Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

നഷ്ടപ്പെട്ട ആ സൗഹൃദം തിരിച്ചുതന്നത് ഡിംപലാണ്; ലാലേട്ടനു മുന്നിൽ സങ്കടമടക്കാൻ കഴിയാതെ മണിക്കുട്ടൻ

Bigg Boss Malayalam Season 3: മോഹൻലാലിനു മുന്നിൽ കണ്ണീരോടെയാണ് മണിക്കുട്ടൻ ഡിംപലിനെ കുറിച്ച് സംസാരിച്ചത്

Manikuttan, Bigg Boss Malayalam, Manikuttan Dimpal Bhal, Manikkuttan, Mohanlal

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസൺ അറിയപ്പെടുക പ്രേക്ഷകരും സോഷ്യൽ മീഡിയയും ഏറെ ആഘോഷിച്ച ഡിംപൽ- മണിക്കുട്ടൻ സൗഹൃദത്തിന്റെ പേരിൽ കൂടിയാവും. ഏറ്റവും സത്യസന്ധവും ഹൃദയ സ്പർശിയുമായ ഒരു സൗഹൃദമാണ് ഡിംപൽ- മണിക്കുട്ടൻ കൂട്ടുക്കെട്ടിലൂടെ പ്രേക്ഷകർ കണ്ടത്.

മാനസിക സമ്മർദ്ദത്തെ തുടർന്ന് മണിക്കുട്ടൻ ഷോ ഉപേക്ഷിച്ചു പോയപ്പോഴും പിന്നീട് തിരിച്ചുവന്നപ്പോഴുമെല്ലാം ആ സൗഹൃദത്തിന്റെ ആഴവും പരപ്പും പ്രേക്ഷകർ കണ്ടതാണ്. എന്നാൽ മണിക്കുട്ടൻ തിരിച്ചെത്തിയ സന്തോഷത്തിൽ ഇരുന്ന ഡിംപലിനെ കാത്തിരുന്നത് തന്റെ പിതാവിന്റെ മരണവാർത്തയായിരുന്നു. താൻ തിരിച്ചുവന്നതിനു തൊട്ടു പിന്നാലെ ഡിംപലിന് അപ്രതീക്ഷിതമായി ബിഗ് ബോസ് വീട് വിട്ടു പോവേണ്ടി വന്നത് മണിക്കുട്ടനെയും വല്ലാതെ തളർത്തിയിരിക്കുകയാണ്.

ഡിംപലിന്റെ വിഷമം ഓർത്ത് അസ്വസ്ഥനായ മണിക്കുട്ടനെയാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രേക്ഷകർ കണ്ടത്. പ്രിയചങ്ങാതിയുടെ അസാന്നിധ്യം മണിക്കുട്ടനെ ഏറെ തളർത്തുന്നുണ്ട്. ഇപ്പോഴിതാ, ഡിംപലിനെ കുറിച്ച് മോഹൻലാലിനോട് സംസാരിക്കുന്ന മണിക്കുട്ടന്റെ വീഡിയോ ആണ് പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നത്.

കോവിഡ് കാലത്ത് അപ്രതീക്ഷിതമായി തന്നെ വിട്ട് പോയ ആത്മസുഹൃത്ത് റിനോജിനെ പോലെയാണ് ഡിംപൽ തനിക്കെന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നെന്നും ഓർക്കാവുന്ന ഒരുപാട് മുഹൂർത്തങ്ങൾ തന്ന ചങ്ങാതിയായിരുന്നു ഡിംപൽ എന്നും മണിക്കുട്ടൻ പറയുന്നു. കണ്ണീരോടെയാണ് മണിക്കുട്ടൻ ഡിംപലിനെ കുറിച്ച് സംസാരിച്ചത്.

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

ഡിംപൽ ഇനി ഷോയിലേക്ക് വരുന്നുണ്ടാവില്ല എന്ന് മോഹൻലാൽ വ്യക്തമാക്കിയപ്പോൾ പൊട്ടികരയുന്ന മണിക്കുട്ടനെയും ഇന്നലത്തെ എപ്പിസോഡിൽ കാണാമായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan talks about dimpal bhal mohanlal weekly episode

Next Story
മഴയിലൊരു മണവാട്ടി; ശ്രദ്ധ നേടി അന്‍ഷിതയുടെ ചിത്രങ്ങൾkoodevide Anshitha, actress anshitha
The moderation of comments is automated and not cleared manually by malayalam.indianexpress.com