Latest News

എന്തൊരു മനുഷ്യനാണ് അയാൾ!; മണിക്കുട്ടനെ കുറിച്ച് നടൻ സുധീർ

“അവൻ ഫ്ളാറ്റ് നേടിയാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസ്സ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കൾക്ക് അവനെയോർത്ത് അഭിമാനിക്കാം”

manikuttan, manikuttan bigg boss, mk bigg boss

Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോയിൽ നിന്നും മണിക്കുട്ടന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ നടുക്കത്തിലാണ് പ്രേക്ഷകർ. ടൈറ്റിൽ വിന്നർ ആവാൻ വരെ സാധ്യതകളേറെയുണ്ടായിരുന്ന മണിക്കുട്ടൻ ഷോയിൽ നിന്നും സ്വന്തം​ ഇഷ്ടപ്രകാരം പിൻമാറിയത് ആരാധകരെയും പ്രേക്ഷകരെയും വീടിനകത്തെ അയാളുടെ സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരുന്നു.

#bringbackmanikuttan #bringbackmk ഹാഷ് ടാഗുകളുമായി മണിക്കുട്ടനെ തിരികെ കൊണ്ടുവരാനായി സോഷ്യൽ മീഡിയയിൽ ക്യാമ്പെയ്നുകളും നടക്കുന്നുണ്ട്. വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്ത് മണിക്കുട്ടനെ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Read more: മണിക്കുട്ടൻ ഒരു കളിപ്പാവയല്ല: സൂര്യയോട് കയർത്ത് രമ്യ

ഇപ്പോഴിതാ, നടൻ സുധീർ മണിക്കുട്ടനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. “മണിക്കുട്ടൻ, എന്തൊരു മനുഷ്യനാണയാൾ! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേർന്ന, അസാധാരണമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള, ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടുപോലും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോൾ കരയുന്നത് കുറച്ചിൽ ആയി കാണാത്ത, കരയുന്നവരെ ചേർത്ത് നിർത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.”

“അവൻ ഫ്ളാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ വ്യക്തി ആളുകളുടെ മനസ്സ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കൾക്ക് അവനെയോർത്ത് അഭിമാനിക്കാം. ആർമികൾക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങൾ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ, സാക്ഷരകേരളം അർഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്… അവൻ ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോവില്ലെന്നു പ്രതീക്ഷിക്കുന്നു,” ഹൃദയസ്പർശിയായ കുറിപ്പിൽ സുധീർ പറയുന്നു.

manikuttan, manikuttan bigg boss, mk bigg boss

കഴിഞ്ഞ തിങ്കളാഴ്ചയിലെ എപ്പിസോഡിലാണ് മണിക്കുട്ടനുമായി ബന്ധപ്പെട്ട നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ബിഗ് ബോസിനോട് തനിക്ക് സംസാരിക്കണം എന്ന് അഭ്യർത്ഥിച്ച് മണിക്കുട്ടൻ കൺഫെഷൻ റൂമിലെത്തിയാണ് ഷോയിൽ തുടരാൻ താൽപ്പര്യമില്ലെന്ന കാര്യം അറിയിച്ചത്.

“സന്ധ്യയോടു തനിയ്ക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും, എന്നാൽ ഒരു കലാകാരിയെന്ന നിലയിൽ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധതയിൽ നിന്ന് വിരുദ്ധമായി ഒരു വിഷയം കണ്ടപ്പോൾ അതിനെ ചൂണ്ടികാണിയ്ക്കുകയായിരിന്നു. അതിലെ ശരിയിൽ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും,” ബിഗ് ബോസിനോടായി മണിക്കുട്ടൻ പറഞ്ഞു.

മോഹൻലാൽ എത്തിയ വാരാന്ത്യ ഷോയിൽ സന്ധ്യയും മണിക്കുട്ടനും തമ്മിലുള്ള പ്രശ്നം മോഹൻലാൽ ചോദിക്കുകയും മണിക്കുട്ടൻ സന്ധ്യയോട് മാപ്പ് പറഞ്ഞത് ശ്രദ്ധിക്കാതെ താൻ പ്രതിനിധീകരിക്കുന്ന കലാലോകത്തിനു വേണ്ടി മോഹൻലാൽ സന്ധ്യയോട് മാപ്പു പറയുകയും ചെയ്തിരുന്നു. ഈ സംഭവം മണിക്കുട്ടനെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു.

തനിയ്ക്ക് ഇവിടെ പല പ്രശ്ങ്ങളും ഉണ്ടായിട്ടും ഈ പ്ലാറ്റഫോമിനെ മതിച്ചാണ് താൻ ഇവിടെ നിന്നിട്ടുള്ളത്. ഇനി വീട്ടിൽ തുടരാൻ തനിയ്ക്ക് പ്രയാസമുണ്ടെന്നാണ് ബിഗ് ബോസിനോട് മണിക്കുട്ടൻ പറഞ്ഞത്. ബിഗ് ബോസ് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും മണിക്കുട്ടൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

താൻ ടാസ്കിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി തോന്നൽ മണികുട്ടനിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം വീടിനോടു വിടപറയാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്. “എന്റെ പതിനഞ്ചു വർഷത്തെ സിനിമ ജീവിതവും, സ്വപ്നങ്ങളും ഇവിടെ വെച്ചിട്ടാണ് താൻ പടി ഇറങ്ങുന്നതെന്ന,” മണിക്കുട്ടന്റെ വാക്കുകൾ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തിയിരുന്നു.

Read more: സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan back actor sudhir

Next Story
ബിഗ് ബോസ് താരം ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചുdimpal bhal, dimpal bhal father, dimpal bhal father death, dimpal bhal father dies, dimpal bhal father passes away
The moderation of comments is automated and not cleared manually by malayalam.indianexpress.com