മണിക്കുട്ടനും ഡിംപലും വീണ്ടും; സെൽഫി ആഘോഷമാക്കി ആരാധകർ

ബിഗ് ബോസിലെ ഇഷ്ടതാരങ്ങളെ വീണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ

Manikuttan, Dimpal Bhal, Manikuttan Dimpal, Manikuttan Dimpal friendship videos, Manikuttan Dimpal friendship photos, Bigg Boss winner, Bigg Boss malayalam season 3 winner, Bigg Boss malayalam season 3 grand finale date

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു, മണിക്കുട്ടനും ഡിംപൽ ഭാലും തമ്മിലുള്ളത്. ബിഗ് ബോസ് ഷോ നിർത്തിയതോടെ ഇരുവരും ഒന്നിച്ചുള്ള സൗഹദനിമിഷങ്ങൾ കൂടിയാണ് പ്രേക്ഷകർക്ക് മിസ്സായത്. ഇപ്പോഴിതാ, ആ ചങ്ങാതിമാരെ വീണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ.

ഡിംപൽ ഭാലാണ് ഷോയ്ക്ക് ശേഷം മണിക്കുട്ടനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കു വച്ചിരിക്കുന്നത്. സൗഹൃദമെന്നത് മധുരകരമായൊരു ഉത്തരവാദിത്വമാണെന്നും ഒരു അവസരമല്ലെന്നും ഡിംപൽ കുറിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഡിംപലിനും മണിക്കുട്ടനും പ്രത്യേകം ആർമികൾ വരെയുണ്ട്. ബിഗ് ബോസ് വീടിനകത്തെ ഇവരുടെ സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.

Read more: കൂട്ടുകാരിയ്ക്കായി ലേലം ജയിച്ച് മണിക്കുട്ടൻ, വിജയിയായി തിരിച്ചു വരൂ എന്ന് ഡിംപൽ; ഗെയിമിനപ്പുറത്തേക്കും തുടരുന്ന സൗഹൃദം

അതേസമയം, ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ആരാണ് വിജയി എന്ന് ചാനൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഗ്രാൻഡ് ഫിനാലെ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ഷൂട്ടിംഗ് അനുമതി നേടിയെടുത്ത് ഫിനാലെ ചിത്രീകരിക്കാനാണ് ചാനലിന്റെ തീരുമാനം.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan dimpal bhal friendship latest photo

Next Story
മലയാളത്തിന്റെ അമ്പിളിച്ചന്തമാണ് ഈ പെൺകുട്ടിSithara Krishnakumar, Sithara Krishnakumar childhood photo, singer sithara photo, Sithara Krishnakumar family, Sithara Krishnakumar daughter, Sithara Krishnakumar songs, സിതാര കൃഷ്ണകുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express