Bigg Boss Malayalam Season 3: കഴിഞ്ഞ ആഴ്ച ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രകടനത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മണിക്കുട്ടൻ സൈക്കിൾ/ ഹെലികോപ്റ്റർ ലൂയിസ് എന്ന കഥാപാത്രം. കൗണ്ടറുകളും ഡാൻസും പാട്ടുമൊക്കെയായി ഫുൾ എനർജറ്റിക് ആയി ടാസ്കിൽ നിറഞ്ഞു നിന്ന കഥാപാത്രം. മോഹൻലാലും മണിക്കുട്ടന്റെ പ്രകടനത്തെ വീക്കിലി ടാസ്കിനിടയിൽ അഭിനന്ദിച്ചിരുന്നു.
ജനപ്രിയ സിനിമകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ടാസ്കാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് എത്തി ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ, എന്തു ജോലി ചെയ്യുകയാണെങ്കിലും അത് പാതിവഴിയിൽ ഉപേക്ഷിച്ച്, വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതായിരുന്നു ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.
വീക്കിലി ടാസ്കിൽ മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് ലഭിച്ചത്. അതേസമയം, ചതിക്കാത്ത ചന്തു സിനിമയിലെ വടയക്ഷി കഥാപാത്രമായി എത്തിയത് ഋതുവാണ്. മണിക്കുട്ടനൊപ്പമുള്ള ഋതുവിന്റെ രസകരമായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വടയക്ഷിയെ വരെ അടിച്ചുമാറ്റുമോ ഈ മാധവൻ എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.
കസ്തൂരി ഗാനവുമായി ആദ്യമെത്തിയത് ഫിറോസും സജ്നയുമായിരുന്നു. രസകരമായിരുന്നു ഇരുവരുടെയും പെർഫോമൻസ്. അടുത്ത ഊഴം കിടിലം ഫിറോസിന്റേതായിരുന്നു, രാജമാണിക്യം എന്ന കഥാപാത്രമായി എത്തിയ ഫിറോസ് പാണ്ടിമേളം എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചു. കാർത്തുമ്പിയായി എത്തിയ സന്ധ്യയും രസകരമായ പ്രകടനമാണ് കാഴ്ചവച്ചത്.
Read more: Bigg Boss Malayalam 3: എംജി കോളേജിലെ ഞങ്ങളുടെ കില്ലാടി സീനിയർ; മോഹൻലാലിനെ ട്രോളി മണിക്കുട്ടൻ