Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

Bigg Boss Malayalam Season 3 Latest Episode 31 March Highlights: വീക്ക്‌ലി ടാസ്കിനൊടുവിൽ ശ്മശാന മൂകതയിൽ ബിഗ് ബോസ് വീട്

Bigg Boss Malayalam Season 3 Latest Episode 31 March Highlights: ബിഗ് ബോസ് ഹൗസിലെ 46-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 31 March Highlights: ബിഗ് ബോസ് വീട്ടിൽ ഇത് മത്സരാർത്ഥികളുടെ 46-ാം ദിനം. ‘അലക്കു കമ്പനി’ എന്ന പുതിയ വീക്ക്‌ലി ടാസ്കിന്റെ ചൂടിലാണ് മത്സരാർത്ഥികൾ എല്ലാം തന്നെ. ഇന്നലെയാണ് ‘അലക്കുകമ്പനി’ ടാസ്കിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. പതിവുപോലെ രണ്ടു ഗ്രൂപ്പായി തിരിച്ച് നടത്തിയ ടാസ്ക് മത്സരാർത്ഥികൾ തമ്മിലുള്ള ചില്ലറ ഉരസലുകളിലൂടെയാണ് കടന്നുപോയത്.

ഇന്നലത്തെ വഴക്കുകളുടെ തുടർച്ച തന്നെയാണ് ഇന്നും ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ശേഖരിച്ച അഴുക്കു വസ്ത്രങ്ങൾ ക​ഴുകി ഉണക്കി തേച്ചു വൃത്തിയാക്കിയതോടെ ക്വാളിറ്റി ചെക്കറെ കൊണ്ട് പരിശോധിപ്പിക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകി. ടാസ്ക് പ്രകാരം ഓരോ ടീമിന്റെയും വസ്ത്രങ്ങൾ പരിശോധിക്കേണ്ടത് എതിർ ടീമിന്റെ ക്വാളിറ്റി ചെക്കർ ആണ്.

സന്ധ്യ, ഭാഗ്യലക്ഷ്മി, സൂര്യ, അനൂപ്, അഡോണി, കിടിലം ഫിറോസ് എന്നിവർ അടങ്ങിയ എ ടീമിന്റെ വസ്ത്രങ്ങൾ പരിശോധിച്ചത് ബി ടീമിന്റെ ക്വാളിറ്റി ചെക്കറായ നോബിയാണ്. 25 വസ്ത്രങ്ങൾ റിജക്റ്റ് ചെയ്ത നോബി 5 വസ്ത്രങ്ങളാണ് സ്വീകരിച്ചത്.

അടുത്തത് മണിക്കുട്ടൻ, ഋതു, റംസാൻ, സായി, നോബി, ഫിറോസ്, സജ്ന എന്നിവർ അടങ്ങിയ ബി ടീമിന്റെ ഊഴം ആയിരുന്നു.  സന്ധ്യയായിരുന്നു ബി ടീമിന്റെ ക്വാളിറ്റി ചെക്കർ.  മണിക്കുട്ടൻ, ഫിറോസ് ഖാൻ, റംസാൻ എന്നിവരാണ്   ക്വാളിറ്റി ചെക്കറായ സന്ധ്യയെ സമീപിച്ചത്.  അഴുക്കുകൾ ഇല്ലാത്ത, ചുളിവില്ലാത്ത ഡ്രസ്സ് പോലും സന്ധ്യ നിരസിച്ചതോടെ ടീം അംഗങ്ങൾ സന്ധ്യയുമായി വഴക്കായി. വഴക്ക് കനത്തതോടെ ബി ടീമിന്റെ മൊത്തം ഡ്രസ്സുകൾ റിജക്റ്റ് ചെയ്യുന്നു എന്ന നിലപാടാണ് സന്ധ്യ സ്വീകരിച്ചത്.

ക്വാളിറ്റി ചെക്കറുമായുള്ള ബി ടീമിന്റെ പ്രശ്നത്തിൽ ഒടുവിൽ ബിഗ് ബോസ് ഇടപ്പെട്ടാണ് ഒത്തുതീർപ്പാക്കിയത്. ക്വാളിറ്റി ചെക്കിൽ  ബി ടീമിന്റെ 29 വസ്ത്രങ്ങളിൽ നിന്നും 6 ഡ്രസ്സുകളാണ് ഒടുവിൽ സന്ധ്യ സ്വീകരിച്ചത്. അതോടെ ബി ടീം വിജയികളായി.

അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് ബി ടീമിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച മൂന്നുപേരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദേശം നൽകി. വീക്ക്‌ലി ടാസ്കിൽ പരാജയം ഏറ്റുവാങ്ങിയ എ ടീമിലെ മോശം പ്രകടനം കാഴ്ച വച്ച രണ്ടുപേരാണ് ഇത്തവണ ജയിലിൽ പോവേണ്ടതെന്നും ബിഗ് ബോസ് വ്യക്തമാക്കി.

ടാസ്കുകൾ കനത്തതോടെ മത്സരാർത്ഥികളും മാനസികമായി തളർന്നു തുടങ്ങിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയും സൂര്യയുമെല്ലാം വീട്ടിലെ മറ്റ് അംഗങ്ങളോട് തങ്ങളുടെ വിഷമം പങ്കുവെച്ചു. മൊത്തം നെഗറ്റീവിയാണ് ഇപ്പോൾ, ഇങ്ങനെയാണെങ്കിൽ എനിക്കിവിടെ തുടരാൻ കഴിയില്ലെന്നാണ് ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോട് വിഷമത്തോടെ പറഞ്ഞത്. ഫിറോസ് ഖാന്റെ മാനസിക ആക്രമണം തന്നെ വല്ലാതെ തളർത്തുന്നു എന്നായിരുന്നു സൂര്യ ബിഗ് ബോസിനോട് സങ്കടം പറഞ്ഞത്.

പൊതുവെ പ്രകോപനങ്ങളിൽ വീഴാത്ത മണിക്കുട്ടൻ പോലും സന്ധ്യയോട് കയർക്കുന്ന കാഴ്ചയ്ക്കും എപ്പോഴും മറ്റുള്ളവരെ വെല്ലുവിളിക്കുന്ന റംസാൻ കരയുന്ന കാഴ്ചയ്ക്കും ഇന്ന് ബിഗ് ബോസ് വീട് സാക്ഷിയായി. സായിയുമായി കഴിഞ്ഞ ദിവസം ഉണ്ടായ തർക്കം മനസ്സിലേക്ക് എടുത്തായിരുന്നു അഡോണിയുടെ പെരുമാറ്റം. സായി- അഡോണി-റംസാൻ സൗഹൃദത്തിലും ചെറിയ രീതിയിൽ വിള്ളൽ വീഴ്ത്തിയ ഒന്നായി ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക് മാറി.

Bigg Boss Malayalam Season 3 Yesterday Episode: ബിഗ് ബോസ് വീട്ടിൽ ഇന്നലെ നടന്നത്

മുഷിഞ്ഞ തുണികൾ അലക്കി അയേൺ ചെയ്ത് കൊടുക്കുക എന്നതാണ് ‘അലക്കു കമ്പനി’ ടാസ്കിൽ മത്സരാർത്ഥികൾ ചെയ്യേണ്ടത്. രണ്ടു ടീമുകളായി തിരിച്ചാണ് മത്സരം നടന്നത്. സന്ധ്യ, ഭാഗ്യലക്ഷ്മി, സൂര്യ, അനൂപ്, അഡോണി, കിടിലം ഫിറോസ് എന്നിവരാണ് ടീം എയിൽ ഉള്ളത്. മണിക്കുട്ടൻ, ഋതു, റംസാൻ, സായി, നോബി, ഫിറോസ്, സജ്ന എന്നിവരാണ് ടീം ബിയിലെ അംഗങ്ങൾ. സ്കിറ്റിനിടെ തുടരെ തുടരെ മത്സരാർത്ഥികൾ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്.

സായി വിഷ്ണുവാണ് ഈ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ വീണ്ടും ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ പ്രക്രിയ നടന്നു. ഫിറോസ് സജ്ന (6), അനൂപ് (4), ഭാഗ്യലക്ഷ്മി (3), സൂര്യ (3), ഫിറോസ് (3), റംസാൻ (2), സന്ധ്യ (2), നോബി (2) എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്.

Read more: Bigg Boss Malayalam 3: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

Live Blog

Bigg Boss Malayalam Season 3 Latest Episode 31 March Highlights


23:08 (IST)31 Mar 2021

വിജയികളായി ബി ടീം

ക്വാളിറ്റി ചെക്കറുമായുള്ള ബി ടീമിന്റെ പ്രശ്നത്തിൽ ഒടുവിൽ ബിഗ് ബോസ് ഇടപ്പെട്ട് ടാസ്ക് ഒത്തുതീർപ്പാക്കി.  ക്വാളിറ്റി ചെക്കിൽ എ ടീമിന്റെ 5 ഡ്രസ്സുകളും  ബി ടീമിന്റെ 6 ഡ്രസ്സുകളുമാണ് സ്വീകരിക്കപ്പെട്ടത്. അതോടെ ബി ടീം വിജയികളായി. അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് ബി ടീമിൽ നിന്നും മികച്ച പ്രകടനം  കാഴ്ച വച്ച മൂന്നുപേരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ബിഗ് ബോസ് നിർദേശം നൽകി. വീക്ക്‌ലി ടാസ്കിൽ പരാജയം ഏറ്റുവാങ്ങിയ എ ടീമിലെ മോശം പ്രകടനം കാഴ്ച വച്ച രണ്ടുപേരാണ് ഇത്തവണ ജയിലിൽ പോവേണ്ടത്. 

23:04 (IST)31 Mar 2021

വീക്ക്‌ലി ടാസ്കിനിടെ സന്ധ്യയുടെ അനീതി; ക്ഷോഭിച്ച് ബി ടീമംഗങ്ങൾ

ശേഖരിച്ച വസ്ത്രങ്ങൾ ക്വാളിറ്റി ചെക്കറെ കൊണ്ട് പരിശോധിക്കുന്നതിനിടയിൽ വീണ്ടും സംഘർഷം. മണിക്കുട്ടൻ, ഫിറോസ് ഖാൻ എന്നിവരുടെ ബി ടീം ക്വാളിറ്റി ചെക്കറായ സന്ധ്യയെ സമീപിച്ചപ്പോഴാണ് വഴക്കുണ്ടായത്. അഴുക്കുകൾ ഇല്ലാത്ത, ചുളിവില്ലാത്ത ഡ്രസ്സ് പോലും സന്ധ്യ നിരസിച്ചതാണ് ടീം ബിയെ ചൊടിപ്പിച്ചത്. വഴക്ക് കനത്തതോടെ ബി ടീമിന്റെ മൊത്തം ഡ്രസ്സുകൾ റിജക്റ്റ് ചെയ്തു എന്ന നിലപാടിലാണ് സന്ധ്യ എത്തിയത്. 

19:45 (IST)31 Mar 2021

വീക്ക്‌ലി ടാസ്ക് അവസാനിച്ചതോടെ ശോകമൂകമായി ബിഗ്‌ബോസ് വീട്

വീക്ക്‌ലി ടാസ്ക് അവസാനിച്ചതോടെ ശോകമൂകമായ ബിഗ്‌ബോസ് വീടിന്റെ കാഴ്ചകളാണ് ഇന്നത്തെ പ്രമോയിൽ കാണാൻ കഴിയുന്നത്. ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ചവർ ആരൊക്കെ?  ആരൊക്കെയാണ് ഇത്തവണ ജയിൽ ശിക്ഷ ഏറ്റുവാങ്ങുക എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

19:42 (IST)31 Mar 2021

മത്സരവീര്യം മുറുകുന്നു, വഴക്കും

അലക്കുകമ്പനി ടാസ്കിന്റെ രണ്ടാമത്തെ ദിവസവും വലിയ വഴക്കുകളാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ക്വാളിറ്റി ഇൻസ്പെക്ടറായ സന്ധ്യയോട് ഏറ്റുമുട്ടുന്ന മണിക്കുട്ടനെയാണ് ഇന്നത്തെ പ്രമോയിൽ കാണാൻ സാധിക്കുക.

Bigg Boss Malayalam Season 3 Latest Episode 31 March Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 31 march live online updates

Next Story
എൻജോയ് എൻചാമി ഗാനത്തിനൊപ്പം ചുവടുവെച്ച് ബിഗ് ബോസ് താരം ഏഞ്ചൽEnjoy Enjaami, Enjoy Enjaami song, Enjoy Enjaami dance, Enjoy Enjaami trending, Angel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction
The moderation of comments is automated and not cleared manually by malayalam.indianexpress.com