അനാവശ്യമായി ഇനിയെന്റെ പേര് വലിച്ചിടാൻ പാടില്ല; സൂര്യയ്ക്ക് താക്കീതുമായി മണിക്കുട്ടൻ

Bigg Boss Malayalam Season 3: ഈ ആഴ്ച സൂര്യയെ ആണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്

Bigg Boss, Soorya Manikuttan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ സൂര്യയുടെ പ്രണയ സ്ട്രാറ്റജിയ്ക്ക് അവസാനമിട്ട് മണിക്കുട്ടൻ. ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്ത ഒന്നാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. മോഹൻലാലിനു മുന്നിലും ക്യാമറകൾക്കു മുന്നിലും പലയാവർത്തി മണിക്കുട്ടനോടുള്ള ഇഷ്ടം പറഞ്ഞു നടക്കുന്ന സൂര്യ ഗെയിമിൽ പിടിച്ചു നിൽക്കാനായി പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണെന്ന് പരക്കെ വിമർശനങ്ങൾ ഉണ്ടായിരുന്നു.

താനിവിടെ ഗെയിം കളിക്കാനാണ് വന്നതെന്നും സൂര്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്നും പലയാവർത്തി മണിക്കുട്ടൻ സൂര്യയോട് നേരിട്ട് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. പക്ഷേ പിന്നീടും അനാവശ്യമായി മണിക്കുട്ടന്റെ പേര് വലിച്ചിഴയ്ക്കുന്ന സൂര്യയെ ആണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ, തന്റെ നിലപാട് സൂര്യയോട് അറുത്തുമുറിച്ചു തന്നെ പറയുകയാണ് മണിക്കുട്ടൻ. ഈ ആഴ്ചയിലെ ഓപ്പൺ നോമിനേഷനിൽ മണിക്കുട്ടൻ വോട്ട് ചെയ്തതും സൂര്യയ്ക്കാണ്.

“സൂര്യ പലപ്പോഴും ലാലേട്ടനോടും വീടിനകത്തുള്ളവരോടും എന്റെ പേര് എടുത്തിട്ട് സംസാരിക്കുമ്പോൾ അതെന്തിനാണ് ചെയ്തത് എന്നു ഞാൻ ചോദിച്ചിട്ടില്ല. എപ്പോഴും റെസ്പെക്ട് തന്നിട്ടേയുള്ളൂ. സൂര്യ പക്ഷേ എപ്പോഴും എന്നെ ചോദ്യം ചെയ്യാൻ വരുന്നു. ഞാൻ സൂര്യയുടെ സ്നേഹം മനസിലാകുന്നില്ല എന്ന് എപ്പോളും പറയുമ്പോൾ ഞാൻ മോശക്കാരൻ ആകില്ലേ? ഇനി സൂര്യയും എന്റെ പേര് എവിടെയും യൂസ് ചെയ്യാൻ പാടില്ല,” മണിക്കുട്ടൻ പറഞ്ഞതിങ്ങനെ.

മണിക്കുട്ടന്റെ ഭാഗത്തുനിന്നുള്ള നോമിനേഷൻ സൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം പിന്നീട് കിടിലം ഫിറോസുമായി ചർച്ച ചെയ്യുന്ന സൂര്യയെ ആണ് ഇന്നലെ എപ്പിസോഡിൽ കണ്ടത്.

Read more: സൂര്യ എന്തിനാണ് ഇങ്ങനെ പിറകെ നടക്കുന്നത്? മണിക്കുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നു

അതേസമയം, എരിതീയിൽ എണ്ണ ഒഴിക്കുന്ന കിടിലം ഫിറോസ് പ്രേക്ഷകരുടെ വിമർശനങ്ങൾ നേരിടുകയാണ്. സൂര്യയും മണിക്കുട്ടനും തമ്മിലുള്ള പ്രശ്നം മുതലെടുത്ത് മണിക്കുട്ടന് എതിരെ ബിഗ് ബോസ് വീട്ടിലുള്ളവരെയും പ്രേക്ഷകരെയും തിരിച്ചുവിടാനും മണിക്കുട്ടന് നെഗറ്റീവ് ഇമേജ് വരുത്താനും കിണഞ്ഞു ശ്രമിക്കുന്ന കിടിലത്തെയാണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്. സൂര്യയുടെ പ്രണയം മണിക്കുട്ടന് എതിരെയുള്ള ആയുധമായി എടുത്തിരിക്കുകയാണ് കിടിലം ഫിറോസ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttans warning to soorya

Next Story
Bigg Boss Malayalam Season 3 latest Episode 19 April Highlights: ബിഗ് ബോസ് വീട്ടിൽ രാജാവും പ്രജകളുമുണ്ടോ ?Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com