Latest News

Bigg Boss Malayalam Season 3 Latest Episode 28 April Highlights: വാശിയോടെ തുടരുന്ന നാണയപെരുമ ടാസ്ക്! കൈയും മെയ്യും മറന്നു മത്‌സരാർഥികൾ

Bigg Boss Malayalam Season 3 Latest Episode 28 April Live Updates: ബിഗ് ബോസ് വീട്ടിലെ 73-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 28 April Highlights: നാണയങ്ങൾ നേടാൻ സാമം, ദാനം, ഭേദ, ദണ്ഡങ്ങളും പ്രയോഗിയ്ക്കുന്ന മത്‌സരാർത്ഥികളെയാണ് കാണാൻ കഴിയുന്നത്. നോബിയോട് നാണയം കെഞ്ചി ഋതു ചോദിക്കുന്നത് , നോബിയ്ക്ക് റംസാനും അഡോണിയുമൊക്കെ നാണയം തരില്ലേ അത് കൊണ്ട് തനിക്കു നോബിയുടെ കൈയിലുള്ള നാണയം തരാമോയെന്നാണ്.

ഡിമ്പലിനെ ഉരുട്ടിയിട്ടു അനൂപും, അഡോണിയും, റംസാനും തമാശയ്ക്കു ഡിമ്പലിന്റെ നാണയം കവരാൻ നോക്കുന്നു. അച്ഛന്റെ മരണവിവരമറിഞ്ഞു  ഡിമ്പൽ വീടിനോടു വിടപറയുന്നതിനു മുൻപ് ചിത്രീകരിച്ച രംഗമാണെങ്കിലും ഇന്ന് അവരെ കാണുമ്പോൾ, അവരുടെ ദുഃഖഭരിതമായ അവസ്ഥ ഓർത്തു ഒരുപാട് പ്രേക്ഷകർ വേദനിക്കുന്നുവെന്നു സാമൂഹിക മാധ്യമ പോസ്റ്റുകൾ പറയുന്നു.

ബിഗ് ബോസിനെ പാട്ടു പാടി കേൾപ്പിക്കാമെന്നും, ഇഞ്ചിച്ചായ ഉണ്ടാക്കി കൊടുക്കാമെന്നും, ഡാൻസ് കളിക്കാമെന്നും പറയുന്നു ക്യാമറയോട് ഒന്ന് കരുണ കാണിയ്ക്കൂ എന്ന് രമ്യയും, ഋതുവും, ഡിമ്പലും ചോദിയ്ക്കുന്നു.

വീക്കിലി ടാസ്ക് നാണയപെരുമയുടെ രണ്ടാം ഘട്ടത്തിൽ വ്യത്യസ്തമായ വിലയുള്ള നാണയങ്ങൾ വീടിന്റെ പലഭാഗത്ത് ഒളിച്ചു വെച്ചിരിക്കും. അത് മത്സരാർഥികൾ കണ്ടെത്തുക. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നയാൾ ആ ടാസ്ക്കിൽ വിജയിയാകും. മത്സരാർത്ഥികൾക്ക് ഇടയ്ക്കു രസകരമായ ക്ലൂ ബിഗ് ബോസ് നല്കുന്നുണ്ടായിരുന്നു. ഈ മത്സരത്തിൽ ഈ റൗണ്ടിൽ സൂര്യയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റ് ലഭിയ്ക്കുകയുണ്ടായി.

അടുത്ത ഘട്ടത്തിനായി രണ്ടു പേരടങ്ങുന്ന ടീമുകളായി മത്‌സരാർഥികൾ തിരിയുന്നു. ഡേയിഞ്ചർ കോയിൻ എതിർ ടീമിന്റെ ജാക്കറ്റിൽ ഒട്ടിയ്ക്കുകയും, അത് ഒട്ടിയ്ക്കാൻ കഴിഞ്ഞാൽ, ആ ടീമംഗങ്ങളുടെ അത് വരെയുള്ള പോയിന്റിന്റെ പകുതി കുറയും. ഈ മത്സരം കടുത്ത വാശിയിലേയ്ക്കും, ഉന്തു തള്ളിലെയ്ക്കും പോകുന്നു. ഋതുവും സൂര്യയും വാഷ്‌റൂമിൽ കയറി ഒളിയ്ക്കുന്നു. അതിൽ മറ്റു മത്‌സരാർഥികൾ  എതിർപ്പ് പ്രകടിപ്പിയ്ക്കുന്നു. അതനുസരിച്ചു ബിഗ് ബോസ് ബാത്‌റൂമിൽ കയറി ഒളിച്ചിരിക്കുന്നത് വിലക്കുന്നു.

ഋതുവും നോബിയുമായുള്ള പിടി വലിയ്ക്കിടയിൽ നോബി ഫിറോസിന്റെ നേർക്ക് എറിഞ്ഞത് പൂളിൽ പോയി വീണു വാഗ്‌വാദമാകുന്നു. എങ്കിലും ഫിറോസ് അത് തിരിച്ചു ഋതുവിന്റെ മേൽ ഒട്ടിയ്ക്കുന്നു. ഋതുവും സൂര്യയുമാണ് ഒരു ടീമിൽ, ഋതുവിനു ഓത്തിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ കൂടെ പകുതി പോയിന്റ് പോകുമെന്ന ഭയം സൂര്യക്കുണ്ട്.എങ്കിലും കൂടുതൽ ഓടുന്നത് ഋതുവാണ്‌.

Read more: പപ്പയുടെ മരണം അവളെങ്ങനെ താങ്ങുമെന്നറിയില്ല; കണ്ണീരോടെ ഡിംപലിന്റെ സഹോദരി

കളിക്കിടയിൽ ഋതു നോബിയെ ഇടിച്ചുവെന്നത് വഴക്കിലേയ്ക്ക് നീളുന്നു. സൂര്യയുടെ അഗ്ഗ്രസിവ് നേച്ചർ കളിക്കിടയിൽ പുറത്ത് വരുന്നുണ്ട്. രണ്ടു പെൺകുട്ടികളെ എല്ലാവരും കോൺസെൻട്രേറ്റ് ചെയ്തു കളിച്ചുവെന്നു പറഞ്ഞു ഋതു വിഷമത്തിലാകുന്നു. ഋതുവും സൂര്യയുമാണ് ഈ മത്സരത്തിൽ പരാജയപ്പെട്ടത്. റംസാന്റെ അഭ്യർഥന മാനിച്ചു ബിഗ് ബോസ് എല്ലാവര്ക്കും ഭക്ഷണം നൽകാമെന്ന്
സമ്മതിക്കുന്നു.

പ്രേക്ഷകരെ കരയിച്ചു ഡിമ്പൽ

ഈ പ്രാവശ്യത്തെ മത്സരം താൻ ഏറെ ആസ്വദിച്ചെന്നും, താൻ ഒരു പാട് നാളായി ആഗ്രഹിച്ചതാണ് ഇങ്ങനെ ഓടി നടക്കാനെന്നും പറയുന്ന ഡിമ്പൽ. അത് പങ്കു വെയ്ക്കാൻ തന്റെ പ്രിയ സുഹൃത്തുക്കൾഇല്ലാത്തതിന്റെ സങ്കടം ഡിമ്പൽ പറയുന്നു. എന്നാൽ തന്റെ പപ്പാ താൻ ഇങ്ങനെ ഓടി നടക്കുന്നത് കണ്ടു ഏറെ സന്തോഷിയ്ക്കുമെന്നും താൻ പപ്പയെ മിസ് ചെയ്യുന്നുവെന്നും ഡിമ്പൽ പറയുന്നു. ആ പിതാവിന്റെ കരുതൽ എന്നും ആ പെൺകുട്ടിയുടെ ചുറ്റിനും ഒരു പ്രഭാവലയമായി ഉണ്ടാകും. ഉറപ്പ്.

ഡിമ്പലിന്റെ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

പ്രോമോ

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേയ്ക്കു തിരിച്ചു വരുന്നു. അതോടൊപ്പം പിതാവിന്റെ മരണ വാർത്ത സഹോദരി വിളിച്ചു ഡിമ്പലിനോട് പറയുന്നത് ഡിമ്പലിനു താങ്ങാനാകുന്നില്ല. സന്തോഷസന്താപങ്ങൾ നിറഞ്ഞ ഒരു എപ്പിസോടാവും എപ്പിസോടാവും നാളെ പ്രേക്ഷകരെ കാത്തിരിയ്കുന്നത്.

Live Updates

Web Title: Bigg boss malayalam season 3 latest episode 28 april live updates

Next Story
പപ്പയുടെ മരണം അവളെങ്ങനെ താങ്ങുമെന്നറിയില്ല; കണ്ണീരോടെ ഡിംപലിന്റെ സഹോദരിBigg Boss, Bigg Boss dimpal bhal, Bigg Boss dimpal bal father passes away, Bigg Boss dimpal bhal father died, ഡിംപൽ ബാൽ, bigg boss malayalam season 3
The moderation of comments is automated and not cleared manually by malayalam.indianexpress.com