മണിക്കുട്ടനെ തേടിയെത്തിയ സ്നേഹസമ്മാനം

ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ മനോഹരമാക്കിയ കഥാപാത്രങ്ങളെ കേക്കിൽ ആവിഷ്കരിച്ചിരിക്കുകയാണ്

Bigg Boss, Bigg Boss Malayalam, Mankikuttan, Manikuttan photos, Manikuttan videos, Bigg Boss Malayalam Season 3 winner, Bigg boss grand finale

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ബിഗ് ബോസ് നൽകിയ ടാസ്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ മണിക്കുട്ടന് സാധിച്ചു. ടാസ്കിനിടെ മണിക്കുട്ടൻ അവതരിപ്പിച്ച സൈക്കിൾ ലൂയിസ്, മീശ മാധവൻ, ജിനോസ് മുസ്തഫ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഹിറ്റായിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ മനോഹരമാക്കിയ കഥാപാത്രങ്ങളെ കേക്കിൽ ആവിഷ്കരിച്ച് മണിക്കുട്ടന് തന്നെ സമ്മാനിച്ചിരിക്കുകയാണ് ഒരു ആരാധകൻ.

അതേസമയം, ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താനാവാതെ 95-ാം ദിവസം ബിഗ് ബോസ് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം ചാനൽ പ്രേക്ഷകർക്ക് നൽകുകയും ചെയ്തിരുന്നു.

വോട്ടിംഗ് പൂർത്തിയായെങ്കിലും ആരാണ് വിജയി എന്ന് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷം ചിത്രീകരണ അനുമതി വാങ്ങിയെടുത്ത് ഗ്രാൻഡ് ഫിനാലെ ഷൂട്ട് നടത്താനുള്ള ശ്രമത്തിലാണ് ചാനൽ അധികൃതർ.

Read more: ഈ വർഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan specical cake design

Next Story
ചേച്ചിക്ക് എന്നോട് എന്താണ് വൈരാഗ്യം? മൃദുലയോട് റെബേക്കMridula vijay, rebecca santhosh,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com