Latest News

Bigg Boss Malayalam Season 3 Latest Episode 29 April Highlights: സന്തോഷവും സങ്കടവും പെയ്തിറങ്ങിയ ഒരു ദിനം

Bigg Boss Malayalam Season 3 Latest Episode 29 April Live Updates: ബിഗ് ബോസ് വീട്ടിലെ 74-ാം ദിവസത്തെ കാഴ്ചകൾ

Manikuttan, Manikuttan reentry, manikuttan reentry video, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 29 April Highlights: പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരുന്ന മണികുട്ടന്റെ മടങ്ങി വരവ് ബിഗ് ബോസ് വീട്ടിലും ചലനങ്ങൾ സൃഷ്ടിയ്ക്കുന്നു. മണിക്കുട്ടനെ എല്ലാവവരും ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ അടുത്തേയ്ക്കു ഓടി ചെല്ലുന്ന ഡിംപലും ഡിപലിനെ വാരിയെടുക്കുന്ന മണിക്കുട്ടനും, വേനൽകാല അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുന്ന ദിവസങ്ങളിലെ രണ്ടു സഹപാഠികളെ ഓർമ്മിപ്പിച്ചു ഇരുവരും.

മണിക്കുട്ടൻ മടങ്ങി വന്നതിലുള്ള സന്തോഷം അനൂപും അടക്കിവെയ്ക്കുന്നില്ല. മണിക്കുട്ടൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മണിയെ ഓർത്തു വേവലാതിപ്പെട്ടിരുന്ന ഒരാൾ അനൂപായിരുന്നു. തനിയ്ക്ക് പുറത്തു പോകേണ്ടി വന്ന മാനസികാവസ്ഥ അനൂപിനോട് പങ്കുവെയ്ക്കുണ്ട് മണി. തന്റെ കൂട്ടുകാരനെ മടക്കി കിട്ടിയതിലുള്ള സന്തോഷം ഡിംപലിനുമുണ്ട്. നമ്മൾ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെയ്ക്കുന്ന സുഹൃത്തുക്കൾ എന്നല്ലേ എപ്പോഴും പറഞ്ഞിരുന്നത്, ഇവിടെ നിന്ന് ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞവരല്ലേ, എന്നിട്ടുമെന്തേ പോയതെന്നാണ് ഡിംപൽ മണിക്കുട്ടനോട് ചോദിക്കുന്നത്. മണിക്കുട്ടൻ പോയപ്പോൾ തനിയ്ക്കുണ്ടായ സങ്കടവും ദേഷ്യമൊക്കെ ഡിംപൽ മണികുട്ടനുമായി പങ്കുവയ്ക്കുന്നു. ജയപരാജയങ്ങൾക്കപ്പുറം ഈ ഗെയിമിൽ നിന്ന് മണിക്കുട്ടനും ഡിംപലും സ്വന്തമാക്കുന്ന മറ്റൊന്നുണ്ടെങ്കിൽ ആരും കൊതിക്കുന്ന ഈ സൗഹൃദമാവും അത്.

മണികുട്ടൻ പുറമെ നിന്ന് ഗെയിം കണ്ടിട്ടാണോ വന്നതെന്ന് സഹ മത്സരാർത്ഥികൾക്ക് അറിയില്ല. അതിനാൽ തന്നെ പലരും വീട്ടിൽ നടന്ന പ്രകടനങ്ങൾ മണിയോട് പറയുന്നുണ്ട്. സൂര്യ പാവക്കൂത്തു നടത്തിയ കഥയും, ഒരു ദിവസം കരഞ്ഞു വിളിച്ചു നടന്നതും മണിക്കൂറുകൾ കൊണ്ട് ഉത്സാഹവതിയായതുമെല്ലാം രമ്യ മണിക്കുട്ടനോട് പറയുന്നു.

ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്കിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ അഡോണി, അനൂപ്, റംസാൻ എന്നിവരാണ്. വ്യക്തിഗതമായി ഇഷ്ട്ടപ്പെട്ടവർ, ടാസ്ക്കിലെ പ്രകടനം, ആഴ്ചയിൽ മൊത്തം നടത്തിയ പ്രകടനം എന്നിവയായിരുന്നു മാനദണ്ഡം. സൂര്യയും ഋതുവുമായിരുന്നു ജയിൽ നോമിനേഷന് തിരഞ്ഞെടുക്കപ്പെട്ടവർ.

ബിഗ് ബോസ് വീടിനെ ദുഃഖത്തിലാഴ്ത്തി ആ മരണവാർത്ത

മൂന്ന് മണിയായപ്പോൾ ബിഗ് ബോസ് ഡിംപലിനെ അകത്തേയ്ക്കു വിളിച്ചു. ഉത്സാഹവതിയായി വീടിനകത്തേക്ക് പോയ ഡിംപലിനെ കാത്തിരുന്നത് അച്ഛന് സത്യവീർ സിംഗ് ഭാലിന്റെ മരണവാർത്തയായിരുന്നു. സഹോദരിയുടെ ഫോൺസന്ദേശം കേട്ട ഡിംപൽ ആകെ തകർന്നു പോകുന്നു. ഡിംപലിന്റെ വസ്ത്രങ്ങളും അത്യാവശ്യം വേണ്ട മരുന്നുകളും എത്രയും പെട്ടെന്ന് പാക്ക് ചെയ്ത് സ്റ്റോർ റൂമിൽ എത്തിക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകിയതിനു അനുസരിച്ച് ബിഗ് ബോസ് വീട്ടിലുള്ളവർ ബാഗ് പാക്ക് ചെയ്തു കൊടുക്കുന്നു.

ഡിംപലിന്റെ അച്ഛന്റെ മരണവാർത്ത മറ്റു മത്സരാർത്ഥികൾക്കും വലിയ ഷോക്കാണ് സമ്മാനിച്ചത്. ഏറ്റവും തകർന്നു പോകുന്നത് ഫിറോസും മണികുട്ടനുമാണ്. ഡിംപലിന്റെ അച്ഛന്റെ മരണകാരണം താൻ ഷോയിൽ പരാമർശിച്ച എന്തെങ്കിലും കാരണമാണോയെന്നു ഫിറോസ് ഭയക്കുന്നുണ്ട്. ആ ആശങ്ക ഫിറോസിനെ കൺഫെഷൻ മുറിയിലെത്തിയ്ക്കുന്നു. ‘ഡിമ്പലിന്റെ അച്ഛൻ മരിയ്ക്കാൻ അറിഞ്ഞോ അറിയാതെയോ താൻ
കാരണമായിട്ടുണ്ടെങ്കിൽ അത് തനിയ്ക്ക് അറിയണമെന്നാണ്’ ഫിറോസ് ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്.

ബിഗ് ബോസ് അദ്ദേഹത്തെ ആവശ്യമില്ലാത്ത ചിന്തകളെ അകറ്റിക്കളയാൻ പറഞ്ഞു ആശ്വസിപ്പിയ്ക്കുന്നു. നോബിയും റംസാനുമടക്കമുള്ളവരും ഫിറോസിനെ സമാധാനിപ്പിക്കുന്നു. പക്ഷെ ഫിറോസ് ആകെ സങ്കടത്തിലാണ്. ഫിറോസ് തന്നെ പറയുന്നതുപോലെ, ഒരേ വ്യക്തിയിലുള്ള രണ്ടു വശങ്ങളാണ് മത്സരിക്കുന്ന മനുഷ്യനും യഥാർത്ഥ മനുഷ്യനും. ഇവിടെ ഫിറോസ് എന്ന രണ്ടു പെൺകുഞ്ഞുങ്ങളുടെ അച്ഛനായ പച്ചമനുഷ്യൻ, ഡിംപൽ എന്ന പെൺകുട്ടിയുടെ സങ്കടത്തിൽ ഉരുകുകയാണ്.

മത്സരാർത്ഥിയ്ക്ക് അപ്പുറം ഒരു നല്ല സഹയാത്രികയായി രമ്യ

ഡിംപലിന്റെ അച്ഛന്റെ മരണമറിയുന്ന മണിയുടെ അവസ്ഥ മനസിലാക്കുന്നുണ്ട് രമ്യ. ഒരു പ്രതിസന്ധി വന്നാൽ ഏറ്റവും നന്നായി മാനേജ് ചെയ്യാൻ തനിക്കു കഴിയുമെന്ന് വീണ്ടും രമ്യ തെളിയിക്കുന്നു. മണി പോയപ്പോൾ സങ്കടത്തിലായ അനൂപിനെയും ഡിംപലിനെയും ഏറ്റവും ഉചിതമായ രീതിയിൽ ആശ്വസിപ്പിച്ച രമ്യ, ഡിംപലിനെ ഓർത്ത് സങ്കടപ്പെടുന്ന മണിയെയും ഏറ്റവും കരുതലോടെ ചേർത്തിരുത്തി ആശ്വസിപ്പിയ്ക്കുകയും ധൈര്യം പകരുകയും ചെയ്യുന്നു. മനഃശക്തിയോടെ തിരിച്ചു വന്നയാൾ അതെ മനഃശക്തി വീണ്ടും കാണിയ്ക്കണമെന്ന് രമ്യ മണിയോട് ആവശ്യപ്പെടുന്നു. ഇന്നത്തെ ഷോ മണിയുടെ വീട്ടുകാർ കാണുമെന്നും അവർക്കു മണിയെ സങ്കടപ്പെട്ടു കാണാൻ ഇടയാക്കരുതെന്നും രമ്യ പറയുന്നു

മണിയുടെ തിരിച്ചു വരവിൽ ഭയചകിതയായി സൂര്യ

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നത് തന്റെ കാര്യത്തിൽ സംഭവിക്കുകയാണോയെന്നു സൂര്യ പേടിക്കുന്നുണ്ട്. പുറത്തു നിന്ന് ഗെയിം
കണ്ടിട്ടാണ് മണി വന്നതെങ്കിലും, അതല്ല വീട്ടിലുള്ളവർ ഇവിടെ നടന്ന സംഭവങ്ങൾ പറഞ്ഞു കൊടുത്തിട്ടാണെങ്കിലും മണി കാര്യങ്ങൾ അറിയുമോയെന്നു സൂര്യ പേടിക്കുന്നു. അത് ഋതുവിനോടും ക്യാമറയിൽ നോക്കിയും സൂര്യ പറയുന്നുണ്ട്. അതിനു ശേഷം പോയി മണികുട്ടന്റെ കാലുപിടിയ്ക്കുന്ന സൂര്യ, മണി പോയതിൽ പിന്നെ താൻ ആകെ സങ്കടത്തിലായിരുന്നുവെന്നും, ഇപ്പോൾ തിരിച്ചു വന്നതിൽ സന്തോഷവതിയാണെന്നും പറയുന്നു.

ഇന്ന് എല്ലാവരും ഡിംപലിന്റെ ദുഃഖത്തിൽ മനസു ചേരുന്നു. പക്ഷെ നാളെ കളിമാറാം. മാറിയ സാഹചര്യത്തിൽ സൂര്യയും മറ്റു മത്സരാർഥികളും എങ്ങനെ സ്ട്രാറ്റജികൾ മാറ്റി കരുക്കൾ നീക്കുമെന്ന് കാത്തിരുന്നു കാണാം.

Read more: ഒടുവിൽ മണിക്കുട്ടൻ തിരിച്ചെത്തി; മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 29 april live updates

Next Story
ഒടുവിൽ മണിക്കുട്ടൻ തിരിച്ചെത്തി; മടങ്ങിവരവ് ആഘോഷമാക്കി ആരാധകർManikuttan, Manikuttan reentry, manikuttan reentry video, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express