Latest News

Bigg Boss Malayalam Season 3 Latest Episode 27 April Highlights: സൂര്യയെ ചോദ്യം ചെയ്ത് സഹ മത്സാർത്ഥികൾ

Bigg Boss Malayalam Season 3 Latest Episode 27 April Live Updates: ബിഗ് ബോസ് വീട്ടിലെ 72-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 27 April Highlights: മണിക്കുട്ടൻ പോയപ്പോൾ സ്ക്രീൻ സ്പേസിന് വേണ്ടി സൂര്യ പഠിച്ച പണി പതിനെട്ടും പയറ്റുകയാണോ എന്ന് തോന്നും ഏറ്റവും എഴുപത്തി രണ്ടാം ദിവസത്തെ എപ്പിസോഡ് കണ്ടാൽ.

മണികുട്ടന്റെ പാവയെ  വെച്ച് പിള്ളാര് കളിയ്ക്കുന്ന സൂര്യയുടെ ഒപ്പം അഡോണിയും കൂടുന്നുണ്ട്. രമ്യ പറയുന്നത് മണിക്കുട്ടൻ നോമിനേറ്റ് ചെയ്യുമെന്ന് പറഞ്ഞ സൂര്യയാണ്. ഇപ്പൊ ഒരു മണിക്കുട്ടൻ ഒരു പാവപോലെ കണ്ടു കളിയ്ക്കുന്നതു. സൂര്യ മണിയുടെ പേര് വീണ്ടും തനിയ്ക്ക് സ്ക്രീൻ സ്പേസ് കിട്ടാനുള്ള കളിയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനെ സായിയും അപലപിക്കുന്നുണ്ട്.

ട്രേഡ് മില്ലിലിട്ടു സൂര്യയും അഡോണിയും ആ പാവയെ തട്ടി കളിയ്ക്കുന്നതു കാണുമ്പോൾ  താൻ പോയാലും ഇങ്ങനെ പെരുമാറുമോയെന്നു ഫിറോസ്നെ കൊണ്ട് പോലും ചൊടിപ്പിയ്ക്കുന്നു.സൂര്യയോടും അഡോണിയോടും ഫിറോസ് ചോദിക്കുന്നതിൽ നിന്ന് സഹ മത്സരദികൾക്കു പോലും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മാഞ്ഞു പോയ
സൂര്യയുടെ പ്രണയ നാടകം മനസിലാകുന്നുണ്ട്. പാവയെ വെച്ച് അഡോണിയുമായി ചേർന്ന് നടത്തിയ സൂര്യയുടെ പ്രകടനം ഇതിനകം തന്നെ ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ടുണ്ട്.

നമ്മൾ ഒരാളെ സ്നേഹിച്ചാൽ ആ വ്യക്തിയുടെ വസ്തുക്കളെ ഇത്ര മോശമായി കൈകാര്യം ചെയ്യുമോയെന്നും അത് ആ വ്യക്തിയെ അപമാനിക്കലാണെന്നും അഭിപ്രായമുയരുന്നു. അതെ അഭിപ്രായം വീട്ടിലും ഉയരുന്നുണ്ട്.

അത് വീട്ടിലെ ക്യാപ്റ്റൻ ആയ രമ്യ എന്നും നടക്കുന്ന പൊതു മീറ്റിംഗിൽ ചൂണ്ടികാണിക്കുന്നു.  എന്നാൽ സൂര്യ അതിനെ നല്ല രീതിയിലല്ല എടുക്കുന്നത്. എന്നാൽ തിരിച്ചു രമ്യയുടെ സൂര്യ മോശമായി പെരുമാറുന്നു. കുറച്ചു കൂടി ഡിമ്പലും സൂര്യോട് എല്ലാവര്ക്കും വിഷമമുണ്ടെന്നും ഈ കാര്യത്തിൽ സൂര്യ കുറച്ചു കൂടി പാകതയോടെ പെരുമാറണമെന്നും പറയുന്നു.

നാണയ പെരുമ വീക്കിലി ടാസ്ക്

നാണയ പെരുമ വീക്കിലി ടാസ്കിൽ വാശിയോടെ നാണയങ്ങൾ ശേഖരിക്കുന്ന മത്‌സരാർഥികളെയാണ് കാണാൻ കഴിയുന്നത്. ഡിമ്പലിനെ ചുമലിൽ കയറ്റി നാണയം ശേഖരിക്കാൻ സഹായിക്കുന്ന ഫിറോസ് ഒരു പുതിയ സുഹൃത്ത് സഖ്യത്തിന്റെ സൂചന നൽകുന്നുണ്ടോ?

പൂളിലും മുറ്റത്തും വീടിനു മുകളിലുമെന്നുവേണ്ട എവിടെയും വാശിയോടെ എത്തി നാണയങ്ങൾ കരസ്ഥമാകുന്നുണ്ട് മത്സരാർഥികൾ. ശാരീരിക അധ്വാനം ഏറെ വേണ്ട ടാസ്ക്കിൽ ഓരോ വ്യക്തിയും കോയിൻ കരസ്ഥമാകാൻ പരമാവധി ശ്രമിക്കുന്നുണ്ട്‌. അതിനിടയിലും അഭിപ്രായവ്യത്യാസങ്ങൾക്കു കുറവില്ല. റംസാൻ തള്ളുന്നുവെന്നു പറഞ്ഞു ഋതു പരാതി പറയുന്നുണ്ട്. താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പെന്നു പറഞ്ഞു നിൽക്കുന്ന റംസാനോട് വീണ്ടും ഒത്തുതീർപ്പിനു പോയി അയാളെ സമാധാനിപ്പിയ്ക്കുന്ന ഋതുവിനെയാണ് കാണാൻ കഴിയുന്നത്. ഋതുവിനെ റംസാൻ  ഒരു സബോർഡിനേറ്റിനെ  പോലെ കാണുന്നുവെന്ന പ്രേക്ഷക നിരീക്ഷണം വീണ്ടും ശരിവെയ്ക്കപ്പെടുകയാണ്.

വ്യക്തിഗത പോയിന്റ് ആയതു കൊണ്ട് റംസാനും കിടിലവും, അഡോണിയും, നോബിയും അവരുടെ കോയിനുകൾ പങ്കു വെങ്കുകയാണ്. അതിനിടയിൽ ഒരാൾ വീട്ടിൽ നിന്നു പോയതിൽ അവർ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്.

വഴക്കിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തി ഋതു

ഏതു വിധേനയും കോയിൻ കരസ്ഥമാക്കാം എന്ന നിയമം ഉള്ളതുകൊണ്ടാവാം, അനൂപിന്റെ ഒരു കോയിൻ അയാളുടെ മുന്നിൽ നിന്ന് ഋതു കരസ്ഥമാക്കി. എന്നാൽ ഋതുവിന്റെ വാദം അനൂപ് തന്നെ ടാസ്കിന്റെ ഭാഗമായി തള്ളി,അത് കൊണ്ട് അവർ ആ കോയിൻ എടുക്കും അത് അനൂപിന് ഒരു പാഠമാകട്ടെയെന്നാണ്. എന്നാൽ ഈ ചർച്ചയുടെ ഭാഗമായി സായി ഋതുവിനെ കള്ളിയെന്നു വിളിയ്ക്കുന്നത് ഋതുവിനെ പ്രകോപിപ്പിയ്ക്കുന്നു.

ഋതു പറയുന്നത് താൻ എവിടെയും പോയിട്ടില്ല താൻ അവിടെ തന്നെ നിൽക്കുകയാണ്. അതിനെ മോഷണത്തെ ന്യായീകരികരിക്കലായി  സായി കാണുന്നു . ഇത് സായിയുടെ കാര്യമല്ലാത്തതിനാൽ സായ് ഇടപെടേണ്ട എന്ന് പറയുന്നു. അതിനിടയിൽ സായിയുടെ വീട്ടുകാരെ ഋതു പരാമർശിച്ചുവെന്നു പറഞ്ഞുതു  പ്രശ്‌നമാകുന്നു. പിന്നീടങ്ങോട്ട് ഋതുവിന്റെ വക വഴക്കിന്റെ ഒരു മാല പടക്കമാണ് അരങ്ങേറുന്നത്.

 ഡിമ്പലിനോടു  വഴക്കു കൂടുന്ന ഋതു, വീണ്ടും അനൂപിനോട് തട്ടികേറാൻ ചെല്ലുന്നു, എന്നാൽ   ചീപ്പ് ഗെയിം കളിക്കുന്ന ഋതു വിനോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞു അനൂപ് രംഗം ഒഴിവാകുന്നു.

അപ്പോഴും ഋതു വിട്ടു കൊടുക്കാൻ ഭാവമില്ല, അനൂപിന് കൊടുക്കാൻ തന്നെയാണ് താൻ കോയിനെടുത്തതെന്നും ഒരു തമാശയ്ക്കാണ് ചെയ്തതാണെന്നും അതിനിടയിൽ
വന്നത്   സായിയാണെന്നും പറഞ്ഞു വീണ്ടും സായിയുടെ അടുത്ത് കൊമ്പു കോർക്കുന്നു. അവിടെ നിന്ന് രമ്യ ഒരു വിധത്തിൽ ഋതുവിനെ പിടിച്ചു കൊണ്ടുപോകുമ്പോൾ പോകുന്ന വഴിയ്ക്കു ഡിമ്പൽ എന്തോ പറഞ്ഞതിൽ പിടിച്ചു തൂങ്ങി അടുത്ത വഴക്കു ഡിമ്പലിനോടാകുന്നു.  അവിടെ നിന്നു രമ്യ ഋതുവിനെ മാറ്റി കൊണ്ട് പോകുന്നുണ്ട്. എന്നാൽ അൽപ്പ സമയത്തിനു ശേഷം അടുക്കളയിൽ വീണ്ടും മടങ്ങിയെത്തിയ ഋതു അവിടെയുള്ള ഡിമ്പലുമായി ഒന്നും രണ്ടും പറഞ്ഞു വാഴക്കാകുന്നു.

മണി എന്ന ഒരു വ്യക്തിവെച്ച് പോയ വിടവിൽ നിറയുന്നത് വെറും വഴക്കുകൾ മാത്രം
നിറയുന്ന ഒരു ബിഗ്ബോസ് വീടാണോ? അതോ ഇനി വരും ദിവസങ്ങളിൽ അവിടെ അസഹിഷ്ണുത
മാറി സ്പോർട്സ്മാൻഷിപ്പും ചിരിയും മടങ്ങി വരുമോ ?

പ്രോമോ

വീക്കിലി ടാസ്ക് തുടരുകയാണ്. ആദ്യ ഘട്ടത്തിൽ അഡോണിയ്ക്കു – 230 പോയിന്റും, അനൂപ് – 190 റംസാൻ – 160 പോയിന്റും  കിട്ടി മുന്നിട്ടു നിൽക്കുന്നു

ഏഷ്യൻ പെയിന്റെ ഡെയിലി ടാസ്ക്കിൽ . ഓരോ ടീമും കയറിൽ ബന്ധിതരായി ക്യൂ കാർഡുകൾ കണ്ടു പിടിയ്ക്കുക , അതിനു ശേഷം , രമ്യ,നോബി, ഋതു അനൂപ് എന്നിവരായിരുന്നു ഒരു ടീമിൽ, എതിർ ടീമിൽ റംസാൻ, ഡിമ്പൽ, ഫിറോസ്, സൂര്യ എന്നിവരും. ഓരോ ടീമിനും അഡോണിയും സായിയും രസകരമായ ക്ലൂകളാണ് നൽകിയത്. അതിൽ അനൂപിന്റെ ടീമാണ് ജയിച്ചത്.

സൂര്യ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ സൂര്യ നിൽക്കാതെ ഇടയ്ക്കിടയ്ക്ക് അവിടെ നിന്ന് മുങ്ങുന്ന സ്വഭാവത്തെ സായി ചൂണ്ടി കാണിക്കുന്നു. എന്നാൽ അത് സൂര്യ അതിന്റേതായ അർഥത്തിൽ എടുക്കുന്നില്ല. മീറ്റിംഗ്ലും അത് ഒരു പ്രശ്‌നമായി ടീം അംഗങ്ങൾ പറയുന്നുണ്ട്.

Read more: സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 27 april live updates

Next Story
സൂര്യയുടെ പ്രണയവും ഡിംപലിന്റെ സൗഹൃദവും; നേരും നെറിയും തിരഞ്ഞ് പ്രേക്ഷകർBigg Boss Malayalam Season 3, Manikuttan Dimpal friendship, Soorya Love strategy
The moderation of comments is automated and not cleared manually by malayalam.indianexpress.com