Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 Latest Episode 28 March Highlights: ബിഗ് ബോസ് വീട്ടിൽ നിന്നും മജ്സിയ പുറത്തേക്ക്

Bigg Boss Malayalam Season 3 Latest Episode 28 March Highlights: ബിഗ് ബോസ് ഹൗസിലെ 43-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 28 March Highlights: ബിഗ് ബോസ് ഹൗസിലെ 43-ാം ദിവസം. മറ്റൊരു മത്സരാർത്ഥി കൂടി ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുകയാണ്. മജിസിയ ബാനുവാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്. മജിസിയയും ഡിംപലും തമ്മിലുള്ള സൗഹൃദനിമിഷങ്ങൾ എല്ലാവർക്കുമായി മോഹൻലാൽ സ്ക്രീനിൽ പ്ലേ ചെയ്ത് കാണിച്ചു. കരച്ചിലോടെയാണ് ഡിംപൽ മജിസിയയെ യാത്രയാക്കിയത്.

ജീവിതത്തിൽ എന്നും കൂടെയുണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്പെഷൽ ഫ്രണ്ടാണ് ഡിംപൽ, ഇവിടുന്ന് പോവുമ്പോൾ ഡിംപലിനെ ഒരുപാട് മിസ്സ് ചെയ്യുമെന്ന് മജിസിയ മോഹൻലാലിനോട് പറഞ്ഞു.

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ ഇന്നലെ നടന്നത്

പോയവാരം കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസി പരാജയം ആയിരുന്നു എന്ന്  മത്സരർഥികൾ വിലയിരുത്തി. സമാധാനത്തിന്റെ ഓണവില്ല് ഒടിക്കല്ലേ എന്ന ഫിറോസിന്റെ തുടരെയുള്ള നിർദേശം പലതും തുറന്നു പറയുന്നതിൽ നിന്നും തങ്ങളെ വിലക്കിയെന്നും മൊത്തത്തിൽ വീട്ടിലൊരു ശ്മശാന മൂകതയാണ് സമ്മാനിച്ചതെന്നും മത്സരാർഥികൾ വിമർശിച്ചു.

കഴിഞ്ഞ ആഴ്ച ജയിലിലേക്ക് ഞങ്ങൾ പോവാം എന്ന് പറഞ്ഞു സ്വയം ശിക്ഷ ഏറ്റുവാങ്ങിയ നോബിയേയും റംസാനെയും മോഹൻലാൽ വീക്കിലി എപ്പിസോഡിന് ഇടയിൽ ശാസിച്ചു. തമാശയായി കാണാൻ ഉള്ളതല്ല ജയിൽ എന്നും മോഹൻലാൽ പറഞ്ഞു.

Live Blog

Bigg Boss Malayalam Season 3 Latest Episode 28 March Highlights














22:08 (IST)28 Mar 2021





















ക്യാപ്റ്റൻസി ടാസ്കിൽ വിജയിയായി സായി

ബിഗ് ബോസ് വീട്ടിലേക്കുള്ള പുതിയ ക്യാപ്റ്റനെ തീരുമാനിക്കാനുള്ള ക്യാപ്റ്റൻസി ടാസ്ക് ഇന്ന് നടന്നു. സജ്ന- ഫിറോസ്, സായി, ഡിംപൽ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചത്.  നൽകിയ പേപ്പറും വടിയും ഉപയോഗിച്ച് പതാക നിർമ്മിച്ച് എതിർവശത്തായി നൽകിയിരിക്കുന്ന തെർമോകോൾ ബെയ്സിൽ കൊണ്ടുപോയി സ്ഥാപിക്കുക എന്നതായിരുന്നു ടാസ്കക്. മത്സരാർത്ഥികളുടെ കാലുകൾ കൂട്ടി കെട്ടുന്നതിനാൽ ചാടി ചാടി വേണം ഒരറ്റത്തു നിന്നും എതിർവശത്ത് എത്താൻ. ആദ്യ റൗണ്ടിൽ സായിയും ഡിംപലും തുല്യമായ അളവിൽ പതാക നിർമ്മിച്ചതിനാൽ രണ്ടുപേർക്കുമായി വീണ്ടും മത്സരം സംഘടിപ്പിക്കുകയായിരുന്നു. രണ്ടാം റൗണ്ടിൽ ഏഴു പതാകകൾ കുത്തിവെച്ച സായിയാണ് ഒന്നാമനായത്. എന്നാൽ ശാരീരികമായ വേദനകൾക്കിടയിലും മത്സരബുദ്ധിയോടെ കളിച്ച് ആറു പതാകകൾ തയ്യാറാക്കിയ ഡിംപൽ മത്സരാർത്ഥികളുടെയും മോഹൻലാലിന്റെയും പ്രത്യേക അഭിനന്ദനം നേടി. 

21:43 (IST)28 Mar 2021





















എലിമിനേഷനിൽ നിന്നും രക്ഷപ്പെട്ട് സൂര്യയും അനൂപും

ആരാണ് ഈ ആഴ്ച പുറത്തുപോവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സൂര്യ, അനൂപ് എന്നിവർ സേഫ് ആണെന്ന കാര്യം മോഹൻലാൽ ഇരുവരോടുമായി പറഞ്ഞു. 

21:41 (IST)28 Mar 2021





















മത്സരാർത്ഥികളെ അഭിനന്ദിച്ച് മോഹൻലാൽ

കുഴൽപന്തുകളിയിലെ മത്സരാർത്ഥികളുടെ പ്രകടനത്തെ അഭിനന്ദിച്ച് മോഹൻലാൽ. എല്ലാവരും നല്ല രീതിയിൽ പെർഫോം ചെയ്തെന്ന് മത്സരാർത്ഥികളെ അഭിനന്ദിച്ച മോഹൻലാൽ ഗെയിമിനിടയിലെ രസകരമായ സംഭവങ്ങളും എടുത്തു പറഞ്ഞു. 

Bigg Boss Malayalam Season 3 Latest Episode 28 March Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 28 march live online updates

Next Story
Bigg Boss Malayalam 3: ഇതാര്? ബിഗ് ബോസ് വീട്ടിലെ സൂര്യയും കിടിലവും അല്ലയോ? സോഷ്യൽ മീഡിയ ചോദിക്കുന്നുBigg Boss, Kidilam firoz, surya, Kidilam firoz surya old pic, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com