Latest News

സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർ

Bigg Boss Malayalam Season 3: പ്രണയത്തേക്കാള്‍ മനോഹരമാണ് നല്ല സൗഹൃദങ്ങള്‍, ഡിംപൽ- മണിക്കുട്ടൻ ചങ്ങാത്തത്തെ കുറിച്ച് പ്രേക്ഷകർ

Bigg Boss Malayalam Season 3, Manikuttan Dimpal friendship, Soorya Love strategy

Bigg Boss Malayalam Season 3: കഴിഞ്ഞ രണ്ടുദിവസമായി ബിഗ് ബോസ് പ്രേക്ഷകർ ഒന്നാകെ ആശങ്കയിലാണ്. സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ബിഗ് ബോസ് ഷോ വിട്ടുപോയതാണ് എല്ലാവരെയും കുഴക്കുന്നത്. മണിക്കുട്ടൻ തിരിച്ചുവരുമോ, അതോ എന്നേക്കുമായി ഷോയോട് വിടവാങ്ങിയതാണോ എന്നുള്ള കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ തന്നെ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും ആശങ്കയിലാണ്.

മണിക്കുട്ടൻ ഷോ വിട്ട് പോയി എന്ന് ബിഗ് ബോസ് പ്രേക്ഷകർ അറിയിച്ചതിനു പിന്നാലെ വീടിനകത്ത് നടന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സമ്മിശ്രമായ വികാരങ്ങളോടെയാണ് മറ്റു മത്സരാർത്ഥികൾ മണിക്കുട്ടൻ ഷോ വിട്ടുപോയി എന്ന വാർത്തകളോട് പ്രതികരിച്ചത്.

ഡിംപൽ ബാൽ

മണിക്കുട്ടന്റെ തീരുമാനം വീടിനകത്ത് ഏറ്റവുമധികം മാനസികമായി തളർത്തിയത് ഡിംപൽ ബാലിനെയാണ്. വീടിനകത്ത് കൊട്ടിഘോഷിക്കപ്പെട്ടില്ലെങ്കിൽ പോലും ഏറ്റവും മനോഹരമായൊരു ചങ്ങാത്തം പരസ്പരം കാത്തുസൂക്ഷിച്ചവരാണ് മണിക്കുട്ടനും ഡിംപലും. ആദ്യദിവസം മുതൽ ഏറ്റവും ഒടുവിൽ മണിക്കുട്ടൻ കൺഫെഷൻ റൂമിലേക്ക് കയറിപ്പോവുന്ന നിമിഷം വരെ പരസ്പരമുള്ള സ്നേഹവും ആദരവും കാത്തുസൂക്ഷിച്ച, പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങ്ങും തണലുമായ രണ്ടു സുഹൃത്തുക്കളാണ് ഡിംപലും മണിക്കുട്ടനും

സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തിൽ പലപ്പോഴും പ്രണയം കലർത്തി കാണാൻ ഇഷ്ടപ്പെടുന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനെ വരെ തിരുത്തുന്ന ഒന്നായിരുന്നു ഇവരുടെ ചങ്ങാത്തം. ഒരു പെൺകുട്ടിയ്ക്കും ആൺകുട്ടിയ്ക്കും സ്വാർത്ഥതാൽപര്യങ്ങളൊന്നുമില്ലാതെ, ഏറ്റവും മനോഹരമായൊരു സൗഹൃദം പങ്കിടാനാവുമെന്ന് കൂടിയാണ് ഈ കഴിഞ്ഞ 70 ദിവസങ്ങൾ കൊണ്ട് ഡിംപലും മണിക്കുട്ടനും മലയാളികൾക്ക് കാണിച്ചുതന്നത്.

ഒരു മോണിംഗ് ടാസ്കിനിടെ സഹമത്സരാർത്ഥികളിൽ നിന്നും ആക്സിലേറ്റർ, ബ്രേക്ക് എന്നീ വിശേഷങ്ങൾ ഇണങ്ങുന്ന രണ്ടുപേരെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകിയപ്പോൾ മണിക്കുട്ടൻ ആക്സിലേറ്ററായി തിരഞ്ഞെടുത്തത് ഡിംപലിനെയായിരുന്നു. കാലിനേറ്റ പരുക്കിന്റെ വേദനയുമായി താൻ ബിഗ് ബോസ് വീട്ടിൽ ചെന്നു കയറുമ്പോൾ, തന്റെ വേദനയേക്കാളും വലിയ വേദനകളും യാതനകളും മറികടന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ, എപ്പോഴും ഊർജ്ജസ്വലയായി നടക്കുന്ന ഡിംപലിനെ കണ്ടപ്പോൾ അത് മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമായി എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. മറ്റൊരിക്കൽ ക്യാപ്റ്റൻസി ടാസ്കിലേക്ക് ഡിംപലിനെ നോമിനേറ്റ് ചെയ്തപ്പോൾ, എന്നുമെന്റെ കൂട്ടുകാരി എന്ന് അഭിമാനത്തോടെ പറയാവുന്ന ഡിംപൽ ബാൽ എന്നാണ് മണിക്കുട്ടൻ ഡിംപലിനെ വിശേഷിപ്പിച്ചത്. പരസ്പരമുള്ള ആദരവും ബഹുമാനവും സ്നേഹവും മനസ്സിലാക്കലുകളും തന്നെയായിരുന്നു മണിക്കുട്ടൻ- ഡിംപൽ സൗഹൃദത്തിന്റെ കാതൽ.

Read more: Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദം

മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്യുന്നതിന്റെ തലേന്ന് ഡിംപലുമായി നടത്തിയ സംഭാഷണത്തിനിടെ ഡിംപലും പറയുന്നുണ്ട്, മജിസിയയെ പോലെയാണ് എനിക്ക് മണിക്കുട്ടൻ എന്ന്. തന്റെ ആത്മാർത്ഥ സുഹൃത്തിനെയാണ് ഡിംപൽ മണിക്കുട്ടനിൽ കണ്ടത്. മണിക്കുട്ടൻ ഷോ വിട്ട് പോയെന്നറിഞ്ഞപ്പോഴുള്ള ഡിംപലിന്റെ കരച്ചിലും പ്രേക്ഷകരുടെ ഉള്ളു തൊടുന്നതായിരുന്നു. നോമിനേഷൻ വേളയിലും തന്റെ പ്രിയചങ്ങാതിയെ വിഷമിപ്പിച്ച, അയാളുടെ ഹൃദയം തകർത്ത, അയാളെ ഒരു ഗെയിം പ്ലാനായി ഉപയോഗിച്ച സൂര്യയ്ക്ക് എതിരെയാണ് ഡിംപൽ വോട്ട് ചെയ്തത്. തന്റെ സുഹൃത്തിന് സംഭവിച്ച അനീതിയ്ക്ക് എതിരെയുള്ള പ്രതിഷേധമായിരുന്നു ഡിംപലിന്റെ ആ വോട്ട്.

മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയാലും ഇല്ലെങ്കിലും,
ബിഗ് ബോസ് വിട്ടിറങ്ങുമ്പോൾ ലഭിക്കുന്ന പ്രതിഫലത്തിനും മറ്റു സമ്മാനങ്ങൾക്കുമെല്ലാം അപ്പുറം മണിക്കുട്ടനും ഡിംപലും പരസ്പരം സ്വന്തമാക്കിയ അമൂല്യമായ ഒരു വലിയ സമ്മാനമുണ്ട്, അത് അവരുടെ സൗഹൃദം തന്നെയാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

സൂര്യ മേനോൻ

മണിക്കുട്ടനോട് പ്രണയമാണ് എന്ന് സൂര്യ ആദ്യം തുറന്നു പറയുന്നതു മുതൽ പ്രേക്ഷകരും മണിക്കുട്ടനും ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളും സംശയിച്ച ഒരു കാര്യമുണ്ട്, ഗെയിമിൽ പിടിച്ചു നിൽക്കാൻ സൂര്യ കളിക്കുന്ന ഒരു സ്ട്രാറ്റജി ഗെയിം മാത്രമാണോ ഈ പ്രണയം എന്നത്. അത്തരമൊരു സംശയം ഉള്ളിലുണ്ടായിട്ടും ഒരു പൊതു പ്ലാറ്റ് ഫോമിൽ സൂര്യയെ അപമാനിക്കാതെയും വേദനിപ്പിക്കാതെയും ഏറ്റവും ആദരവോട് കൂടി തന്നെയാണ് മണിക്കുട്ടൻ തിരിച്ചു പെരുമാറിയത്.

എന്നാൽ പലയിടത്തും മാറിയിരുന്ന് മണിക്കുട്ടനെ കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചും ക്യാമറ സ്പെയ്സ് കിട്ടാനായി കണ്ടന്റ് ഉണ്ടാക്കിയുമൊക്കെ നടക്കുന്ന സൂര്യയെ പ്രേക്ഷകർ കണ്ടതാണ്. കഴിഞ്ഞ ആഴ്ചയിലെ നാട്ടുകൂട്ടം ടാസ്കിനിടെ സൂര്യയുടെ പ്രണയം മണിക്കുട്ടനെതിരെയുള്ള ആയുധമാക്കി കിടിലം ഫിറോസ് പ്രയോഗിക്കുന്നതും പ്രേക്ഷകർ കണ്ടു. അപ്പോഴും മണിക്കുട്ടനും ഡിംപലും സായിയും അഡോണിയും അനൂപും അടക്കമുള്ള മത്സരാർത്ഥികൾ സൂര്യയ്ക്ക് മാനസികമായ പിന്തുണ നൽകി കൂടെ നിൽക്കുകയാണ് ചെയ്തത്.

എന്നാൽ വീക്ക്‌ലി എപ്പിസോഡിൽ കിടിലം ഫിറോസ് തന്നെ വിശദീകരിച്ചതോടെയാണ് സൂര്യയുടെ ഇരട്ടത്താപ്പ് പ്രേക്ഷകരും മണിക്കുട്ടനും ഡിംപലുമെല്ലാം മനസ്സിലാക്കുന്നത്. നാട്ടുകൂട്ടം ടാസ്കിൽ സൂര്യ വിഷയം മണിക്കുട്ടനെതിരെയുള്ള ആയുധമാക്കുമെന്ന കാര്യം കിടിലം ഫിറോസ് ആദ്യമേ സൂര്യയോട് പറഞ്ഞിട്ടും നോ പറയാതെ സൂര്യ മൗനസമ്മതം നൽകുകയായിരുന്നു. തന്റെ പേര് വലിച്ചിട്ടാണെങ്കിലും മണിക്കുട്ടനെ അപമാനിക്കാൻ കിടിലം ഫിറോസിന് മൗനസമ്മതം നൽകിയ സൂര്യയുടെ നിലപാടിനെ വിമർശിക്കുകയാണ് പ്രേക്ഷകർ. സൂര്യയുടെ ആ പ്രവൃത്തി തന്നെ വേദനിപ്പിച്ചുവെന്ന കാര്യം ഡിംപലിനോട് സംസാരിക്കവെ മണിക്കുട്ടനും വ്യക്തമാക്കിയിരുന്നു.

മണിക്കുട്ടൻ ഷോ വിട്ട് പോയികഴിഞ്ഞുള്ള സൂര്യയുടെ കരച്ചിലും സംസാരവുമൊക്കെയാണ് ഇപ്പോൾ പ്രേക്ഷകർ പോസ്റ്റമോർട്ടം ചെയ്യുന്നത്. പരസ്പരവിരുദ്ധമായ രീതിയിലുള്ള സൂര്യയുടെ പ്രതികരണം, ഇത്രനാൾ സൂര്യ വീടിനകത്ത് കാഴ്ച വച്ചത് ഒരു പ്രണയനാടകം തന്നെയായിരുന്നു എന്ന കാര്യത്തിൽ വ്യക്തത നൽകുന്നതാണ്.

കേവലം മണിക്കൂറുകളുടെ പോലും ഇടവേള ഇല്ലാതെയാണ് സൂര്യ മണിക്കുട്ടൻ പോയതിലുള്ള വിരഹവേദന മാറ്റി വച്ച്,’മണിക്കുട്ടന് ഷോയിൽ നിന്ന് പുറത്തായത് തന്നെ നെഗറ്റീവ്,’ ആയി ബാധിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നത്. മണിക്കുട്ടൻ പോയതോടെ തന്റെ നിലനിൽപ്പ് അവതാളത്തിലാവുമോ എന്നതാണ് സൂര്യയെ കുഴക്കുന്നത്. താൻ കാരണം ഏറെ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായ ഒരു മത്സരാർത്ഥി ഷോ വിട്ട് പോയിട്ടും തന്റെ നിലനിൽപ്പിനെ കുറിച്ചുമാത്രം ആശങ്കപ്പെടുന്ന സൂര്യയുടെ പ്രണയത്തിൽ എവിടെയാണ് നേര് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. പ്രണയം എന്ന മനോഹരമായ വികാരത്തെ സൂര്യ വെറും ഗെയിം പ്ലാനാക്കി മാറ്റിയത് ശരിയായില്ലെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

Read more: മണിക്കുട്ടന്റെ ജീവിതം തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല; സൂര്യയുടെ വാക്കുകൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan dimpal bhal friendship soorya menon love strategy

Next Story
Bigg Boss Malayalam Season 3 Latest Episode 26 April Highlights: പ്രേക്ഷകരെയും സഹമത്സരാർഥികളെയും സങ്കടത്തിലാഴ്ത്തി മണികുട്ടന്റെ ബിഗ് ബോസ് വീട്ടിൽ നിന്നുള്ള വിടവാങ്ങൽBigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com