Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഒടുവിൽ മണിക്കുട്ടൻ തിരിച്ചെത്തി; മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ

Bigg Boss Malayalam Season 3: യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഈ പ്രമോ വീഡിയോ

Manikuttan, Manikuttan reentry, manikuttan reentry video, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: മലയാളം ബി​ഗ് ബോസ് പ്രേക്ഷകരെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഷോയിൽ ഏറ്റവും പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നതിനിടയിൽ ആയിരുന്നു സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്യുന്നത്.

Read more: എന്തൊരു മനുഷ്യനാണ് അയാൾ!; മണിക്കുട്ടനെ കുറിച്ച് നടൻ സുധീർ

തങ്ങളുടെ പ്രിയമത്സരാർത്ഥിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത ആരാധകരും പ്രേക്ഷകരും #bringbackmanikuttan ക്യാമ്പെയ്നിലൂടെ മണിക്കുട്ടനെ ഷോയിലേക്ക് തിരികെ കൊണ്ടുവരാൻ ചാനലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

യൂട്യൂബിലും ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഈ പ്രമോ. ദുഃഖവെള്ളി കഴിഞ്ഞുള്ള ഈസ്റ്റർ വന്നെത്തി. പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിലേക്ക്… എന്നാണ് പ്രമോയ്ക്ക് ചാനൽ നൽകിയ അടിക്കുറിപ്പ്.

ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോവുന്നതിന്റെ അന്ന് മോണിംഗ് ടാസ്കിനിടെ മണിക്കുട്ടൻ പറഞ്ഞ വാക്കുകൾ ഏറ്റുപിടിച്ചാണ് പ്രമോയും പങ്കുവച്ചിരിക്കുന്നത്. ഒരിക്കൽ സങ്കടപ്പെട്ടിരുന്നപ്പോൾ അമ്മ തന്നോട് പറഞ്ഞ വാക്കുകൾ സഹമത്സരാർത്ഥികളുമായി പങ്കുവയ്ക്കുകയായിരുന്നു മണിക്കുട്ടൻ. “എന്നും ദുഃഖവെള്ളിയല്ല, അത് കഴിഞ്ഞ് മൂന്നാം നാൾ ഈസ്റ്റർ ഉണ്ടെന്നായിരുന്നു,” മണിക്കുട്ടൻ പറഞ്ഞത്.

ആ വാക്കുകൾ അർത്ഥവത്താക്കുന്ന രീതിയിൽ, മൂന്നാം നാൾ കൂടുതൽ കരുത്തോടെയും ദൃഢനിശ്ചയത്തോടെയും ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മണിക്കുട്ടനും. അതേസമയം, പിതാവിന്റെ മരണവിവരം ഡിംപലിനെ അറിയിക്കുന്നതും ഡിംപൽ ഷോ വിട്ട് പോവുന്നതുമാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാര്യം. മണിക്കുട്ടന്റെ മടങ്ങിവരവ് പ്രേക്ഷകരെ സന്തോഷിപ്പിക്കുമ്പോൾ തന്നെ ഡിംപലിന്റെ നഷ്ടത്തിൽ ദുഖിതരുമാണ് പ്രേക്ഷകർ. ഇരുവരും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായ ഒന്നാണ്.

Read more: സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan re entry to bigg boss house trending video

Next Story
Bigg Boss Malayalam Season 3 Latest Episode 28 April Highlights: വാശിയോടെ തുടരുന്ന നാണയപെരുമ ടാസ്ക്! കൈയും മെയ്യും മറന്നു മത്‌സരാർഥികൾBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express