Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഈ വർഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടൻ

ആരാധകരുടെ ചോദ്യങ്ങൾക്ക്​ രസകരമായ മറുപടികളുമായി മണിക്കുട്ടൻ

Bigg Boss, Manikuttan, Manikuttan interview, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting

Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിയതോടെ മത്സരാർത്ഥികളെല്ലാം കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളിൽ നിന്നും ടൈറ്റിൽ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു രാത്രി പതിനൊന്നു മണി വരെയാണ് വോട്ടിംഗ് ടൈം.

നാട്ടിൽ തിരിച്ചെത്തിയ ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയകളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കിട്ടും വോട്ടു ചോദിച്ചുമെല്ലാം സമയം ചെലവഴിക്കുകയാണ്. ഇപ്പോഴിതാ, തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക്​ ഇൻസ്റ്റഗ്രാമിലൂടെ മണിക്കുട്ടൻ നൽകിയ മറുപടികളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് ഹൗസിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്ന ചോദ്യത്തിന് കൺഫെഷൻ റൂം എന്നായിരുന്നു ഉത്തരം.

ആരാധകരുടെ ചോദ്യങ്ങൾക്ക് മണിക്കുട്ടന്റെ ഉത്തരം

ഈ വർഷം കല്യാണമുണ്ടാവുമോ?
ആഗ്രഹം ഉണ്ട്, നോക്കാം നടക്കുമോ എന്ന്.

ചേട്ടന്റെ അടുത്ത പരിപാടി എന്താണ്?
എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച് ചാൻസ് ചോദിക്കണം

എന്തിനാണ് കണ്ണട വെച്ചിരിക്കുന്നത്?

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം

എല്ലാ പാട്ടുകളുടെയും വരികൾ ഇങ്ങനെ ഓർത്തിരിക്കുന്നത് എങ്ങനെയാണ്?

ഡ്രൈവ് ചെയ്യുമ്പോൾ പാട്ട് കേൾക്കും. ഇപ്പോൾ മനസ്സിലായോ, സംഗീതത്തിനായി അലഞ്ഞ ഒരു ചെറിയ ഊരു തെണ്ടി ആണ് ഞാൻ.

എങ്ങനെ ഉണ്ടായിരുന്നു ബിഗ് ബോസ് ഹൗസ്?

ജീവിതത്തിലെ മികച്ച അനുഭവം, ഇറങ്ങി കഴിഞ്ഞും

ഇനിയും ബിഗ് ബോസ് ഹൗസിൽ നിന്ന് ഓഫർ കിട്ടിയാൽ പോവുമോ?

വേണോ? നിങ്ങൾ പറ

ലാലേട്ടനെ കുറിച്ച്?

ഞാനദ്ദേഹത്തിന്റെ ഫാൻ ബോയി ആണ്.

നാട്ടിലേക്ക് തിരിച്ച് എത്തിയ ശേഷം മലയാളികൾ തന്ന സപ്പോർട്ട് എങ്ങനെ വിലയിരുത്തുന്നു.

പോയ കിളികൾ എല്ലാം ഈ റെസ്പോൺസ് കണ്ടപ്പോൾ തിരിച്ചുവന്നു.

നല്ല മനസ്സിന്റെ ഉടമയാണ് മണിക്കുട്ടാ നിങ്ങൾ. ഒരുപാട് കുട്ടി ഫാൻസ് ഉണ്ടല്ലോ?

കുട്ടി ആണേലും അവരാണ് ഇപ്പോൾ എന്റെ വലിയ ഫ്രണ്ട്സ്

എന്നിങ്ങനെ പോവുന്നു മണിക്കുട്ടന്റെ ഉത്തരങ്ങൾ. എപ്പിസോഡുകൾ മുഴുവൻ കാണാൻ സാധിച്ചില്ലെന്നും ഇനിയും സമയമെടുക്കുമെന്നും മണിക്കുട്ടൻ പറയുന്നു.

Read more: സൂര്യക്ക് വേണ്ടി ലൈവിൽ എത്തി മണിക്കുട്ടൻ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan reply to fans questions

Next Story
സൂരജേട്ടൻ വരില്ല, ഇനി പുതിയ ദേവ; കൺമണിയുടെ നായകനെ പരിചയപ്പെടുത്തി മനീഷManeesha Mahesh, padatha painkili, padatha painkili new deva actor, Lucgith, Sooraj, സൂരജ്, padatha painkili, padatha painkili latest episode
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express