Bigg Boss Malayalam 3: ഡിംപലിനെയും സജ്നയേയും റംസാനെയും ചിരിപ്പിച്ച ബിഗ് ബോസിന്റെ ‘താക്കീത്’

Bigg Boss Malayalam Season 3: പതിവ് ടോണിൽ നിന്നും അൽപ്പം വ്യത്യസ്തമായ ബിഗ് ബോസിന്റെ മാസ് ഡയലോഗാണ് മൂവരെയും ചിരിപ്പിച്ചത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 03 episode, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam 3: മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ശബ്ദത്തിലൂടെ മാത്രം പരിചിതമായ സാന്നിധ്യമാണ് ബിഗ് ബോസ്. ആരാണ് ബിഗ് ബിഗ് ബോസിന് ശബ്ദം നൽകുന്നത് എന്ന കാര്യം അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിക്കുന്ന ഒന്നാണ്. മത്സരാർത്ഥികളോട് ഗെയിമിന്റെ നിയമങ്ങൾ പറഞ്ഞു കൊടുക്കാനും താക്കീത് നൽകാനും നോമിനേഷനിൽ കാര്യങ്ങൾ ചോദിച്ചറിയാനുമെല്ലാമായി ഇടയ്ക്കിടെ ബിഗ് ബോസ് മത്സരാർത്ഥികളെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കാറുണ്ട്.

Read more: Bigg Boss Malayalam 3: ഞാൻ ഈ ഗെയിമിന് ഇണങ്ങിയവളല്ല; ബിഗ് ബോസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

വീക്കിലി ടാസ്കിന്റെ ഭാഗമായ ‘പൊന്നും വിളയും മണ്ണ്’ എന്ന ഗെയിമിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ നൽകാനാണ് ഡിംപൽ, റംസാൻ, സജ്ന എന്നിവരെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. ഗെയിമിൽ പൊലീസുകാരുടെ വേഷമാണ് ബിഗ് ബോസ് മൂവർക്കും നൽകിയത്. ബിഗ് ബോസ് ഗെയിമിന്റെ നിയമങ്ങളും നിർദ്ദേശങ്ങളും മൂന്നുപേർക്കും വിശദീകരിച്ചു നൽകി. ഗെയിമിനായി നൽകിയിരിക്കുന്ന പ്രോപ്പർട്ടിയും എടുത്തു കൊണ്ട് വീടിനകത്തേക്ക് തിരിച്ചുപോവാൻ നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ, മറ്റു മത്സരാർത്ഥികൾ കേൾക്കാതെ, ഗെയിമിന്റെ ഭാഗമായി ചില ഗൂഢാലോചനകൾ നടത്താനുള്ളതിനാൽ മൂന്നുപേരും കൺഫെഷൻ റൂമിൽ തന്നെ ഇരുന്ന് ഗെയിമിന്റെ തന്ത്രങ്ങൾ മെനയുന്നതിനിടയിലാണ് ബിഗ് ബോസ് മൂവരോടുമായി കയർത്തത്. “ഇത് കൺഫെഷൻ റൂമാണ്, അല്ലാതെ ഡിസ്‌കഷൻ റൂമല്ല. എനിക്കിവിടെ വേറെ പണിയുണ്ട്,” എന്നായിരുന്നു ബിഗ് ബോസിന്റെ കമന്റ്. ബിഗ് ബോസിന്റെ പെട്ടെന്നുള്ള പ്രതികരണം റംസാനെയും ഡിംപലിനെയും സജ്നയേയും ചിരിപ്പിക്കുകയാണ് ചെയ്തത്.

ബിഗ് ബോസിനും തഗ്ഗ് ഡയലോഗ് ഒക്കെ വശമുണ്ടല്ലേ എന്നാണ് എപ്പിസോഡ് കണ്ട പ്രേക്ഷകരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്തായാലും, പതിവ് ടോണിൽ നിന്നും അൽപ്പം വ്യത്യസ്തമായ ബിഗ് ബോസിന്റെ മാസ് ഡയലോഗ് ഒരു ചിരിക്കുള്ള കോളൊരുക്കുന്നതായിരുന്നു.

Read more: Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 march 02 episode bigg boss mass dialogue to contestant

Next Story
ഞാൻ പ്രണയത്തിലാണ്, വിവാഹിതയാകാൻ പ്ലാനില്ല; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com