Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

സൂര്യ എന്തിനാണ് ഇങ്ങനെ പിറകെ നടക്കുന്നത്? മണിക്കുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നു

“അവന് സങ്കടമുണ്ട്. ഞാനവന്റെ അമ്മയല്ലേ, എനിക്കത് മനസിലാകും. അവനെപ്പോഴും കുനിഞ്ഞിരുന്ന് ആലോചിക്കുന്നത് ഇതൊക്കെയാവാം. വിഷമം വരുമ്പോഴാണ് അവനങ്ങനെയിരിക്കുക ”

Bigg Boss manikuttan, Bigg Boss manikuttan parents interview, Bigg Boss manikuttan parents talks about surya, Bigg Boss Surya Manikuttan love, Oviya tamil bigg boss, Oviya Aarav love story, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Bigg Boss Tamil, Oviya Helen, oviya single, oviya aarav love, oviya film, bigg boss tamil latest, bigg boss tamil contestants, oviya films, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. ഗെയിമിൽ പിടിച്ചു നിൽക്കാൻ സൂര്യ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ബിഗ് ബോസ് പ്രേക്ഷകർ സൂര്യയ്ക്ക് എതിരെ ഉയർത്തിയിരുന്നു. തനിക്ക് സൗഹൃദം മാത്രമാണ് സൂര്യയോട് ഉള്ളതെന്ന് മണിക്കുട്ടൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പക്ഷേ മണിക്കുട്ടൻ തന്റെ നയം വ്യക്തമാക്കിയിട്ടും പലപ്പോഴും സംസാരത്തിലേക്ക് അനാവശ്യമായി മണിക്കുട്ടന്റെ പേര് സൂര്യ വലിച്ചിടുന്നത് ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടക്കം അലോസരപ്പെടുത്തുന്ന ഒന്നാണ്.

ഇപ്പോഴിതാ, ബിഗ് ബോസ് വീടിനകത്തെ സംഭവങ്ങളെയും സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും.

Read more: ഓവിയ ആവാനാണോ സൂര്യയുടെ ശ്രമമെന്നു ഞാൻ ഭയക്കുന്നു; ആശങ്ക പങ്കുവച്ച് മണിക്കുട്ടൻ

“34 വയസ്സുള്ള കുട്ടിയല്ലേ സൂര്യ? പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? എപ്പോഴും ക്യാമറയ്ക്ക് മുന്നിൽ വന്ന് കരയുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ കാണുന്നവർക്ക് എന്തു തോന്നും. എന്തിനാണ് സൂര്യ ഇങ്ങനെ പിറകെ നടക്കുന്നത്? അവന്റെ ജീവിതം കൂടി നോക്കേണ്ടേ? ഇനി അവനും ഇഷ്ടമുണ്ടെങ്കിൽ ഇതൊക്കെ കഴിഞ്ഞ് പുറത്തിറങ്ങട്ടെ. അപ്പോൾ ആലോചിക്കാം,” മണിക്കുട്ടന്റെ അമ്മ പറയുന്നു.

“മണിക്കുട്ടന് ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ല. സൂര്യയോട് അറുത്ത് മുറിച്ച് പറയാത്തത് അവളെ വിഷമിക്കേണ്ട എന്നോർത്താവും. പക്ഷേ അവന് സങ്കടമുണ്ട്. ഞാനവന്റെ അമ്മയല്ലേ, എനിക്കത് മനസിലാകും. അവനെപ്പോഴും ബിഗ് ബോസ് വീട്ടിൽ കുനിഞ്ഞിരുന്ന് ആലോചിക്കുന്നത് ഇതൊക്കെയാവാം. അവനു ഭയങ്കര വിഷമം വരുമ്പോഴാണ് അങ്ങനെയിരിക്കുക. അതു കാണുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്.” മണിക്കുട്ടന്റെ അമ്മ കൂട്ടിച്ചേർക്കുന്നു.

Read more: ജീവിതം എങ്ങോട്ടാണ് പോവുന്നതെന്ന് മനസ്സിലാവുന്നില്ല; സൂര്യ വിഷയത്തിൽ ബിഗ് ബോസിനോട് സഹായം ചോദിച്ച് മണിക്കുട്ടൻ

നിലവിൽ ബിഗ് ബോസ് വീട്ടിൽ ടൈറ്റിൽ വിന്നർ ആവാൻ വരെ സാധ്യതയുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികൾക്ക് ഒപ്പം തന്നെ ഭൂരിപക്ഷം പ്രേക്ഷകരും മണിക്കുട്ടനെ പിന്തുണയ്ക്കുന്നുമുണ്ട്. തുടക്കത്തിൽ ദുർബലയായ മത്സരാർത്ഥി എന്നു തോന്നിപ്പിച്ചുവെങ്കിലും ബിഗ് ബോസ് വീട്ടിൽ പത്ത് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ് സൂര്യയും. ഡാൻസിലും ടാസ്കുകളിലുമെല്ലാം പതിവും മികവു പുലർത്തുന്നുണ്ട് സൂര്യ ഇപ്പോൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan soorya menon relation manikuttans parents response

Next Story
Bigg Boss Malayalam Season 3 Latest Episode 18 April Highlights: ബിഗ് ബോസ് പത്താമത്തെ ആഴ്ചയിലേയ്ക്ക്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com