/indian-express-malayalam/media/media_files/uploads/2021/05/manikuttan-1-1.jpg)
Bigg Boss Malayalam Season 3: ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങൾ മുൻപെ ബിഗ് ബോസ് ഷോ നിർത്തേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ബിഗ് ബോസ് പ്രേക്ഷകർ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് അണിയറപ്രവർത്തകർക്ക് ഷോ അപ്രതീക്ഷിതമായി നിർത്തിവയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ തവണയും സമാനമായ സാഹചര്യം ഉണ്ടാവുകയും വിജയിയെ പ്രഖ്യാപിക്കാതെ ഷോ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ വോട്ടിംഗിലൂടെ ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ് ടീം.
അതിനിടെ ബിഗ് ബോസ് മത്സരാർത്ഥികൾ ഇന്നലെ രാത്രിയോടെ തിരിച്ച് കൊച്ചിയിലെത്തി ചേർന്നു. എന്നാൽ അക്കൂട്ടത്തിലും പ്രേക്ഷകർ ശ്രദ്ധിച്ചത് മണിക്കുട്ടന്റെ സാന്നിധ്യമാണ്. മണിക്കുട്ടനും രമ്യയും ആ സംഘത്തിൽ ഇല്ലായിരുന്നു. ഇരുവരും ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
/indian-express-malayalam/media/media_files/uploads/2021/05/manikuttan-2.jpg)
"ഗെയിം നടക്കുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ഇത്രയും കാലം എന്നെ അവിടെ നിലനിർത്തിയ എല്ലാവർക്കും താങ്ക്സ്," മണിക്കുട്ടൻ പ്രതികരിച്ചു.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ മണിക്കുട്ടന്റെ ഒരു വോയിസ് മെസേജും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. "മൊബൈൽ കയ്യിൽ കിട്ടിയപ്പോഴാണ് ഒരുപാട് പേർ എനിക്കായി സ്നേഹിച്ചു, പ്രാർത്ഥിച്ചു എന്നൊക്കെ മനസ്സിലായത്. എന്തു പറയണം എന്നറിയില്ല. എന്റെ ചിത്രമൊക്കെ ഡിപി ആയി ആളുകൾ ഇടുന്നത്, സിനിമയിൽ വന്നിട്ട് ആദ്യമായാണ് കാണുന്നത്," ഓഡിയോ സന്ദേശത്തിൽ മണിക്കുട്ടൻ പറയുന്നു. ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ ഓഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
Read more: ഒടുവിൽ വീടെത്തി; സന്തോഷം പങ്കിട്ട് സൂര്യയും രമ്യയും
ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വിജയിയാവാൻ ഏറെ സാധ്യതയുള്ളൊരു മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ. പതിനഞ്ചു വർഷം സിനിമയിൽ നിന്നിട്ടും ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസ് ഷോ മണിക്കുട്ടന് സമ്മാനിച്ചത്.
വിജയികളെ തീരുമാനിക്കാനുള്ള വോട്ടിംഗ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് ആരംഭിച്ചത്. മേയ് 29-ാം തിയ്യതി രാത്രി വരെ പ്രേക്ഷകർക്ക് ഇഷ്ടമത്സരാർത്ഥിയ്ക്കായി വോട്ട് ചെയ്യാം. ബിഗ് ബോസിന്റെ ഫൈനൽ കേരളത്തിൽ വച്ചാവും ഷൂട്ട് ചെയ്യുക എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Read more: ബിഗ് ബോസ് താരങ്ങൾ കൊച്ചിയിലെത്തി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.