/indian-express-malayalam/media/media_files/uploads/2021/05/Manikuttan-3.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിയതോടെ മത്സരാർത്ഥികളെല്ലാം കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളിൽ നിന്നും ടൈറ്റിൽ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു രാത്രി പതിനൊന്നു മണി വരെയാണ് വോട്ടിംഗ് ടൈം.
നാട്ടിൽ തിരിച്ചെത്തിയ ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയകളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കിട്ടും വോട്ടു ചോദിച്ചുമെല്ലാം സമയം ചെലവഴിക്കുകയാണ്. ഇപ്പോഴിതാ, തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക്​ ഇൻസ്റ്റഗ്രാമിലൂടെ മണിക്കുട്ടൻ നൽകിയ മറുപടികളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്ന ചോദ്യത്തിന് കൺഫെഷൻ റൂം എന്നായിരുന്നു ഉത്തരം.
ആരാധകരുടെ ചോദ്യങ്ങൾക്ക് മണിക്കുട്ടന്റെ ഉത്തരം
ഈ വർഷം കല്യാണമുണ്ടാവുമോ?
ആഗ്രഹം ഉണ്ട്, നോക്കാം നടക്കുമോ എന്ന്.
ചേട്ടന്റെ അടുത്ത പരിപാടി എന്താണ്?
എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച് ചാൻസ് ചോദിക്കണം
എന്തിനാണ് കണ്ണട വെച്ചിരിക്കുന്നത്?
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം
എല്ലാ പാട്ടുകളുടെയും വരികൾ ഇങ്ങനെ ഓർത്തിരിക്കുന്നത് എങ്ങനെയാണ്?
ഡ്രൈവ് ചെയ്യുമ്പോൾ പാട്ട് കേൾക്കും. ഇപ്പോൾ മനസ്സിലായോ, സംഗീതത്തിനായി അലഞ്ഞ ഒരു ചെറിയ ഊരു തെണ്ടി ആണ് ഞാൻ.
എങ്ങനെ ഉണ്ടായിരുന്നു ബിഗ് ബോസ് ഹൗസ്?
ജീവിതത്തിലെ മികച്ച അനുഭവം, ഇറങ്ങി കഴിഞ്ഞും
ഇനിയും ബിഗ് ബോസ് ഹൗസിൽ നിന്ന് ഓഫർ കിട്ടിയാൽ പോവുമോ?
വേണോ? നിങ്ങൾ പറ...
ലാലേട്ടനെ കുറിച്ച്?
ഞാനദ്ദേഹത്തിന്റെ ഫാൻ ബോയി ആണ്.
നാട്ടിലേക്ക് തിരിച്ച് എത്തിയ ശേഷം മലയാളികൾ തന്ന സപ്പോർട്ട് എങ്ങനെ വിലയിരുത്തുന്നു.
പോയ കിളികൾ എല്ലാം ഈ റെസ്പോൺസ് കണ്ടപ്പോൾ തിരിച്ചുവന്നു.
നല്ല മനസ്സിന്റെ ഉടമയാണ് മണിക്കുട്ടാ നിങ്ങൾ. ഒരുപാട് കുട്ടി ഫാൻസ് ഉണ്ടല്ലോ?
കുട്ടി ആണേലും അവരാണ് ഇപ്പോൾ എന്റെ വലിയ ഫ്രണ്ട്സ്
എന്നിങ്ങനെ പോവുന്നു മണിക്കുട്ടന്റെ ഉത്തരങ്ങൾ. എപ്പിസോഡുകൾ മുഴുവൻ കാണാൻ സാധിച്ചില്ലെന്നും ഇനിയും സമയമെടുക്കുമെന്നും മണിക്കുട്ടൻ പറയുന്നു.
Read more: സൂര്യക്ക് വേണ്ടി ലൈവിൽ എത്തി മണിക്കുട്ടൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.