Bigg Boss Malayalam Season 3: രസകരമായ ‘കളിയാട്ടം’ ടാസ്കിനാണ് ബിഗ് ബോസ് ഹൗസിൽ ഇന്നലെ തിരശ്ശീല ഉയർന്നത്. ജനപ്രിയ സിനിമകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ‘കളിയാട്ടം’ ടാസ്ക്. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും ബിഗ് ബോസ് നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതാണ് ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.
‘കളിയാട്ടം’ ടാസ്കിനായി ഓരോരുത്തർക്കും ബിഗ് ബോസ് നൽകിയ പാട്ടിന്റെ ലിസ്റ്റ് വായിച്ച് കേൾപ്പിച്ചത് അനൂപാണ്. തനിക്കു കിട്ടിയ കഥാപാത്രത്തെയും പാട്ടും കേട്ടപ്പോൾ ഭാഗ്യലക്ഷ്മി തലയിൽ കൈവച്ചുപോയി. ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ തരുണി അവതരിപ്പിച്ച അഞ്ചു വയസ്സുകാരി പെൺകുട്ടിയെ ആയിരുന്നു ഭാഗ്യലക്ഷ്മിയ്ക്ക് ആവിഷ്കരിക്കേണ്ടിയിരുന്നത്. ‘കുക്കുരു കുക്കു കുറുക്കൻ’ എന്ന പാട്ടിന് അനുസരിച്ചാണ് ഭാഗ്യലക്ഷ്മി ചുവടുവയ്ക്കേണ്ടത്. വീട്ടിലെ ഏറ്റവും മുതിർന്ന അംഗമായ ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് നൽകിയ വേഷം മറ്റു മത്സരാർത്ഥികളെയും ചിരിപ്പിക്കുന്നതായിരുന്നു.
എല്ലായ്പ്പോഴും വളരെ സീരിയസായി മാത്രം കാണാറുള്ള ഭാഗ്യലക്ഷ്മിയുടെ കുട്ടിവേഷം രസക്കാഴ്ചയാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. കുട്ടിത്തം മാറാത്ത സംസാരവുമായി മജിസിയയ്ക്ക് ഒപ്പമുള്ള ഭാഗ്യലക്ഷ്മിയുടെ സീനുകളും ശ്രദ്ധ കവരുന്നതായിരുന്നു.
പൊതുവെ, ബിഗ് ബോസ് ഹൗസിലെ മോണിംഗ് ഡാൻസ് സെക്ഷനിൽ കൂടെ ചുവടുവെയ്ക്കാൻ മടി കാണിക്കുന്ന ഭാഗ്യലക്ഷ്മി എങ്ങനെയാണ് തനിക്കു കിട്ടിയ ഡാൻസ് ടാസ്ക് അവതരിപ്പിക്കുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Read more Bigg Boss Stories Here:
- Bigg Boss Malayalam Season 3 Latest Episode 17 March Highlights: പരസ്പരം കൊമ്പുകോർത്ത് സായിയും ഫിറോസും
- Bigg Boss Malayalam 3: ബിഗ് ബോസ് നൽകിയ നിർദ്ദേശം കേട്ട് തലയ്ക്ക് കൈവെച്ച് ഭാഗ്യലക്ഷ്മി; വീഡിയോ
- Bigg Boss Malayalam: തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല; ഭാഗ്യലക്ഷ്മിയോട് മണിക്കുട്ടൻ
- Bigg Boss Malayalam Season 3 Latest Episode 18 March Live Updates: റംസാന്റെ തകർപ്പൻ ഡാൻസ് കണ്ട് കിളിപോയി ഡിംപൽ; ബിഗ് ബോസിൽ ഇന്ന്
- Bigg Boss Malayalam 3: മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സൂര്യ; വീഡിയോ
- Bigg Boss Malayalam 3: പണി വരുന്നുണ്ട് മോനേ, കരുതിയിരുന്നോ; സായിയെ സ്കെച്ച് ചെയ്ത് ഫിറോസ് ഖാൻ