്സരാർത്ഥികൾ ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങൾ വിഫലമായതോടെ ബിഗ് ബോസ് തന്നെ ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിച്ച് നേരിട്ട് ആശ്വസിപ്പിക്കുകയാണ്.

“എനിക്കറിയാം. ഇത് ഗെയിമാണ്, ഈ ഗെയിം ഇങ്ങനെയാണ് കളിക്കേണ്ടത്. എല്ലാവരും നന്നായി തന്നെ കളിക്കുന്നുമുണ്ട്. പക്ഷേ ഞാൻ ഈ ഗെയിമിന് ഇണങ്ങിയ ആളല്ല. ഈ മുഖം ആരും ഇങ്ങനെ കാണരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇതിലും വലിയ പ്രശ്നങ്ങളിൽ പോരാടി നിന്നിട്ടുള്ള ആളാണ് ഞാൻ. പക്ഷേ ഇവിടെ സാധിക്കുന്നില്ല,” എന്നൊക്കെ കണ്ണുനിറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറയുന്നത്. ഭക്ഷണത്തോട് നോ പറയാതെ നന്നായി ഭക്ഷണം കഴിച്ച്, നിങ്ങളായി തന്നെ നിന്ന് ആരോഗ്യത്തോടെ ഗെയിം കളിക്കൂ എന്നാണ് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുന്നത്.

Read more: Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്

ആദ്യ ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം വീണ്ടും ‘പൊന്നും വിളയും മണ്ണ്’ ഗെയിം പുനരാരംഭിച്ചു. ഗെയിം ഏരിയയിൽ നിന്നും ഫിറോസ് കൊണ്ടുവന്ന രത്നങ്ങൾ പൊലീസ് ടീമിന്റെ കയ്യിൽ പെടാതെ പുറത്തേക്ക് എറിഞ്ഞു കൊടുത്തപ്പോൾ സായി ചാടി പിടിക്കുകയാണ്. സായിയെ സജ്ന തടയുകയും ഇരുവരും തമ്മിൽ ഉന്തും തള്ളും നടക്കുകയും ചെയ്യുന്നു. വഴക്കിനിടയിൽ സായി തന്നെ അടിച്ചു എന്ന് പരാതി ഉന്നയിക്കുകയാണ് സജ്ന.

ഒടുവിൽ പ്രശ്നത്തിൽ ബിഗ് ബോസ് ഇടപെടുകയാണ്. “മത്സരത്തിന്റെ മാന്യത മറന്ന് കയ്യാങ്കളിയിൽ എത്തിച്ച് നിങ്ങൾ ഈ ടാസ്ക് അലങ്കോലമാക്കിയിരിക്കുന്നു. ഇവിടെ എല്ലാവരും വളരെ സജീവമാണെങ്കിലും നിങ്ങൾ വീക്ക്‌ലി ടാസ്കിന്റെ അന്തസ്സ് നഷ്ടപ്പെടുത്തിയതിനാൽ ടാസ്ക് ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് ഈ ആഴ്ച ലക്ഷ്വറി പോയിന്റുകളും ലഭിക്കുന്നതല്ല,” ബിഗ് ബോസ് മത്സരാർത്ഥകളെ അറിയിച്ചു.

പ്രശ്നത്തെ തുടർന്ന് സജ്നയേയും സായിയേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് പ്രശ്നങ്ങൾ സംസാരിക്കുകയാണ്. “നിങ്ങളുടെ മത്സരബുദ്ധി നല്ലതാണ്. പക്ഷേ മത്സരസമയത്ത് മറ്റുള്ളവരോടുള്ള നിങ്ങളുടെ അമിതദേഷ്യം കൺട്രോൾ ചെയ്യുക,” എന്നാണ് ബിഗ് ബോസ് സായിയെ ഉപദേശിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഇവിടെ പറഞ്ഞ് അവസാനിപ്പിച്ച് ഹസ്തദാനം കൊടുത്ത് പുറത്തേക്ക് പോവുക എന്നാണ് ബിഗ് ബോസ് രണ്ടുപേരോടുമായി പറയുന്നത്.

തന്റെ ദേഷ്യം ഇനി മുതൽ നിയന്ത്രിക്കുന്നതായിരിക്കും എന്ന് ബിഗ് ബോസിന് വാക്ക് കൊടുക്കുന്ന സായി, സജ്നയോടും മാപ്പ് പറയുന്നു. ഇരുവരും പ്രശ്നം പറഞ്ഞ് തീർത്തതിനു ശേഷമാണ് കൺഫെഷൻ റൂമിൽ നിന്നും ഇറങ്ങുന്നത്.

പ്രശ്നത്തെ തുടർന്ന് സജ്നയേയും സായിയേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് പ്രശ്നങ്ങൾ സംസാരിക്കുകയാണ്. “നിങ്ങളുടെ മത്സരബുദ്ധി നല്ലതാണ്. പക്ഷേ മത്സരസമയത്ത് മറ്റുള്ളവരോടുള്ള നിങ്ങളുടെ അമിതദേഷ്യം കൺട്രോൾ ചെയ്യുക,” എന്നാണ് ബിഗ് ബോസ് സായിയെ ഉപദേശിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഇവിടെ പറഞ്ഞ് അവസാനിപ്പിച്ച് ഹസ്തദാനം കൊടുത്ത് പുറത്തേക്ക് പോവുക എന്നാണ് ബിഗ് ബോസ് രണ്ടുപേരോടുമായി പറയുന്നത്.

Read more: Bigg Boss Malayalam 3: ആരു വീഴും, ആര് വാഴും? ആദ്യ 15 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ, ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രകടനമിങ്ങനെ

തന്റെ ദേഷ്യം ഇനി മുതൽ നിയന്ത്രിക്കുന്നതായിരിക്കും എന്ന് ബിഗ് ബോസിന് വാക്ക് കൊടുക്കുന്ന സായി, സജ്നയോടും മാപ്പ് പറയുന്നു. ഇരുവരും പ്രശ്നം പറഞ്ഞ് തീർത്തതിനു ശേഷമാണ് കൺഫെഷൻ റൂമിൽ നിന്നും ഇറങ്ങുന്നത്.

അനാവശ്യകാര്യങ്ങൾക്ക് ഇടപെടുകയും സജ്നയും സായിയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന ഫിറോസ് ഖാനെ വിമർശിക്കുകയാണ് മണികണ്ഠനും അനൂപും. ‘എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കുന്ന ആളാണല്ലോ, നിങ്ങളുടെ ഭാര്യയെ അടിച്ചപ്പോൾ പ്രതികരണമില്ലേ,’ എന്നാണ് ഇരുവരും ഫിറോസിനോട് ചോദിക്കുന്നത്.

” അനാവശ്യകാര്യങ്ങളിലെ പ്രതികരണം നിർത്തി ആവശ്യമുള്ള കാര്യങ്ങൾക്ക് പ്രതികരിക്കൂ ഫിറോസ്,” എന്നാണ് ഫിറോസിന്​ അനൂപിന്റെ ഉപദേശം. ഒടുവിൽ ഫിറോസ് ഇക്കാര്യത്തിൽ വ്യക്തമായ നടപടി എടുക്കണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുകയാണ്.

Read more: Bigg Boss Malayalam 3: ഡിംപലിനെയും സജ്നയേയും റംസാനെയും ചിരിപ്പിച്ച ബിഗ് ബോസിന്റെ ‘താക്കീത്’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook