scorecardresearch

Bigg Boss Malayalam 3: ബിഗ് ബോസ് നൽകിയ നിർദ്ദേശം കേട്ട് തലയ്ക്ക് കൈവെച്ച് ഭാഗ്യലക്ഷ്മി; വീഡിയോ

Bigg Boss Malayalam Season 3: വീട്ടിലെ ഏറ്റവും മുതിർന്ന അംഗമായ ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് നൽകിയ വേഷം മറ്റു മത്സരാർത്ഥികളെയും ചിരിപ്പിക്കുന്നതായിരുന്നു

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam Bhagyalakshmi, Bhagyalakshmi dance, bigg boss malayalam season 3 March 17 episode, Bigg boss malayalam today episode hotstar, bigg boss malayalam season 3 March 15 episode, Bigg Boss malayalam day 29, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 3: രസകരമായ ‘കളിയാട്ടം’ ടാസ്കിനാണ് ബിഗ് ബോസ് ഹൗസിൽ ഇന്നലെ തിരശ്ശീല ഉയർന്നത്. ജനപ്രിയ സിനിമകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ‘കളിയാട്ടം’ ടാസ്ക്. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും ബിഗ് ബോസ് നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതാണ് ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.

Read Here: Bigg Boss Malayalam Season 3 Latest Episode 17 March Live Updates: ബിഗ് ബോസ് വീട്ടിൽ ഇന്ന്, ‘കളിയാട്ടം’ തുടർന്ന് മത്സരാർത്ഥികൾ

‘കളിയാട്ടം’ ടാസ്കിനായി ഓരോരുത്തർക്കും ബിഗ് ബോസ് നൽകിയ പാട്ടിന്റെ ലിസ്റ്റ് വായിച്ച് കേൾപ്പിച്ചത് അനൂപാണ്. തനിക്കു കിട്ടിയ കഥാപാത്രത്തെയും പാട്ടും കേട്ടപ്പോൾ ഭാഗ്യലക്ഷ്മി തലയിൽ കൈവച്ചുപോയി. ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ തരുണി അവതരിപ്പിച്ച അഞ്ചു വയസ്സുകാരി പെൺകുട്ടിയെ ആയിരുന്നു ഭാഗ്യലക്ഷ്മിയ്ക്ക് ആവിഷ്കരിക്കേണ്ടിയിരുന്നത്. ‘കുക്കുരു കുക്കു കുറുക്കൻ’ എന്ന പാട്ടിന് അനുസരിച്ചാണ് ഭാഗ്യലക്ഷ്മി ചുവടുവയ്ക്കേണ്ടത്. വീട്ടിലെ ഏറ്റവും മുതിർന്ന അംഗമായ ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് നൽകിയ വേഷം മറ്റു മത്സരാർത്ഥികളെയും ചിരിപ്പിക്കുന്നതായിരുന്നു.

എല്ലായ്പ്പോഴും വളരെ സീരിയസായി മാത്രം കാണാറുള്ള ഭാഗ്യലക്ഷ്മിയുടെ കുട്ടിവേഷം രസക്കാഴ്ചയാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. കുട്ടിത്തം മാറാത്ത സംസാരവുമായി മജിസിയയ്ക്ക് ഒപ്പമുള്ള ഭാഗ്യലക്ഷ്മിയുടെ സീനുകളും ശ്രദ്ധ കവരുന്നതായിരുന്നു.


പൊതുവെ, ബിഗ് ബോസ് ഹൗസിലെ മോണിംഗ് ഡാൻസ് സെക്ഷനിൽ കൂടെ ചുവടുവെയ്ക്കാൻ മടി കാണിക്കുന്ന ഭാഗ്യലക്ഷ്മി എങ്ങനെയാണ് തനിക്കു കിട്ടിയ ഡാൻസ് ടാസ്ക് അവതരിപ്പിക്കുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Read more Bigg Boss Stories Here:

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 latest episode bhagyalakshmi video