Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 Latest Episode 29 March Highlights: ബിഗ് ബോസ് വീട്ടിലെ ഓണവില്ല് ഒടിയുന്നു; പരസ്പരം ഏറ്റുമുട്ടി ഫിറോസും ഡിംപലും

Bigg Boss Malayalam Season 3 Latest Episode 29 March Highlights: ബിഗ് ബോസ് ഹൗസിലെ 44-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 29 March Highlights: മറ്റൊരു എലിമിനേഷനെ കൂടി അതിജീവിച്ച് ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. ഒന്നിച്ച് വന്ന ലക്ഷ്മിയുടെയും മജിസിയയുടെയും പിന്നീട് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ രമ്യ പണിക്കർ, ഏഞ്ചൽ, മിഷേൽ എന്നിവരുടെയും വിടപറയലിനു മത്സരാർത്ഥികൾ ഇതിനകം സാക്ഷികളായി കഴിഞ്ഞു.

Read more: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? മജിസിയ പറയുന്നു

മത്സരം മുറുകുമ്പോൾ വീടിന്റെ പടിയിറങ്ങി പോയതത്രയും സ്ത്രീകൾ മാത്രമാണ് എന്നത് ബിഗ് ബോസ് വീട്ടിലെ ഭാഗ്യലക്ഷ്മി, സന്ധ്യ പോലുള്ളവരെയും അസ്വസ്ഥരാക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിടിലം ഫിറോസുമായി ഇക്കാര്യത്തെ ചൊല്ലി ഭാഗ്യലക്ഷ്മിയും സന്ധ്യയും സംസാരിക്കുകയും ചെയ്തിരുന്നു. “പടിയിറങ്ങേണ്ടത് സ്ത്രീകളാണ്, ഇവിടെ ഞങ്ങൾ മാത്രം മതി,” എന്ന പുരുഷചിന്ത ആർക്കെങ്കിലുമുണ്ടോ എന്നാണ് ഭാഗ്യലക്ഷ്മിയും സന്ധ്യയും ചർച്ച ചെയ്തത്. എന്തായാലും, ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ മജിസിയ കൂടി പടിയിറങ്ങിയതോടെ മത്സരം മുറുകുന്നു എന്ന ഫീലിൽ എത്തിയിട്ടുണ്ട് ബിഗ് ബോസ് കുടുംബാംഗങ്ങൾ.

സായി വിഷ്ണുവാണ് ഈ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സായിയുടെ ക്യാപ്റ്റൻസി തുടങ്ങിയതിനു പിന്നാലെ, വീടിന് അകത്തെ ആദ്യത്തെ അടിയും ആരംഭിച്ചിരിക്കുകയാണ്. ഫിറോസ് ഖാനും ഡിംപലും തമ്മിലാണ് ഇപ്പോൾ ഏറ്റുമുട്ടിയിരിക്കുന്നത്. പതിവു പോലെ അടുക്കളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്നുമാണ് വഴക്കിന്റെ തുടക്കം.

Read more: Bigg Boss Malayalam Season 3 Latest Episode 28 March Highlights: ബിഗ് ബോസ് വീട്ടിൽ നിന്നും മജ്സിയ പുറത്തേക്ക്

കഴിഞ്ഞ ആഴ്ച, കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസിയിൽ പൊതുവെ സമാധാനപൂർണമായാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. അടികളും ബഹളങ്ങളുമൊക്കെ ഒത്തുതീർപ്പാക്കാനാണ് ഫിറോസ് കൂടുതലും ശ്രമിച്ചത്. വീടിനകത്തെ സമാധാനത്തിന്റെ ഓണവില്ല് ഒടിയ്ക്കല്ലേ എന്ന ക്യാപ്റ്റന്റെ അഭ്യർത്ഥന പലപ്പോഴും അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ നിന്നും തങ്ങളെ വിലക്കിയെന്നും ഒരു പ്രഷർ കുക്കറിനകത്ത് ഇരിക്കുന്ന ഫീലിംഗ് ആണ് അതുവഴി ഉണ്ടായതെന്നും മത്സരാർത്ഥികൾ മോഹൻലാലിനോട് തുറന്നു പറഞ്ഞിരുന്നു. ‘ഓണവില്ലി’ന്റെ അതിപ്രസരം നിറഞ്ഞ കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസി സമ്പൂർണ്ണ പരാജയമായിരുന്നു എന്നാണ് മത്സരാർത്ഥികൾ വിലയിരുത്തിയത്.

Read more: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

Live Blog

Bigg Boss Malayalam Season 3 Latest Episode 29 March Highlights














23:33 (IST)29 Mar 2021





















ബിഗ് ബോസ് വീട്ടിലെ ഫെമിനിസം

അഞ്ചു പെൺകുട്ടികൾ തുടർച്ചയായി ബിഗ് ബോസ് വീടിനകത്തു നിന്നു പടിയിറങ്ങിയതോടെ വീടിനകത്തെ സ്ത്രീ മത്സരാർത്ഥികളുടെ ചിന്താരീതിയിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ ഗെയിം മികവിനെ പലപ്പോഴും വീടിനകത്തെ പുരുഷന്മാർ അംഗീകരിക്കുന്നില്ല എന്നാണ് സന്ധ്യയും ഭാഗ്യലക്ഷ്മിയും സംസാരിക്കുന്നത്. സൂര്യയോടും ഇരുവരും ഇക്കാര്യം സംസാരിക്കുകയാണ്. 

22:36 (IST)29 Mar 2021





















വഴക്കിനിടയിൽ ഡിംപലിന്റെ ഹിന്ദി കേട്ട് ചിരിച്ച് ഫിറോസ്

പഞ്ചസാര റേഷനാക്കിയതിനെ തുടർന്നുള്ള സംസാരമാണ് ഫിറോസും ഡിംപലും തമ്മിലുള്ള വഴക്കായി മാറിയത്. ഇരുവരും വിട്ടുകൊടുക്കാതെ തകർക്കിക്കുന്നതിനിടയിൽ ഡിംപലിന്റെ ഹിന്ദി കേട്ട് മത്സരാർത്ഥികളിൽ പലരും ചിരിച്ചപ്പോൾ  വഴക്കുമറന്ന്  ഫിറോസും അറിയാതെ ചിരിച്ചുപോവുന്ന കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡിൽ കണ്ടത്. 

22:23 (IST)29 Mar 2021





















ബിഗ് ബോസ് വീട്ടിൽ വീണ്ടും നോമിനേഷൻ ടൈം

മത്സരാർത്ഥികൾ വീണ്ടും നോമിനേഷനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. ഫിറോസ് സജ്ന (6), അനൂപ് (4), ഭാഗ്യലക്ഷ്മി (3), സൂര്യ (3), ഫിറോസ് (3), റംസാൻ (2), സന്ധ്യ (2), നോബി (2) എന്നിങ്ങനെയാണ് വോട്ട് നില. 

18:10 (IST)29 Mar 2021





















സന്ധ്യയേയും വെറുതെ വിടാതെ ഫിറോസ്

വീക്ക്‌ലി എപ്പിസോഡിനു ശേഷം വീണ്ടും വഴക്ക് സ്ട്രാറ്റജി പുറത്തെടുക്കുന്ന ഫിറോസാണ് പ്രമോയിൽ ശ്രദ്ധ കവരുന്നത്. ഡിംപലിനെ മാത്രമല്ല, സന്ധ്യയെ ലക്ഷ്യം വച്ച് വഴക്കുണ്ടാക്കുന്ന ഫിറോസിനെയും  ഒരു പ്രമോയിൽ കാണാം.

18:09 (IST)29 Mar 2021





















ഡിംപലുമായി ഏറ്റുമുട്ടി ഫിറോസ്

സായി വിഷ്ണുവാണ് ഈ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സായിയുടെ ക്യാപ്റ്റൻസി തുടങ്ങിയതിനു പിന്നാലെ, വീടിന് അകത്തെ ആദ്യത്തെ അടിയും ആരംഭിച്ചിരിക്കുകയാണ്. ഫിറോസ് ഖാനും ഡിംപലും തമ്മിലാണ് ഇപ്പോൾ ഏറ്റുമുട്ടിയിരിക്കുന്നത്. പതിവു പോലെ അടുക്കളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്നുമാണ് വഴക്കിന്റെ തുടക്കം. 

18:03 (IST)29 Mar 2021





















വാശിയേറിയ മത്സരം; പരുക്കേറ്റ് ഡിംപൽ

മത്സരം കടുത്തതോടെ ഗെയിമുകളും ഒരുപടി കൂടി മുന്നോട്ട് കടക്കുകയാണ് ഇപ്പോൾ. മറ്റൊരു വാശിയേറിയ മത്സരമാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. മത്സരാർത്ഥികൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിനിടെ ഡിംപലിന് പരുക്ക് പറ്റുന്നതായാണ് ഇന്നത്തെ പ്രമോയിൽ കാണാൻ കഴിയുന്നത്.

18:01 (IST)29 Mar 2021





















ഡിംപലിനെ കണ്ണീരിലാഴ്‌ത്തി മജിസിയയുടെ യാത്രപറയൽ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ നല്ലൊരു കൂട്ടുക്കെട്ടായിരുന്നു ഡിംപൽ- മജിസിയ ടീമിന്റേത്. ഇരുവരും തമ്മിലുള്ള ചങ്ങാത്തം പ്രേക്ഷകർക്കിടയിലും ചർച്ചയായ ഒന്നായിരുന്നു. ഇന്നലെ എലിമിനേഷനിൽ മജിസിയ പുറത്തുപോവുന്നു എന്ന വാർത്തയെ കണ്ണീരോടെയാണ് ഡിംപൽ കേട്ടത്.

Bigg Boss Malayalam Season 3 Latest Episode 29 March Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 29 march live online updates

Next Story
Bigg Boss Malayalam 3: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽBig boss, dimpal bhal, dimpal bhal captaincy task, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3 malayalam updates, bigg boss malayalam season 3 malayalam news, bigg boss malayalam season 3 first day malayalam news, ബിഗ് ബോസ് 3 മലയാളം ന്യൂസ്, dimpal bhal, Bigg Boss dimpal bhal photos, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com