scorecardresearch

Bigg Boss Malayalam Season 3 Latest Episode 30 April Highlights: ഡിംപലിന്റെ അഭാവത്തിലും ഡിമ്പലിനെ ഓർക്കുന്ന സഹ മത്സരാർഥികൾ

Bigg Boss Malayalam Season 3 Latest Episode 30 April Highlights: ബിഗ് ബോസ് വീട്ടിലെ 75-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 30 April Highlights: ബിഗ് ബോസ് വീട്ടിലെ 75-ാം ദിവസത്തെ കാഴ്ചകൾ

author-image
WebDesk
New Update
Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 30 April Highlights: ഡിമ്പലിനെ ഓർത്തു കണ്ണീരൊഴുക്കിയിരുന്ന  മണിയെ കാണിച്ചു കൊണ്ടാണ് എഴുപത്തി അഞ്ചാം എപ്പിസോഡ് തുടങ്ങുന്നത് തന്നെ. അദ്ദേഹത്തിന്റെ അവസ്ഥയിൽ നിന്ന് മണി രാത്രിയിൽ ഉറങ്ങിയിട്ടില്ലയെന്നു തോന്നുന്നു.

Advertisment

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

സംഗീത സുരഭിലമായ സുപ്രഭാത ടാസ്ക്

ഋതുവിന്റെ സഹായത്തോടെ എല്ലാവരെയും അനൂപ് പാട്ടു പഠിപ്പിയ്ക്കുന്നു. നോബി മനോഹരമായി 'സന്യാസിനി' എന്നാ പാട്ടു പാടി. പിന്നെ എല്ലാവരും ഡിമ്പലിന്റെ അച്ഛന് വേണ്ടി പ്രാർഥിച്ചു. സായി പറയു ന്നുണ്ട് ഞങ്ങൾ എല്ലാവരും കൂടെയുണ്ട്, ഇവിടെയായതു കൊണ്ടാണ് അല്ലെങ്കിൽ കൂടെ ഉണ്ടാകുമെന്നു, ശരീരം സൂക്ഷിക്കണമെന്നും സായി പറയുന്നു. മണിയും ഡിമ്പലിനെ ഓർത്തു സങ്കടത്തിലാണ്.  മണിയോട് വീട്ടിൽ ഡിമ്പലിന്റെ കുടുംബം അവളെ ആശ്വസിപ്പിക്കുമെന്നും, മണി സ്ട്രോങ്ങായി ഇരിക്കണമെന്നും ഋതു അദ്ദേഹത്തെ ഓർമ്മിപ്പിയ്ക്കുന്നു .

ഉന്തു വണ്ടിയിൽ ഉന്തി ജയിക്കാൻ ഒരു ക്യാപ്റ്റൻസി ടാസ്ക്

ഓരോരുത്തരെയും പിന്തുണയ്ക്കുന്നവർ അവരുടെ ഒപ്പം നിൽക്കുക എന്നതായിരുന്നു ആദ്യ നിർദ്ദേശം. അതിനു ശേഷം അവരെ ഓരോരുത്തരെയായി ഉന്തു വണ്ടിയിൽ ഇരുത്തി, സ്റ്റാർട്ടിൽ നിന്ന് ഫിനിഷ് പോയിന്റിൽ എത്തി തിരിച്ചു വരുക എന്നതായിരുന്നു ടാസ്ക്.

width="560" height="314" style="border:none;overflow:hidden"
scrolling="no" frameborder="0" allowfullscreen="true" allow="autoplay;
clipboard-write; encrypted-media; picture-in-picture; web-share"
allowFullScreen="true">

Advertisment

പന്ത്രണ്ടാം ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപെട്ടത് അഡോണിയാണ്.

സൂര്യയെ കൺഫഷൻ മുറിയിലേയ്ക്കു വിളിച്ചെങ്കിലും മുറി തുറക്കാൻ താമസിച്ചപ്പോൾ സഹമത്സരാർഥികൾ തമാശക്ക് സൂര്യയെ വീട്ടിൽ വിടാനായിരിയ്ക്കും ചിലപ്പോൾ വിളിയ്ക്കുന്നതെന്നു പറഞ്ഞു കളിപ്പിയ്ക്കുന്നുണ്ട്. വെറുതെ വിളിച്ചതാണെന്നു പറയുന്നു. അതിനു ശേഷം സൂര്യയ്ക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്നു. അതിനു ശേഷം അവളോട് തിരിച്ചു ബിഗ് ബോസ് വീട്ടിലേയ്ക്കു തന്നെ പൊക്കോളാൻ പറയുന്നു.

ബിഗ് ബോസ് എല്ലാവരെയും വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൂര്യയെയും വിളിച്ചത്.

ക്യാമറയെ കബളിപ്പിച്ച കള്ളക്കടത്ത് ടീമുകൾ

രണ്ടു ടീമുകളാണ് തിരിഞ്ഞ സ്‌പോൺസേർഡ് ടാസ്ക്ക്  സെക്യൂരിറ്റി ടീമിനെ മറികടന്നു കള്ളകടത്ത് ടീം വന്നു ക്യാമറയ്ക്കു മുന്നിൽ നിന്ന് അവരുടെ കള്ളകടത്ത് സ്റ്റാർറ്റര്ജി പറയുക എന്നതായിരുന്നു. രമ്യയും ഫിറോസുമായിരുന്നു വിധികർത്താക്കൾ. ഋതുവിന്റെ ടീം കടത്തിയത് ഒരു മോതിരമാണ് അത് അവർ വിജയകരമായി ചെയ്തു. നോബിയുടെ ടീം കടത്തിയത് നോബിയുടെ തന്നെ ശരീരത്തിലുള്ള മാലയും മോതിരവുമായിരുന്നു. ഈ ടാസ്ക്കിൽ ഋതുവിന്റെ ടീം ജയിച്ചു.

എല്ലാവരും കളിചിരി തമാശകളിൽ മുഴുകുമ്പോഴും മണിയെ ഡിമ്പലിന്റെ അച്ഛന്റെ വിടവാങ്ങൽ തന്റെ കുടുംബത്തിലെ ഒരു ദുരന്തം പോലെ വേട്ടയാടുന്നുവെന്നു തോന്നുന്നു.

ഏറ്റവും പ്രിയപ്പെട്ട ചെങ്ങാതി

നോബി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി കണ്ടത് റംസാനെയാണ്, സ്വന്തം മോനെ പോലെയാണ് റംസാനെന്നു നോബി പറയുന്നു. ഫിറോസ് പറയുന്നത് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായി മനസ്സിൽ കാണുന്നത് മണിയെയാണ്, തന്നെ  സ്വാധീനിയ്ക്കുന്ന ഏറ്റവും വലിയ വ്യക്തി മണിയാണ്.

അത്രയേറെ മണി തന്റെ മനസിലുണ്ടെന്നു ഫിറോസ് പറയുന്നു . റംസാൻ അഡോണിയെയാണ് ഏറ്റവും വലിയ സുഹൃത്തായി പറയുന്നത്. ഋതു പറയുന്നത് ഋതുവിനെ സ്വാധീനിച്ചത് നോബിയാണ് എന്നാണ്. മണി പറയുന്നത് , തന്റെ മരിച്ചു പോയ സുഹൃത്ത് റൈനോജിനെ പോലെയെന്നെന്നാണ്. തങ്ങൾക്കിടയിൽ ഒരു വലിയ സുഹൃത്ത്ബന്ധം ഉണ്ടായിരുന്നത്, എവിടെയോ നഷ്ട്ടപ്പെട്ടു പോയ ഒരു സുഹൃത്തിനെ കിട്ടിയത് ഡിമ്പളിലൂടെയാന്നെന്നു മണി പറയുന്നു.

രമ്യ പ്രിയപ്പെട്ട കൂട്ടുകാരനായി പറഞ്ഞത് നോബിയെയാണ്. അനൂപിന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി പറഞ്ഞത് മണികുട്ടനാണ്. സായി പറയുന്നത് തനിക്കു കിട്ടിയ കൂട്ടുകാർ അഡോണിയും റംസാനാണ് എന്നാൽ ഇടയ്ക്കു എപ്പോഴോ അവർ അകന്നതായി തോന്നി, പക്ഷെ അത് ഒന്ന് കെട്ടി പിടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന് സായ് പറയുന്നു. അത് കേട്ട് അവന്റെ ചെങ്ങായികൾ അവനിലേക്ക്‌ എത്തുന്നു.

എല്ലാവര്ക്കും അവരവരുടെ ചെങ്ങാതികളെ തിരിച്ചറിയാൻ ഒരവസരം നൽകിയ ഹൃദയസ്പർശിയായ ടാസ്‌കായിരുന്നു ബിഗ് ബോസ് അവർക്കു നൽകിയത്.

അതിനു ശേഷം മണി ഡിമ്പലിനെ തിരിച്ചു കൊണ്ട് വരണമെന്നു ഒരു സുഹൃത്തെന്ന രീതിയിലും സഹ മത്‌സരാർഥിയെന്ന രീതിയിലും അപേക്ഷിയ്ക്കുന്നു.

മനുഷ്യനെ കണ്ണ് നീര് ശുദ്ധിവരുത്തി സ്പുടം ചെയ്തെടുക്കുന്നോ ബിഗ് ബോസ് വീട്?

ഫിറോസും ഋതുവും സൂര്യയും റംസാന് കടന്നു പോന്ന ദിവസങ്ങളെക്കുറിച്ചു പറയുമ്പോഴാണ് ഫിറോസ് പറയുന്നത്  ആ വീട്ടിൽ കരയാത്തവർ ആരുമില്ലെന്ന്. എത്രയധികം മാനസിക സംഘര്ഷങ്ങളിലൂടെയാണ് മത്സരാർഥികൾ കടന്നു പോകുന്നതെന്ന്, അദ്ദേഹത്തിന്റെ വാക്കുകൾ വെളിവാക്കുന്നു.

പ്രോമോ

വാരാന്ത്യത്തിൽ പതിവ് പോലെ മോഹൻലാലെത്തുന്നത് മത്സരങ്ങളും, കളിയും കാര്യവുമായാണ്. വ്യത്യസ്തമായ ഒരു ഫുട്ബോൾ മത്സരം അദ്ദേഹം മത്‌സരാർഥികളിലായി ഒരുക്കിയിട്ടുണ്ട്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: