Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

കിടിലത്തിന്റെ ഗ്രൂപ്പിസം കളികൾ പൊളിച്ചടുക്കി മണിക്കുട്ടൻ

Bigg Boss Malayalam Season 3: റംസാനോടും കിടിലത്തിനോടും നേർക്ക് നേർ നിന്ന് തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന മണിക്കുട്ടനെയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്

Bigg Boss, Manikuttan, Bigg Boss Manikuttan, Manikuttan kidilam firoz fight, manikuttan ramzan fight, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: കിടിലം ഫിറോസിന്റെ നേതൃത്വത്തിൽ വീട്ടിലെ സംഭവവികാസങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഒരു ഗ്രൂപ്പ് ബിഗ് ബോസ് വീട്ടിൽ പ്രവർത്തിച്ചു വരാൻ തുടങ്ങിയിട്ട് ഏറെ നാളായി. നോമിനേഷനുകളെയും ഗെയിമിന്റെ സ്വാഭാവികമായ ക്വാളിറ്റിയേയും വരെ ബാധിക്കുന്ന രീതിയിൽ ആ ഗ്രൂപ്പിന്റെ പ്രവർത്തനം ശക്തമായി വരുന്നത് പ്രേക്ഷകരെ നല്ല രീതിയിൽ അലോസരപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിനകത്തു നിന്നു തന്നെ ആ ഗ്രൂപ്പിസത്തിന് എതിരെ ശബ്ദം ഉയർന്നിരിക്കുകയാണ്. കിടിലം ഫിറോസ്- നോബി- റംസാൻ ടീം പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന ഗ്രൂപ്പിസം പരിപാടികളെ ചോദ്യം ചെയ്യുകയും പ്രേക്ഷകർക്ക് മുന്നിലേക്കിട്ട് കൃത്യമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ് മണിക്കുട്ടൻ.

ഇന്നലെ മോണിംഗ് ടാസ്കിന് ഇടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടിൽ വന്നിട്ട് ഒട്ടും മാറ്റമില്ലാത്ത വ്യക്തിയും മാറ്റം വന്ന വ്യക്തിയും ആരെന്ന് പറയാനായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. മണിക്കുട്ടനെയാണ് മാറ്റമില്ലാത്ത വ്യക്തിയായി റംസാൻ എടുത്തു പറഞ്ഞത്. “മണികുട്ടന് പേടിയാണ്, ടാസ്ക് വരുമ്പോൾ മാനസികമായും ശാരീരികമായും മണിക്കുട്ടൻ പേടി കാണിക്കും, ടാസ്ക് ചെയ്യുന്നത് പേടിച്ചു പേടിച്ചാണ്. മണിക്കുട്ടന്റെ വലതുവശത്ത് ആ പേടിയുണ്ട്,” എന്നൊക്കെയായിരുന്നു റംസാന്റെ വിമർശനം.

മാറ്റം വന്ന വ്യക്തിയെ കുറിച്ചു പറയേണ്ട അവസരത്തിൽ റംസാൻ ചൂണ്ടികാണിച്ചത് ഫിറോസിന്റെ പേരാണ്. വീട്ടിലുള്ളവരെ കുറിച്ച്, കുട്ടികളെ കുറിച്ചു പോലും മണിക്കുട്ടൻ പറഞ്ഞിട്ടും അതിനോട് പ്രതികരിക്കാതെ, വിട്ടുകളഞ്ഞ ഫിറോസിന്റെ മാറ്റം തന്നിൽ നിരാശയുണർത്തി എന്നായിരുന്നു റംസാന്റെ വാക്കുകളുടെ ധ്വനി. ടാസ്കിനു ശേഷം റംസാന്റെ വാക്കുകളിലെ വൈരുധ്യം ചൂണ്ടി കാട്ടിയും വിശദീകരണം ആവശ്യപ്പെട്ടും മണിക്കുട്ടൻ എത്തി.

ഞാൻ ഫിറോസിന്റെ വീട്ടിലിലിരിക്കുന്നവരെ പറഞ്ഞുവെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മണിക്കുട്ടന്റെ ചോദ്യം. നാനോ ടെക്നോളജീസ് കൊടുത്ത ടാസ്ക്കിൽ പ്രിയപ്പെട്ടവർക്ക് സന്ദേശം കൊടുക്കാനുള്ള അവസരത്തിൽ, അതിനെ ഒരവസരമായി കരുതി മക്കൾക്കെന്ന രീതിയിൽ പ്രേക്ഷരോട് താൻ ഇവിടെ ഒറ്റപെടുകയാണെന്ന് ഫിറോസ് പറഞ്ഞതിനെയാണ് താൻ ചൂണ്ടികാണിച്ചതെന്നും അല്ലാതെ ഫിറോസിന്റെ കുടുംബാംഗങ്ങളെ അല്ല എന്നും മണിക്കുട്ടൻ വ്യക്തമാക്കി. എന്നാൽ ഒരു വഴക്കിന് തന്നെ തുനിഞ്ഞിറങ്ങിയ റംസാനും കിടിലവും മണിക്കുട്ടനെതിരെ കൂടുതൽ ആക്രോശവുമായി എത്തുന്ന കാഴ്ചകളാണ് പ്രേക്ഷകർ പിന്നെ കണ്ടത്. വാദപ്രതിവാദത്തിനിടയ്ക്ക് നീയിവിടുന്ന് ഭ്രാന്തനെ പോലെ ഇറങ്ങിപ്പോയവനല്ലെടാ എന്നൊക്കെ കിടിലം മണിക്കുട്ടനെ അപഹസിച്ചു.

എന്നാൽ റംസാനോടും കിടിലത്തിനോടും ഒറ്റയ്ക്ക് നേർക്ക് നേർ നിന്ന് തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന മണിക്കുട്ടനെയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്. കിടിലം ഫിറോസിന്റെ നേതൃത്വത്തിൽ ആ വീട്ടിൽ നടക്കുന്ന ഗ്രൂപ്പിസത്തെ മണിക്കുട്ടൻ പ്രേക്ഷകർക്കു മുന്നിൽ വ്യക്തമായി തന്നെ തുറന്നു കാട്ടികൊടുത്തു. സ്വന്തം പ്രശ്നം സ്വയം സംസാരിക്കാതെ റംസാനെ വിട്ട കിടിലത്തിന്റെ ഷാഡോ ഗെയിമിനെയും മണിക്കുട്ടൻ ചോദ്യം ചെയ്തു.

എന്തായാലും ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പ് കളിയുടെ യഥാർത്ഥ ചിത്രം പ്രേക്ഷകർക്കും വ്യക്തമായി ലഭിച്ചിരിക്കുകയാണ് ഇന്നലത്തെ വഴക്കോടെ. സമൂഹമാധ്യമങ്ങളിലും ഫിറോസിന്റെ ഈ ഗ്രൂപ്പിസത്തിനെതിരെ വ്യാപകമായ ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്. സെൻറ്റീവായ വിഷയങ്ങളെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്ന് ബിഗ് ബോസിൽ നിന്നും മോഹൻലാലിൽ നിന്നും മുൻപും വാണിംഗ് കിട്ടിയിട്ടുള്ള ആൾക്കാരാണ് ഫിറോസും റംസാനും. എന്നാൽ വീണ്ടും അവർ അതെ കൃത്യങ്ങൾ ആവർത്തിക്കുന്നത് പ്രേക്ഷകർക്കും അരോചകം സമ്മാനിക്കുന്ന കാഴ്ചയാണ്.

Read more: ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസം പ്രേക്ഷകരോട് ചെയ്യുന്നത്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan ramzan kidilam firoz fight groupism

Next Story
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഞാനും ചെറുതായി ജീവിച്ചോട്ടെ; അപേക്ഷയുമായി വാനമ്പാടി താരം ഉമാ നായർuma nair, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com