Bigg Boss Malayalam Season 3: ഇന്നലെ വീക്ക്‌ലി എപ്പിസോഡിനു എത്തിയ മോഹൻലാൽ രസകരമായ ഒരു ടാസ്ക് ആണ് മത്സരാർത്ഥികൾക്ക് നൽകിയത്. വിവിധ ജീവികളുടെ പേര് എഴുതിയ ബോർഡ് എടുത്ത് മത്സരാർത്ഥികളെ കാണിച്ചതിനു ശേഷം അവരിൽ ഓരോരുത്തരെയായി വിളിച്ച് വീടിനകത്ത് ആ ജീവിയുമായി താരതമ്യം ചെയ്യാവുന്ന ഒരു വ്യക്തിയുടെ പേര് പറയാൻ ആവശ്യപ്പെട്ടു. ഒപ്പം എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് മത്സരാർത്ഥികൾ വ്യക്തമാക്കുകയും വേണം.
Read more: ലാലേട്ടന് മുന്നിൽ ഡിംപലിനെ പ്രകോപിപ്പിച്ചു കൊണ്ട് സായിയുടെ ഡാൻസ്; വീഡിയോ
ഭാഗ്യലക്ഷ്മിയ്ക്ക് കിട്ടിയത് പെരുച്ചാഴി എന്ന ബോർഡ് ആണ്. “പെരുച്ചാഴി വരുന്നുണ്ട് എന്ന് നമ്മൾ അറിയുകയേ ഇല്ല, തുരന്ന് തുരന്ന് എത്താറാവുമ്പോഴാണ് അറിയുക. ഇവിടെ അത് മണിക്കുട്ടനാണ്. സൈലന്റായി ഇരിക്കുന്നെങ്കിലും മനോഹരമായി കളിക്കാൻ അറിയാം. നല്ല പ്ലെയർ ആണ്, നല്ല പെരുച്ചാഴി ആണ്,” എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
എന്താണ് ഇതിന് മറുപടി പറയാനുള്ളത് എന്ന് മോഹൻലാൽ മണിക്കുട്ടനോട് ആരാഞ്ഞു. “എനിക്കു വേണ്ട ആഹാരം ഞാനെപ്പോഴും തേടി കൊണ്ടിരിക്കും,” എന്നാണ് ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ശരിവച്ച് മണിക്കുട്ടൻ പറഞ്ഞത്. ചിരിയോടെയാണ് മണിക്കുട്ടൻ പ്രതികരിച്ചത്.
Bigg Boss Malayalam Season 3 Yesterday Episode 20 March Highlights
പതിവുപോലെ പോയവാരത്തെ വീടിനകത്തെ കുരുത്തക്കേടുകൾക്ക് മത്സരാർത്ഥികളെ ശാസിച്ചുകൊണ്ടാണ് മോഹൻലാൽ ഇന്നലെ ഷോ ആരംഭിച്ചത്. ഫിറോസ്- സജ്ന ദമ്പതികൾ തന്നെയാണ് ഇത്തവണയും മോഹൻലാലിന്റെ വഴക്ക് ഏറ്റുവാങ്ങിയത്. ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പാലിക്കാതെ, അതിനെ ചലഞ്ച് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ പെട്ടിയുമെടുത്ത് പുറത്തേക്ക് പോവാം എന്നാണ് മോഹൻലാൽ ഇരുവർക്കുമായി താക്കീത് നൽകിയത്.
ഗെയിം നിയമങ്ങൾ തെറ്റിച്ചതിനും വ്യക്തികളെ ലക്ഷ്യം വെച്ച് പേഴ്സണൽ ആയി അറ്റാക്ക് ചെയ്തതിനും ഫിറോസിനും സജ്നയ്ക്കും താരം ശിക്ഷ വിധിക്കുകയും ചെയ്തു. അപായം എന്നെഴുതിയ കറുത്ത മാസ്ക് ആണ് ലാലേട്ടൻ ഇരുവർക്കുമായി നൽകിയത്. 24 മണിക്കൂറും ഈ മാസ്ക് വെച്ചു നടക്കുക എന്നതാണ് ശിക്ഷ. എന്നാൽ മോഹൻലാൽ നിൽക്കെ തന്നെ, വീണ്ടും ഋതുവിനോട് മോശമായി സംസാരിച്ച ഫിറോസിന്റെ ശിക്ഷ 24 മണിക്കൂർ കൂടെ കൂട്ടി നൽകുകയാണ് മോഹൻലാൽ ചെയ്തത്. 48 മണിക്കൂർ മാസ്കും വെച്ച് വീടിനകത്ത് ഇടപെടുക എന്നതാണ് സജ്നയ്ക്കും ഫിറോസിനുമുള്ള ശിക്ഷ.
ഡ്രസ്സിംഗ് റൂമിൽ വെച്ച് മൈക്ക് ഊരി വച്ച് സജ്നയോട് നോമിനേഷൻ കാര്യം സംസാരിച്ച മജിസിയയ്ക്കും മോഹൻലാൽ താക്കീത് നൽകി. എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓർമയില്ല എന്നായിരുന്നു മജിസിയയുടെ മറുപടി. എനിക്കത് അറിയാം, പക്ഷേ ഞാനത് പബ്ലിക് ആയി പറഞ്ഞാൽ മജിയിസയ്ക്ക് ഷെയിം ആവുമെന്ന് മോഹൻലാൽ പറഞ്ഞു. ശിക്ഷയായി ജയിൽ വസ്ത്രവും മജിസിയയ്ക്ക് നൽകി. എന്നാൽ ഇനി മൈക്ക് ഊരിവച്ച് അത്തരം സംസാരമുണ്ടാവില്ല എന്ന് മജിസിയ ഉറപ്പു നൽകിയതോടെ ശിക്ഷയിൽ നിന്നും ഇളവു നൽകുകയായിരുന്നു.