Bigg Boss Malayalam Season 3 Latest Episode 30 April Live Online Updates: വളരെയേറെ വികാര വിക്ഷോഭങ്ങളിലൂടെ മത്സരാർഥികളേവരും കടന്നു പോയ ദിവസമായിരുന്നു 74-ാം ദിവസം. മണിക്കുട്ടന്റെ മടങ്ങി വരവും, ഡിംപലിന്റെ അച്ഛന്റെ മരണവും ഏവരെയും ബാധിച്ചു. എന്നാൽ ഷോ മസ്റ്റ് ഗോ എന്നാണല്ലോ. 75-ാം ദിവസം കടുത്ത ക്യാപ്റ്റൻസി മത്സരത്തിലേയ്ക്ക് കടക്കുന്ന അനൂപിനെയും, റംസാനെയും, അഡോണിയെയുമാണ് കാണാൻ കഴിയുന്നത്. ഇന്നലെ വീട്ടിൽ വായിച്ച കുറിപ്പിൽ നിന്ന് ഈ സീസണിലെ അവസാന ക്യാപ്റ്റൻസി മത്സരമാണിത്. അതിനാൽ തന്നെ ഏവരും വർധിച്ച വീര്യത്തോടെയാണ് മത്സരിക്കുന്നത്.
ശത്രുവാര് മിത്രമാര് ബന്ധനത്തിൽ നോവറിയും കിളി മകളെ പറയൂ
എഴുപത്തിഅഞ്ചു ദിവസങ്ങൾ ഒരു വീടിന്റെ ബന്ധനത്തിനുള്ളിൽ കഴിയുമ്പോൾ നല്ല സുഹൃത്തുക്കളുണ്ടാവുക സ്വാഭാവികമാണ്. അത് തന്നെയാണ് ബിഗ് ബോസ് ഇന്ന് മത്സരാർഥികളോട് ചോദിക്കുന്നതും. ആരാണ് വീട്ടിലെ നിങ്ങളുടെ സുഹൃത്ത്?
സായിയും റംസാനും തമ്മിൽ നിലനിൽക്കുന്ന ശീതസമരവും, വീട്ടിൽ പലപ്പോഴും തന്റെ സുഹൃത്ത് സൂര്യയാണെന്നു പറഞ്ഞിരുന്ന മണി, ഇപ്പോഴത്തെ പുതിയ തിരിച്ചറിവിൽ അത് മാറ്റി പറയുമോ എന്നതുമറിയാൻ ഇവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.