Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട ‘ബിഗ് ബോസ്; വീഡിയോ

മണിക്കുട്ടന്റെയും സൂര്യയുടെയും ഡാൻസ് വീഡിയോ യൂട്യൂബിൽ വൈറലാവുകയാണ്

Bigg Boss, Bigg Boss Malayalam, Bigg Boss best dance, manikuttan soorya dance video, manikuttan soorya dance video, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results

Bigg Boss Malayalam Season 3: കോവിഡ് പ്രതിസന്ധികൾക്കിടയിൽ അങ്ങനെ ഒരു ബിഗ് ബോസ് സീസൺ കൂടി ഏതാണ്ട് പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ 95-ാം ദിവസം അവസാനിപ്പിച്ച ഷോയുടെ വിജയിയെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുകയാണ് ഇത്തവണ. വോട്ടിംഗ് പൂർത്തിയായെങ്കിലും ഫിനാലെ വേദിയിൽ വെച്ച് ഔദ്യോഗികമായി മോഹൻലാൽ വിജയിയെ പ്രഖ്യാപിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.

അതിനിടെ പ്രിയമത്സരാർത്ഥികളുടെ തകർപ്പൻ പ്രകടനങ്ങളും അൺകട്ട് വീഡിയോകളും കാണാനായി യൂട്യൂബിൽ പരതുന്നവരും ഏറെയാണ്. ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ മൂന്നിലെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. മണിക്കുട്ടനും സൂര്യയും ചേർന്ന് അവതരിപ്പിച്ച ഈ ഡാൻസ് വീഡിയോ ഇതിനകം നാലു മില്യണിലേറെ കാഴ്ചക്കാരെ നേടികഴിഞ്ഞു. ഈ സീസണിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോയും ഇതുതന്നെ.

‘ഉറുമി’ എന്ന സിനിമയിലെ ആരാന്നെ ആരാന്നെ എന്ന ഗാനത്തിനാണ് സൂര്യയും മണിക്കുട്ടനും ചുവടുവെച്ചത്. ഒരു മിനിറ്റും 20 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം.

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച അവാർഡ് നിശയിൽ നിന്നുള്ളതാണ് മണിക്കുട്ടന്റെയും സൂര്യയുടെയും ഈ പെർഫോമൻസ്. മണിക്കുട്ടനും സൂര്യയും ചേർന്നാണ് ഈ ഡാൻസിന്റെ കൊറിയോഗ്രാഫ് നിർവ്വഹിച്ചിരിക്കുന്നത്.

Read more: എന്നെ വേദനിപ്പിച്ച ട്രോളുകൾ; മനസ്സ് തുറന്ന് സൂര്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan soorya menon dance performance viral video

Next Story
ആദിക്കുട്ടനെ കൊഞ്ചിച്ച് പാറുക്കുട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകർparukutty, uppum mulakum, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express