Latest News

Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദം

Bigg Boss Malayalam Season 3: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഊഷ്മളമായൊരു ബോണ്ടിംഗ് തന്നെ ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്

manikkuttan, ie malayalam

Bigg Boss Malayalam Season 3: നൂറു ദിവസങ്ങൾ അപരിചിതരായ മനുഷ്യരെ പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ താമസിപ്പിച്ചാൽ, നിരന്തരം ടാസ്കുകൾ നൽകിയും പരസ്പരം മത്സരിക്കാൻ പ്രചോദിപ്പിച്ചും അവരെ ചലഞ്ച് ചെയ്തു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തരമാണ് ബിഗ് ബോസ് ഷോ നൽകുന്നത്. അവർക്കിടയിൽ കാരണമില്ലാതെ ശത്രുത വളരാം, ചിലപ്പോൾ രണ്ടുപേർ പ്രണയത്തിലാവാം, മറ്റുചിലപ്പോൾ നിരുപാധികമായ സ്നേഹവും സൗഹൃദവുമൊക്കെ അവർക്കിടയിൽ ഉടലെടുക്കാം.

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലും അത്തരമൊരു മനോഹരമായ സൗഹൃദം ഉടലെടുക്കുന്നുണ്ട്. അതിന്റെ കാഴ്ചകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. ഈ സീസണിലെ ഏറ്റവും ശക്തരായ രണ്ടു മത്സരാർത്ഥികളായ മണിക്കുട്ടനും ഡിംപൽ ബാലും തമ്മിലുള്ള സൗഹൃദക്കാഴ്ചകളാണ് ഇന്നലത്തെ എപ്പിസോഡിന്റെയും ഹൈലൈറ്റ്.

പരസ്പര ബഹുമാനത്തോടെ ഗെയിം കളിക്കുന്ന രണ്ടുപേരാണ് മണിക്കുട്ടനും ഡിംപൽ ബാലും. ഗെയിമിനെ എപ്പോഴും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കാൻ ഇഷ്ടപ്പെടുന്നവർ. വാശിയും വീറും ഏറിയ കുഴിപ്പന്തുകളിയ്ക്ക് ശേഷം ഡിംപലിനെയും തോളിലെടുത്ത് വീടിനകത്തേക്കു പോവുന്ന മണിക്കുട്ടനെയാണ് ഇന്നലെ എപ്പിസോഡിൽ കണ്ടത്.

Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് വീട്ടിൽ പെൺപുലികൾ ഏറ്റുമുട്ടുമ്പോൾ

കുഴിപ്പന്തുകളിയിൽ മണിക്കുട്ടനും ഡിംപലും രണ്ടുപേരും രണ്ട് ടീമിലായിരുന്നു. ഇരു ടീമുകളും തമ്മിൽ ഗെയിമിനിടെ പല തവണ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പന്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ പലർക്കും ശരീരത്തിൽ മുറിവു പറ്റുകയും മത്സരാർത്ഥികൾ തമ്മിലുള്ള പിടിവലിയിൽ പലരുടെയും ഡ്രസ്സ് കീറി പോവുകയുമൊക്കെ ചെയ്തിരുന്നു. അതോടെ പലരും ശത്രുതമനോഭാവത്തോടെയാണ് എതിർ ടീമിനെ നോക്കി കണ്ടത്. എന്നാൽ, ഗെയിമിനു ശേഷവും യാതൊരു വിധത്തിലുള്ള ദേഷ്യമോ വാശിയോ ഇല്ലാതെ നിഷ്കളങ്കമായ തങ്ങളുടെ സൗഹൃദം തുടരുന്ന ഡിംപലും മണിക്കുട്ടനുമാണ് പ്രേക്ഷകരുടെ കയ്യടി നേടിയത്.

ഗെയിമിനിടെ ഡിംപൽ നല്ല പ്രകടനം കാഴ്ച വച്ചപ്പോൾ എതിർ ടീമാണെന്ന് പോലും നോക്കാതെ മണിക്കുട്ടൻ ഡിംപലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗെയിമിന്റെ ഇടവേളകളിൽ മണിക്കുട്ടന്റെ പരുക്കിനെ കുറിച്ചും ഡിംപൽ അന്വേഷിച്ചിരുന്നു. “ഏയ് അതൊന്നും സാരമില്ല, ഞാൻ ഈ ഗെയിം ആസ്വദിച്ചാണ് കളിക്കുന്നത്,” എന്നാണ് മണിക്കുട്ടൻ ഡിംപലിനോടായി പറഞ്ഞത്. കളിക്കുന്നുവെങ്കിൽ ഇവരെ പോലെ മാന്യമായി കളിക്കണം എന്നാണ് സോഷ്യൽ മീഡിയ ഒന്നടക്കം പറയുന്നത്.

തനിക്കേറെ ബഹുമാനവും വാത്സല്യവും തോന്നിയിട്ടുള്ള മത്സരാർത്ഥിയാണ് ഡിംപൽ എന്ന് മണിക്കുട്ടൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഡിംപൽ വീടിനകത്ത് തന്റെ വിഷമങ്ങളും പ്രശ്നങ്ങളുമെല്ലാം വളരെ സത്യസന്ധമായി പങ്കുവയ്ക്കുന്ന​ ഒരാളും മണിക്കുട്ടനാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളമായൊരു ബോണ്ടിംഗ് തന്നെ ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan dimpal bhal friendship moments

Next Story
Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് വീട്ടിൽ പെൺപുലികൾ ഏറ്റുമുട്ടുമ്പോൾBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com