Bigg Boss Malayalam Season 3 Latest Episode 27 March Highlights: ഈ മയിലിനെ ഞാനിങ്ങെടുക്കുവാ; അനൂപിന്റെ സങ്കടം തീർത്ത് മോഹൻലാൽ

Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് ഹൗസിലെ 40-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 27 March Highlights: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ നാൽപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു എലിമിനേഷനെ കൂടെ നേരിടുകയാണ്. ആരാവും ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സജ്ന- ഫിറോസ്, ഡിംപൽ, സൂര്യ, അനൂപ്, മജിസിയ, സായി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്.

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ആഴ്ചയിൽ നടന്നത്

പൊതുവെ സമാധാനപൂർണ്ണമായിരുന്നു ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ച. പരാമവധി അടിയും ബഹളവും ഒഴിവാക്കി എല്ലാവരെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ ഞാൻ ശ്രമിക്കും എന്ന് കിടിലം ഫിറോസ് മോഹൻലാലിനു നൽകിയ വാക്ക് ഏറെക്കുറെ പാലിച്ചെന്നു തന്നെ പറയാം.

ചെറിയ ചില അസ്വാരസ്യങ്ങളും വഴക്കുകളുമൊക്കെ ഉണ്ടായെങ്കിലും അതിനെ വലിയ പ്രശ്നമാക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെയാണ് മത്സരാർത്ഥികൾ കണ്ടത്. പ്രകടമായ മാറ്റം കാണാനാവുക, സായി എന്ന മത്സരാർത്ഥിയിലാണ്. ആളുകളെ പ്രകോപിപ്പിക്കുന്നതും അനാവശ്യമായി തകർക്കിക്കുന്നതുമൊക്കെ നിർത്തി അൽപ്പം ശാന്തനായിട്ടുണ്ട് സായി. വീട്ടിലെ മറ്റു അംഗങ്ങളും സായിയുടെ ഈ പ്രകടമായ മാറ്റത്തെ കഴിഞ്ഞ ദിവസങ്ങളിൽ അഭിനന്ദിക്കുകയുണ്ടായി.

‘കുഴൽപന്തുകളി’ ആയിരുന്നു ഈ ആഴ്ച മത്സരാർത്ഥികൾക്ക് ലഭിച്ച വീക്ക്‌ലി ടാസ്ക്. നല്ല ടീം സ്പിരിറ്റോടെയാണ് മത്സരാർത്ഥികൾ ഈ ടാസ്കിൽ പങ്കെടുത്തത്. മത്സരാർത്ഥികളെ ഗ്രീൻ, എല്ലോ എന്നിങ്ങനെ രണ്ടു ടീമായി തിരിച്ചായിരുന്നു കുഴിപന്തുകളിയുടെ മൂന്നും നാലും ഘട്ടമത്സരം നടന്നത്. ഫിറോസ്, സജ്ന, ഭാഗ്യലക്ഷ്മി, ഡിംപൽ, മജിസിയ, സന്ധ്യ, അനൂപ്, കിടിലം ഫിറോസ് എന്നിവരാണ് ഗ്രീൻ ടീമിൽ മത്സരിച്ചത്. മണിക്കുട്ടൻ, നോബി, റംസാൻ, അഡോണി, സായ്, സൂര്യ, ഋതു എന്നിവരായിരുന്നു എല്ലോ ടീമിലെ അംഗങ്ങൾ.

മൂന്നു ദിവസമായി തുടരുന്ന ‘കുഴൽപന്തുകളി’ ഇന്നലെ അവസാനിച്ചപ്പോൾ ഫിറോസ്-സജ്ന, ഡിംപൽ എന്നിവർ അടങ്ങിയ ഗ്രീൻ ടീമാണ് വിജയികളായത്. മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിൽ ഡിംപൽ, സജ്ന-ഫിറോസ്, സായി എന്നിവർ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടി. ടാസ്കിൽ ഏറ്റവും കുറഞ്ഞ പോയിന്റുകൾ കരസ്ഥമാക്കിയ റംസാനും നോബിയും ജയിൽ ശിക്ഷയും ഏറ്റുവാങ്ങി.

Read more: Bigg Boss Malayalam 3: മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദകുട്ടിയും ബിഗ്ഗ്‌ബോസ് വീട്ടിൽ; ട്രോൾ വീഡിയോ

Live Blog

Bigg Boss Malayalam Season 3 Latest Episode 27 March Highlights














23:14 (IST)27 Mar 2021





















ജയിൽ ശിക്ഷ തമാശയായി കണ്ട നോബിയേയും റംസാനെയും ശാസിച്ചു മോഹൻലാൽ

കഴിഞ്ഞ ആഴ്ച ജയിലിലേക്ക് ഞങ്ങൾ പോവാം എന്ന് പറഞ്ഞു സ്വയം ശിക്ഷ ഏറ്റുവാങ്ങിയ നോബിയേയും റംസാനെയും മോഹൻലാൽ വീക്കിലി എപ്പിസോഡിന് ഇടയിൽ ശാസിച്ചു. തമാശയായി കാണാൻ ഉള്ളതല്ല ജയിൽ എന്നും മോഹൻലാൽ പറഞ്ഞു.

23:14 (IST)27 Mar 2021





















ഫിറോസിന്റെ ഓണ വില്ലൊടിച്ചു മത്സരാർത്ഥികൾ

കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസി പരാജയം ആയിരുന്നു എന്നാണ് മത്സരർഥികളുടെ വിലയിരുത്തൽ. സമാധാനത്തിന്റെ ഓണവില്ലു ഒടിക്കല്ലേ എന്ന ഫിറോസിന്റെ തുടരെയുള്ള നിർദേശം പലതും തുറന്നു പറയുന്നതിൽ നിന്നും തങ്ങളെ വിലക്കിയെന്നും മൊത്തത്തിൽ വീട്ടിലൊരു ശ്മശാന മൂകതയാണ് സമ്മാനിച്ചതെന്നും മത്സരാർഥികൾ വിമർശിച്ചു.

17:29 (IST)27 Mar 2021





















കിടിലം ഫിറോസിന്റെ ക്യാപ്റ്റൻസി പരിപൂർണ്ണപരാജയമോ

കിടിലം ഫിറോസാണ് പോയവാരം ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായി ഇരുന്നത്. കിടിലത്തിന്റെ ക്യാപ്റ്റൻസി വിലയിരുത്തുന്ന മത്സരാർത്ഥികളെയാണ് പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത്. പൊതുവെ സമാധാനപൂർണം എന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുള്ള കിടിലത്തിന്റെ ക്യാപ്റ്റൻസിയെ എങ്ങനെയാണ് മത്സരാർത്ഥികൾ വിലയിരുത്തുക എന്നത് കാത്തിരുന്നു കാണണം.

17:02 (IST)27 Mar 2021





















അനൂപിന്റെ സങ്കടത്തിന് മോഹൻലാലിന്റെ പരിഹാരം

ഫോയിൽ പേപ്പർ കൊണ്ട് താനുണ്ടാക്കിയ മയിലിനെ സ്നേഹത്തോടെ സമ്മാനിച്ചപ്പോൾ ഭാഗ്യലക്ഷ്മി നിരസിച്ചത് അനൂപ് കൃഷ്ണന് ഏറെ സങ്കടമുണ്ടാക്കിയ കാര്യമാണ്. തുടർന്ന് ബിഗ് ബോസിനോട് അനൂപ് സങ്കടം പറയുകയും ഭാഗ്യലക്ഷ്മിയുടെ പെരുമാറ്റം വല്ലാതെ വേദനിപ്പിച്ചെന്ന് സന്ധ്യയോട് പരാതി പറയുകയും ചെയ്തിരുന്നു. അനൂപിന്റെ മയിൽ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ന് വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ എത്തുന്നത്.

Bigg Boss Malayalam Season 3 Latest Episode 27 March Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 27 march live online updates

Next Story
Bigg Boss Malayalam 3: ‘ഇവന്മാരുടെ കാര്യം ഞാനേറ്റു’, റംസാൻ സായി ടീമിനെ വെല്ലുവിളിച്ച് ഫിറോസ്; ഒടുവിൽ സംഭവിച്ചത്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com