Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

വീണ്ടുമവർ കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളേ…; വൈറലായി മണിക്കുട്ടന്റെയും ഋതുവിന്റെയും വീഡിയോ

ബിഗ് ബോസിലെ തങ്ങളുടെ പെർഫോമൻസ് പുനരാവിഷ്കരിച്ച് മണിക്കുട്ടനും ഋതുവും

Manikuttan, Rithu Mantra, Dimpal Bhal, Bigg Boss Malayalam season 3 Grand Finale, Manikuttan Dimpal photos, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ആയി ചെന്നൈയിൽ എത്തിയിരിക്കുകയാണ് താരങ്ങൾ. ഏറെ നാളുകൾക്കു ശേഷം വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. ഒന്നിച്ചുള്ള സെൽഫികളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ.

Read more: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എന്ന്?

ഇപ്പോഴിതാ, മണിക്കുട്ടനും ഋതു മന്ത്രയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പാവക്കൂത്ത് ടാസ്കിനിടയിൽ മണിക്കുട്ടനും ഋതുവും ചേർന്ന് രസകരമായൊരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു. മണിക്കുട്ടിയായി മണിക്കുട്ടനും ഋതുകുട്ടനായി ഋതുമന്ത്രയും വേഷമിട്ട് അവതരിപ്പിച്ച റൊമാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആ ജോഡികളെ വീണ്ടും പുനരാവിഷ്കരിച്ചിരിക്കുകയാണ് മണിക്കുട്ടനും ഋതുവും. അനൂപാണ് ഇരുവരുടെയും വീഡിയോ പകർത്തിയിരിക്കുന്നത്.

ബിഗ് ബോസ് ഷോയ്ക്കിടയിൽ നിരവധിയേറെ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ജോഡികളാണ് മണിക്കുട്ടനും ഋതുമന്ത്രയും. മീശമാധവനായി മണിക്കുട്ടനും യക്ഷിയായി ഋതുവും എത്തിയ എപ്പിസോഡും ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. എന്തായാലും, ഇരുവരുടെയും ഈ വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മണിക്കുട്ടൻ, ഡിംപൽ ബാൽ, സൂര്യ മേനോൻ, ഋതു മന്ത്ര, അനൂപ് കൃഷ്ണൻ, കിടിലം ഫിറോസ്, രമ്യ പണിക്കർ, സന്ധ്യ മനോജ്, സജ്ന ഫിറോസ്,​അഡോണി എന്നിവരെല്ലാം ഇതിനകം തന്നെ ഫിനാലെയ്ക്കായി ചെന്നൈയിലെത്തി കഴിഞ്ഞു.

Read more: ഫിനാലെ ഷൂട്ടിനായി ബിഗ് ബോസ് താരങ്ങൾ ചെന്നൈയിലേക്ക്; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan rithu mantra performance viral video

Next Story
കേരളസാരിയിൽ സുന്ദരിയായി മനീഷ; ചിത്രങ്ങൾManeesha Mahesh, Maneesha Photos, Padatha painkili, പാടാത്ത പൈങ്കിളി, maneesha, മനീഷ്, anmani, കൺമണി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express